10,000 രൂപയ്ക്ക് ഇന്ത്യ മൊത്തം ചുറ്റിക്കാണാൻ ഒരു പെൺകുട്ടി; വൈറലായി ബജറ്റ് ട്രാവൽ ചലഞ്ച്

Published : Nov 01, 2026, 10:25 PM IST
viral video

Synopsis

"എന്നാൽ ഇനിയും ഒരുപാട് സ്ഥലങ്ങൾ ചുറ്റിക്കാണാൻ ബാക്കിയുണ്ട്. ഈ 10,000 രൂപ ബജറ്റിൽ ഇന്ത്യ മുഴുവൻ എനിക്ക് കാണാൻ സാധിക്കുമോ എന്ന് എനിക്കറിയില്ല" എന്നും അവർ പറയുന്നു.

വെറും 10,000 രൂപ ബജറ്റിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്യുക എന്ന ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഒരു കണ്ടന്റ് ക്രിയേറ്റർ. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും പങ്കുവെക്കുന്ന തന്റെ യാത്രാവിശേഷങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് ഈ പെൺകുട്ടി. വളരെ കുറഞ്ഞ തുക കൊണ്ട് ഇത്രയും ദൂരം സഞ്ചരിക്കാൻ കഴിയുമോ എന്ന് അത്ഭുതപ്പെടുകയാണ് നെറ്റിസൺസ്.

ഇതിനകം തന്നെ 2,000 രൂപ മാത്രം ചെലവഴിച്ച് ആറ് സംസ്ഥാനങ്ങൾ സന്ദർശിച്ചു കഴിഞ്ഞതായി അവർ വെളിപ്പെടുത്തി. "നിങ്ങൾ ചിലപ്പോൾ ഒരൊറ്റ സ്ഥലം സന്ദർശിക്കാൻ മാത്രം 10,000 രൂപ ചെലവാക്കുമായിരിക്കും. എന്നാൽ, ഇന്ത്യ മുഴുവൻ ചുറ്റിക്കാണുകയാണ് എന്റെ ലക്ഷ്യം. കേൾക്കുമ്പോൾ തമാശയായി തോന്നാം, പക്ഷേ ഇതൊരു തമാശയല്ല; ഞാൻ സ്വയം ഏറ്റെടുത്ത ഒരു വെല്ലുവിളിയാണ്. ഇതുവരെ 6 സംസ്ഥാനങ്ങൾ കവർ ചെയ്തു കഴിഞ്ഞു, ഇതിനായി ചെലവായത് വെറും 2,000 രൂപ മാത്രമാണ്" വീഡിയോയിൽ അവർ പറയുന്നു.

"എന്നാൽ ഇനിയും ഒരുപാട് സ്ഥലങ്ങൾ ചുറ്റിക്കാണാൻ ബാക്കിയുണ്ട്. ഈ 10,000 രൂപ ബജറ്റിൽ ഇന്ത്യ മുഴുവൻ എനിക്ക് കാണാൻ സാധിക്കുമോ എന്ന് എനിക്കറിയില്ല" എന്നും അവർ പറയുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

"10,000 രൂപയ്ക്ക് താഴെയുള്ള ബജറ്റിൽ ഇന്ത്യ കാണാൻ ശ്രമിക്കുകയാണ്! ഞാൻ ഈ യാത്രയിൽ അതിജീവിക്കുമോ അതോ പകുതിവഴിയിൽ ഉപേക്ഷിക്കുമോ എന്ന് അറിയാൻ ഒപ്പം കൂടുക. കാരണം ഇത് എളുപ്പമുള്ള ഒരു ചലഞ്ചല്ല, ഒരു വലിയ കഠിനാധ്വാനമാണ്" എന്നാണ് വീഡിയോയുടെ ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്.

വീഡിയോ വൈറലായതോടെ നിരവധിപ്പേർ കമന്റുകളുമായി എത്തി. ഒരു വിഭാഗം ആളുകൾ ഇതിന്റെ പ്രായോഗികതയെ ചോദ്യം ചെയ്യുമ്പോൾ മറ്റു ചിലർ പെൺകുട്ടിയെ പിന്തുണച്ചു. "10,000 രൂപ ബജറ്റിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്യുക എന്നത് എങ്ങനെ സാധ്യമാകും? താമസവും ഭക്ഷണവും ഉറക്കവും ട്രെയിൻ ടിക്കറ്റുമെല്ലാം കണക്കുകൂട്ടിയാൽ പോലും ഇത് സാധ്യമല്ല. പ്രത്യേകിച്ചും ഒരു പെൺകുട്ടിക്ക് തനിയെ ഇങ്ങനെ യാത്ര ചെയ്യാൻ കഴിയില്ല, ഇതിന്റെ സത്യാവസ്ഥ വിശദീകരിക്കാമോ?" ഒരാൾ കമന്റ് ചെയ്തു.

എന്നാൽ ഈ അഭിപ്രായത്തോട് വിയോജിച്ചുകൊണ്ട് മറ്റൊരാൾ കുറിച്ചത്, "ഒരു രൂപ പോലും ചെലവഴിക്കാതെ ഇന്ത്യയിൽ യാത്ര ചെയ്യുന്ന നിരവധി ആളുകളുണ്ട്. പിന്നെന്തുകൊണ്ട് 10,000 രൂപ കൊണ്ട് ഇവർക്ക് യാത്ര ചെയ്തുകൂടാ? ബുദ്ധിപൂർവ്വം യാത്ര ചെയ്യാനുള്ള മനസ്സ് ഉണ്ടായാൽ മാത്രം മതി, തീർച്ചയായും ഇതിൽ വിജയിക്കാൻ കഴിയും" എന്നാണ്.

PREV
Read more Articles on
click me!

Recommended Stories

അടുത്തെത്തിയതും അകാരണമായി മുഖത്ത് ഒറ്റ ഇടി! യുവതിയുടെ ഇടിയിൽ വീണത് മറ്റൊരു യുവതി, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, 35കാരി അറസ്റ്റിൽ
വിവാഹ ഫോട്ടോഷൂട്ടിനിടെ പറന്നുയർന്ന് നവവധു! ഫോട്ടോഗ്രാഫറുടെ ഇടപെടലിൽ രക്ഷ, വീഡിയോ വൈറൽ