'ബസ് ഹോസ്റ്റസുകളും' മറ്റും! വിമാനം ഫീച്ചറുകളുള്ള സൂപ്പ‍ർ ബസുകൾ പ്രഖ്യാപിച്ച് ഗഡ്‍കരി

Published : Jul 03, 2024, 03:57 PM ISTUpdated : Jul 03, 2024, 04:03 PM IST
'ബസ് ഹോസ്റ്റസുകളും' മറ്റും! വിമാനം ഫീച്ചറുകളുള്ള സൂപ്പ‍ർ ബസുകൾ പ്രഖ്യാപിച്ച് ഗഡ്‍കരി

Synopsis

മലിനീകരണം ഉണ്ടാക്കാത്ത ഊർജ സ്രോതസ്സുകൾ ഉപയോഗിച്ചാണ് ഈ ബസുകൾ സർവീസ് നടത്തുകയെന്നും സാധാരണ ഡീസൽ ബസുകളെ അപേക്ഷിച്ച് കൂടുതൽ ലാഭകരമായിരിക്കും ഈ ബസുകൾ എന്നും എൻഡിടിവി ഇൻഫ്രാശക്തി അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. 

ഹാരാഷ്ട്രയിലെ നാഗ്പൂരിൽ വിമാനങ്ങളിലേതിന് സമാനമായ ഇരിപ്പിടങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉൾപ്പെടുന്ന 132 സീറ്റുകളുള്ള ഇലക്ട്രിക്ക് ബസ് പ്രോജക്ട് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. മലിനീകരണം ഉണ്ടാക്കാത്ത ഊർജ സ്രോതസ്സുകൾ ഉപയോഗിച്ചാണ് ഈ ബസുകൾ സർവീസ് നടത്തുകയെന്നും സാധാരണ ഡീസൽ ബസുകളെ അപേക്ഷിച്ച് കൂടുതൽ ലാഭകരമായിരിക്കും ഈ ബസുകൾ എന്നും എൻഡിടിവി ഇൻഫ്രാശക്തി അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. 

ടാറ്റയുമായി ചേർന്നുള്ള പൈലറ്റ് പ്രോജക്റ്റാണ് സർക്കാർ നടപ്പിലാക്കുന്നത്. റിംഗ് റോഡിൽ 49 കിലോമീറ്റർ സഞ്ചരിക്കുന്ന 132 സീറ്റുകളുള്ള ഇലക്ട്രിക് ബസുകൾ ഈ പദ്ധതയിൽ ഉൾപ്പെടുന്നു. ഓരോ 40 കിലോമീറ്ററിലും സ്റ്റോപ്പുകളിൽ 40 സെക്കൻഡിനകം ഈ ബസുകൾ റീചാർജ് ചെയ്യപ്പെടുന്നു. സുഖപ്രദമായ ഇരിപ്പിടം, എയർ കണ്ടീഷനിംഗ്, ഭക്ഷണ പാനീയങ്ങൾ നൽകുന്ന എയർ ഹോസ്റ്റസുകൾ പോലെയുള്ള സൗകര്യങ്ങളും ഈ ബസിൽ ഉണ്ടാകും. ഈ ബസുകളിലെ യാത്രയ്ക്ക് കണക്കാക്കുന്ന ചെലവ് കിലോമീറ്ററിന് 35 മുതൽ 40 വരെയാണ് .

മലിനീകരണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആശങ്കയെക്കുറിച്ചും ഗഡ്കരി സംസാരിച്ചു, വ്യക്തിപരവും പൊതുഗതാഗതവും ശുദ്ധമായ ഊർജം പ്രോത്സാഹിപ്പിക്കുന്നതിൽ ഗവൺമെൻ്റിൻ്റെ ശ്രദ്ധ എടുത്തുപറഞ്ഞു. മലിനീകരണം നേരിടാൻ വിവിധ നടപടികളും ഗഡ്‍കരി പ്രഖ്യാപിച്ചു. തദ്ദേശീയവും ചെലവ് കുറഞ്ഞതും മലിനീകരണ രഹിതവുമായ ഗതാഗത പരിഹാരങ്ങളുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. മലിനീകരണം ഇന്ത്യയുടെ പ്രധാന പ്രശ്നമായി അദ്ദേഹം ഉയർത്തിക്കാട്ടി. ഇലക്‌ട്രിക് വാഹനങ്ങൾ, ഇന്ത്യൻ ഓയിലിൻ്റെ 300 എത്തനോൾ പമ്പുകൾ, ഫ്‌ളെക്‌സ് വാഹനങ്ങൾ തുടങ്ങിയ സംരംഭങ്ങൾ പെട്രോളിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു .

പൊതുഗതാഗത ചെലവ് കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഗഡ്‍കരി വ്യക്തമാക്കി. ഡീസൽ ബസുകളുടെ പ്രവർത്തനച്ചെലവ് കിലോമീറ്ററിന് 115 രൂപയും എസി ഇലക്ട്രിക് ബസുകൾക്ക് 41 രൂപയും സബ്‌സിഡിയുള്ള നോൺ എസി ബസുകൾക്ക് 37യും ആണെന്നും സബ്‌സിഡികളില്ലാതെ ടിക്കറ്റ് നിരക്ക് 15 മുതൽ 20 ശതമാനം വരെ കുറയ്ക്കാൻ സാധ്യതയുണ്ടെന്നും ഗഡ്‍കരി പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം