യാത്രയുടെ ഓര്‍മ്മയ്ക്ക് ബീച്ചില്‍ നിന്ന് മണലെടുത്തു, പുലിവാല് പിടിച്ച് സ‍ഞ്ചാരികള്‍

Published : Aug 21, 2019, 09:30 AM IST
യാത്രയുടെ ഓര്‍മ്മയ്ക്ക് ബീച്ചില്‍ നിന്ന് മണലെടുത്തു, പുലിവാല് പിടിച്ച് സ‍ഞ്ചാരികള്‍

Synopsis

ഇവര്‍ക്ക് ഒരു വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും...

സര്‍ദീനിയ: ഇറ്റലിയില്‍ മണല്‍ കൊള്ള കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ്. എന്നാല്‍ ഇതൊന്നുമറിയാതെ ഫ്രാന്‍സില്‍ നിന്നെത്തിയ വിനോദയാത്രികര്‍ ഇറ്റലിയിലെ ചിയ ബീച്ചില്‍ നിന്ന് മണലെടുത്തു. 40 കിലോഗ്രാം മണ്ണാണ് രണ്ട് ഫ്രഞ്ച് സഞ്ചാരികളും ചേര്‍ന്ന് കടത്തിയത്. 14 ബോട്ടിലുകളിലായാണ് ഇവര്‍ മണല്‍ കടത്തിയത്. 

നിയമം തെറ്റിക്കുക എന്ന ഉദ്ദേശത്തോടെയല്ല, മറിച്ച് അവധിക്കാല ആഘോഷത്തിന്‍റെ ഓര്‍മ്മയ്ക്കാണ് മണല്‍ എടുത്തതെന്ന് ഇരുവരും പറഞ്ഞു. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവര്‍ക്ക് ഒരു വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. 3000 യൂറോ (238000 രൂപയോളം) പിഴയായും ഇരുവരും അടയ്ക്കേണ്ടിവരും. 

ഇറ്റലിയിലെ സര്‍ദീനിയയിലെ ബീച്ടുകളില്‍നിന്ന് മണല്‍, കല്ലുകള്‍, കക്കകള്‍ പോലുള്ള വസ്തുക്കള്‍ എന്നിവ കടത്തുന്നത് നിയമവിരുദ്ധമാക്കി, 2017 ഓഗസ്റ്റിലാണ് ഇറ്റലിയില്‍ നിയമം കൊണ്ടുവന്നത്. നേരത്തെ യുകെയില്‍ നിന്ന് എത്തിയ ഒരു സഞ്ചാരി, മണല്‍ എടുത്തതിന് അയാള്‍ക്ക് പിഴ ചുമത്തിയിരുന്നു. 

സഞ്ചാരികള്‍ ഓര്‍മ്മയ്ക്കായി ടണ്‍ കണക്കിന് മണലും കല്ലുകളുമാണ് ബീച്ചുകളില്‍ നിന്ന് കടത്തുനന്ത്. ഇതിനാലാണ് രാജ്യത്ത് ഇത്തരമൊരു നിയമം നടപ്പിലാക്കിയത്. ചില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അധികൃതര്‍ എന്നത്തേക്കുമായോ, താല്‍ക്കാലികമായോ അടച്ചിരുന്നു. 

PREV
click me!

Recommended Stories

യാത്രികർക്ക് സന്തോഷവാർത്ത! ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് റെഡിയാകും!
ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ