വിവാഹ ഫോട്ടോഷൂട്ടിനിടെ പറന്നുയർന്ന് നവവധു! ഫോട്ടോഗ്രാഫറുടെ ഇടപെടലിൽ രക്ഷ, വീഡിയോ വൈറൽ

Published : Nov 01, 2026, 09:11 AM IST
bride nearly swept away by giant balloons

Synopsis

തുർക്കിയിലെ ഇസ്താംബൂളിൽ പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ കൂറ്റൻ ബലൂണുകൾക്കൊപ്പം നവവധു കാറ്റിൽ പറന്നുപോകാൻ പോകുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു. അപകടസാഹചര്യം തിരിച്ചറിഞ്ഞ ഫോട്ടോഗ്രാഫർ ഉടൻ ഇടപെട്ടതിനാൽ വലിയൊരു അപകടം ഒഴിവായി.

വിവാഹത്തിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ട് ജീവിതത്തിലെ മനോഹരമായാരു ഓർമയാക്കാനായിരുന്നു നവവധുവിന്‍റെ ആഗ്രഹം. എന്നാൽ, കൂറ്റൻ ബലൂണുകൾക്കൊപ്പം നടത്തിയ ഫോട്ടോഷൂട്ട് അപ്രതീക്ഷിതമായൊരു അപകടത്തിന് വഴിതെളിച്ചു. ഫോട്ടോഷൂട്ടിനിടെ വീശിയ ശക്തമായ കാറ്റിൽ ബലൂണുകൾക്കൊപ്പം നവവധുവും പറന്നുപോകുമെന്ന് തോന്നിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടുന്നത്.

ഭയം നിറച്ചൊരു ബലൂൺ ഫോട്ടോഷൂട്ട്

തുർക്കിയിലെ ഇസ്താംബൂളിൽ പ്രസിദ്ധമായ ബോസ്ഫറസ് കടലിടുക്കിന് സമീപമായിരുന്നു സംഭവം. പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിന്‍റെ ഭാഗമായി വലിപ്പമേറിയ ബീജ് നിറത്തിലുള്ള ബലൂണുകൾ കൂട്ടിക്കെട്ടിയ ചരട് ഒരു പൂച്ചെണ്ട് പോലെ കൈയിൽ പിടിച്ചാണ് യുവതി ചിത്രങ്ങൾക്കായി പോസ് ചെയ്തത്. എന്നാൽ തീരപ്രദേശത്തെ ശക്തമായ കാറ്റ് ഫോട്ടോഷൂട്ടിന്‍റെ താളം തെറ്റിച്ചു. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിൽ ബലൂണുകൾ ഉയരുകയും അതിന്‍റെ ശക്തിയിൽ യുവതി കടൽഭിത്തിയുടെ ഭാഗത്തേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തു.

സഹചര്യം മുന്നിൽ കണ്ട ഫോട്ടോഗ്രാഫ‍ർ

ബലൂണുകൾ ദൂരെയ്ക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ കാലുറപ്പിച്ച് നിൽക്കാൻ കഴിയാതെ നവവധു നിലത്തുനിന്ന് ഉയർന്നുപോകുമെന്ന അവസ്ഥയിലായി. സമീപത്തെ കെട്ടിടത്തിലേക്ക് നവവധു വലിച്ചിഴയ്ക്കപ്പെടാനുള്ള സാധ്യതയും ഉണ്ടായിരുന്നു. അപകടസാഹചര്യം തിരിച്ചറിഞ്ഞ ഫോട്ടോഗ്രാഫർ ഉടൻ ഇടപെട്ട് നവവധുവിനെ പിടിച്ചുനിർത്തി. ഇതോടെ കൂടുതൽ അപകടമുണ്ടാകാതെ രക്ഷപ്പെട്ടു. യുവതിക്ക് പരിക്കുകളൊന്നും സംഭവിച്ചില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ആദ്യമൊന്ന് ഭയന്നെങ്കിലും നവവധു ഫോട്ടോഷൂട്ട് പൂർത്തിയാക്കി. പിന്നാലെ സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. വിവാഹചിത്രങ്ങൾക്ക് ഭംഗി കൂട്ടാൻ ഉപയോഗിച്ച ബലൂണുകൾ തന്നെ അപകടകാരിയായതിന്‍റെ വിരോധാഭാസവും പലരും ചൂണ്ടിക്കാട്ടി.

PREV
Read more Articles on
click me!

Recommended Stories

10,000 രൂപയ്ക്ക് ഇന്ത്യ മൊത്തം ചുറ്റിക്കാണാൻ ഒരു പെൺകുട്ടി; വൈറലായി ബജറ്റ് ട്രാവൽ ചലഞ്ച്
അടുത്തെത്തിയതും അകാരണമായി മുഖത്ത് ഒറ്റ ഇടി! യുവതിയുടെ ഇടിയിൽ വീണത് മറ്റൊരു യുവതി, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, 35കാരി അറസ്റ്റിൽ