'സമ്പാദിക്കുന്നതെല്ലാം വാടക നൽകാനേ തികയൂ, വീട്ടുടമകളെ സഹായിക്കാനാണോ പണിയെടുക്കുന്നത്?'

Published : Aug 17, 2026, 03:42 PM IST
viral video

Synopsis

'മനുഷ്യർ എന്തുമാത്രം സമ്പാദിക്കണം? സമ്പാദിക്കുന്നതെല്ലാം വാടക നൽകാൻ മാത്രമേ തികയൂ. വീട്ടുടമകളെ സഹായിക്കാനാണോ ഞങ്ങൾ പണിയെടുക്കുന്നത് എന്ന് തോന്നിപ്പോകുന്നു. ഇവിടുത്തെ ഡ്രൈനേജ് സിസ്റ്റത്തെക്കുറിച്ചാണെങ്കിൽ പറയുകയേ വേണ്ട.'

ഇന്ത്യയിലെ പ്രധാന ന​ഗരങ്ങളിൽ പലതും കനത്ത വാടക കൊണ്ടും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കൊണ്ടും പലപ്പോഴും വിമർശനങ്ങളേറ്റു വാങ്ങാറുണ്ട്. അതിൽ പ്രധാനമാണ് ​ഗുരു​ഗ്രാം. ഇപ്പോഴിതാ ഗുരുഗ്രാമിൽ വീട്ടുവാടക ക്രമാതീതമായി ഉയരുന്നതിൽ പ്രതിഷേധിച്ച് ഒരു യുവതി പങ്കുവെച്ച വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ആസ്ത എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നഗരത്തിൽ ഒരു 1BHK ഫ്ലാറ്റ് കണ്ടെത്താൻ ശ്രമിച്ചപ്പോഴുള്ള അനുഭവമാണ് അവർ പങ്കുവെച്ചിരിക്കുന്നത്.

പതിനായിരമോ പന്ത്രണ്ടായിരമോ രൂപയ്ക്ക് പോലും ഇപ്പോൾ വീടുകളൊന്നും ലഭ്യമല്ല, കുറഞ്ഞത് 15,000 മുതൽ 20,000 രൂപ വരെ നൽകേണ്ടി വരുമെന്നുമാണ് ആളുകൾ മറുപടി നൽകുന്നതെന്ന് ആസ്ത പറയുന്നു.'മനുഷ്യർ എന്തുമാത്രം സമ്പാദിക്കണം? സമ്പാദിക്കുന്നതെല്ലാം വാടക നൽകാൻ മാത്രമേ തികയൂ. വീട്ടുടമകളെ സഹായിക്കാനാണോ ഞങ്ങൾ പണിയെടുക്കുന്നത് എന്ന് തോന്നിപ്പോകുന്നു. ഇവിടുത്തെ ഡ്രൈനേജ് സിസ്റ്റത്തെക്കുറിച്ചാണെങ്കിൽ പറയുകയേ വേണ്ട' എന്നും അവർ വീഡിയോയിൽ പറഞ്ഞു.

നഗരത്തിലെ മോശം റോഡുകളെയും അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ചും അവർ വിമർശനം ഉന്നയിച്ചു. 'ഗുരുഗ്രാം മിനി ബെംഗളൂരുവാണ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഉയർന്ന വാടകയും യാത്രാക്കുരുക്കും കൊണ്ട് ബുദ്ധിമുട്ടുന്ന ബെംഗളൂരു നഗരവുമായിട്ടാണ് അവർ ഗുരുഗ്രാമിനെ ഉപമിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങളുമായി എത്തിയത്. ഗുരുഗ്രാമിലെ ഉയർന്ന വാടകയുടെ കാര്യം ശരിയാണെന്ന് പലരും കമന്റ് ചെയ്തു. ഫ്ലാറ്റ് കിട്ടാൻ ബുദ്ധിമുട്ടാണെങ്കിൽ പി.ജിയിലേക്ക് മാറുന്നതാണ് നല്ലതെന്ന് ചിലർ നിർദ്ദേശിക്കുകയും ചെയ്തു. അതേസമയം, നേരത്തെ ​ഗുരു​ഗ്രാമിൽ വലിയ വാടക കൊടുത്ത് ഒരു സൊസൈറ്റിയിൽ താമസിക്കുന്ന യുവതിയും ഇതുപോലെ തന്റെ അനുഭവം പങ്കുവച്ചിരുന്നു. മഴ പെയ്താൽ പാർക്കിങ്ങിനുള്ള സ്ഥലം സ്വിമ്മിം​ഗ് പൂളായി മാറുമെന്നാണ് യുവതി പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

ഓസ്‌ട്രേലിയയും ഇന്ത്യയും പൊതു അവധികൾ താരമത്യം ചെയ്ത് യുവാവ്; വിമർശനവുമായി നെറ്റിസെൺസ്, വീഡിയോ
'ഓടുന്ന ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിനും പാളത്തിനും ഇടയിലേക്ക്...'; 5 മിനിറ്റിനുള്ളിൽ രക്ഷപ്പെടുത്തി ആർപിഎസ്എഫ് സംഘം, സിസിടിവി ദൃശ്യം വൈറൽ