Latest Videos

കേരളത്തിലെ പൂവാർ മുതൽ ഒഡീഷയിലെ ജിരംഗ് വരെ; ഇന്ത്യയിലെ ഏറ്റവും മനോഹരമായ 5 ഗ്രാമങ്ങളെ പരിചയപ്പെടാം

By Web TeamFirst Published Jun 9, 2023, 4:16 PM IST
Highlights

നഗരത്തിന്‍റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ്, ശാന്തവും സമാധാനവും പ്രകൃതി രമണീയവുമായ നിരവധി ഗ്രാമങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുണ്ട്. മഹാനഗരങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് ഇത്തരം ശാന്തസുന്ദരമായ ഗ്രാമങ്ങളിലേക്ക് യാത്രപ്പുറപ്പെടാം. 


ഇന്ത്യയിലെ മഹാനഗരങ്ങളാണ് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവ. ഈ മെട്രോപൊളിറ്റന്‍ നഗരങ്ങളെല്ലാം തന്നെ ജനസാന്ദ്രതയിലും തിരക്കിലും പരസ്പരം മത്സരിക്കുന്നു. അതിനാല്‍ തന്നെ ഏറെ തിരക്കേറിയവയുമാണ്. എന്നാല്‍, നഗരത്തിന്‍റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ്, ശാന്തവും സമാധാനവും പ്രകൃതി രമണീയവുമായ നിരവധി ഗ്രാമങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുണ്ട്. മഹാനഗരങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് ഇത്തരം ശാന്തസുന്ദരമായ ഗ്രാമങ്ങളിലേക്ക് യാത്രപ്പുറപ്പെടാം. യാത്രാ പ്രേമികളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ഇന്ത്യയിലെ ഏറ്റവും മനോഹരമായ അഞ്ച് ഗ്രാമങ്ങളെക്കുറിച്ചറിയാം. 

മൗലിനോംഗ് 

കിഴക്കൻ ഖാസി കുന്നുകൾക്കിടയിലെ മൗലിനോംഗ് മേഘാലയയിലാണ് സ്ഥിതി ചെയ്യുന്നത്, ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമങ്ങളിലൊന്നായി ഈ ഗ്രാമത്തെ കണക്കാക്കുന്നു. "ദൈവത്തിന്‍റെ സ്വന്തം പൂന്തോട്ടം" എന്ന വിശേഷണം ലഭിച്ചിട്ടുള്ള ഗ്രാമം മൗലിനോംഗാണ്. ഫലവൃക്ഷത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിലൂടെ നിരവധി അരുവികളാണ് ഒഴുകുന്നത്. അരുവികള്‍ക്കരികിലൂടെ ഈന്തപ്പനകളും പ്രകൃതിരമണീയമായ പർവതനിരകളും കണ്ട് കൊണ്ട് ശാന്തമായ മനസോടെ നിങ്ങള്‍ക്കീ ഗ്രാമത്തിലൂടെ നടക്കാം. വാസുവിദ്യകൊണ്ട് പ്രശസ്തമായ നോഹ്വെറ്റ് ലിവിംഗ് റൂട്ട് പാലവും ഈ ഗ്രാമത്തിലാണ്. 

ഖിംസർ

മണൽ നിറഞ്ഞ ഗ്രാമമാണ് രാജസ്ഥാനിലെ ഖിംസാർ ഗ്രാമം. ജോധ്പൂരിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് ഖിംസാർ സ്ഥിതി ചെയ്യുന്നത്. ഡെസേർട്ട് സഫാരിക്ക് അനുയോജ്യമായ സ്ഥലമാണ് ഖിംസർ. ഗ്രാമത്തിന്‍റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന തടാകം മറ്റൊരു പ്രധാന ആകർഷണമാണ്. ജൈന ക്ഷേത്രങ്ങൾ, സച്ചിയ മാതാ ക്ഷേത്രം, ഖിംസർ കോട്ട, ധവ ഡോളി വന്യജീവി സങ്കേതം എന്നിവ കൊണ്ടും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഈ ഗ്രാമം.

പൂവാർ

കേരളത്തിലെ തിരുവന്തപുരം ജില്ലയിൽ സ്ഥിചെയ്യുന്ന കായലുകളാൽ ചുറ്റപ്പെട്ട ഗ്രാമമാണ് പൂവാർ. വിനോദ സഞ്ചാരികളുടെ ഉഷ്ണമേഖലാ പറുദീസയായാണ് പൂവാറിന്‍റെ പ്രശസ്തി. ശുദ്ധ വായവും പ്രകൃതി രമണീയമായ അന്തരീക്ഷവുമാണ് ഈ ഗ്രാമത്തെ വ്യത്യസ്തമാക്കുന്നത്. സമീപത്തെ സമുദ്രസാന്നിധ്യവും പൂവാറിനെ മനോഹരമാക്കുന്നു. 

സുലുക്ക്

സിക്കിമിൽ സ്ഥിതി ചെയ്യുന്ന സുലുക്ക്, ഹിമാലയത്തിന്‍റെ അടിവാരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഹിമാലയൻ പർവതനിരകളുടെ വിശാലമായ ദൃശ്യം സമ്മാനിക്കുന്നു. ശാന്തവും ചെറുതുമായ ഗ്രാമത്തിൽ ഒരു ഇന്ത്യൻ ആർമി ബേസുണ്ട്, അതിന് ചുറ്റും വനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു.  മാൻ, ഹിമാലയൻ കരടികൾ, ചുവന്ന പാണ്ട, ഫെസന്‍റ്സ് തുടങ്ങി നിരവധി പക്ഷിമൃഗാദികളാല്‍ സമ്പന്നമാണ് ഈ ഗ്രാമം. 

ജിരംഗ്

1959-ൽ ടിബറ്റിലെ ചൈനയുടെ അധിനിവേശത്തിന് ശേഷം ടിബറ്റൻ കുടിയേറ്റക്കാർക്ക് അഭയം നൽകിയതിനാൽ ഒഡീഷയിലെ ജിരംഗ്  ലിറ്റിൽ ടിബറ്റെന്നാണ് അറിയപ്പെടുന്നത്. ജിരംഗ് മൊണാസ്ട്രിയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഗ്രാമം മുഴുവനും ടിബറ്റന്‍ ബുദ്ധഭിക്ഷുക്കളെ കാണാം. 

click me!