യാത്രയ്ക്കിടെ കണ്ടുമുട്ടിയ കൽബേലിയ വിഭാഗത്തിലെ സ്ത്രീകളാണ് അരിയാനയെ ഏറെ ആകർഷിച്ചത്. അവരുടെ കണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണീയതയുണ്ടെന്നും, അവരുടെ ആത്മാവിലേക്ക് നോക്കുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്നും അരിയാന പറഞ്ഞു.

അപരിചിതർക്കൊപ്പം യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പുകൾ അവഗണിച്ച് രാജസ്ഥാനിലെ പുഷ്കർ സന്ദർശിച്ച ബ്രസീലിയൻ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ അരിയാന എന്ന യുവതിയുടെ യാത്രാനുഭവങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നവംബർ 3 മുതൽ അരിയാന പുഷ്കറിലാണുള്ളത്. അവർ പങ്കുവെച്ച വീഡിയോകൾ ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം കണ്ടത്. പുഷ്കറിലെത്തുന്നതിന് മുൻപ് ഒരു മാസത്തോളം ഇവർ വിപാസന ധ്യാനത്തിലായിരുന്നു.

‘അപരിചിതർക്കൊപ്പം യാത്ര ചെയ്യരുതെന്ന് പലരും പറഞ്ഞു’

താൻ അടുത്തിടെ മാത്രം പരിചയപ്പെട്ട ആളുകൾക്കൊപ്പം യാത്ര ചെയ്യാൻ തീരുമാനിച്ചതിനെക്കുറിച്ച് അരിയാന ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ മനസ്സ് തുറന്നു. അപരിചിതർക്കൊപ്പം യാത്ര ചെയ്യരുതെന്ന് പലരും തന്നോട് പറഞ്ഞിരുന്നു, എന്നാൽ, ആ മുന്നറിയിപ്പുകൾ അവഗണിച്ച് അവർക്കൊപ്പം രാജസ്ഥാൻ ചുറ്റിക്കാണാൻ തീരുമാനിക്കുകയായിരുന്നുവെന്നും അരിയാന പറയുന്നു. ഇന്ത്യയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകളിലൊന്നായി ഈ യാത്ര മാറിയെന്നും അവർ കൂട്ടിച്ചേർത്തു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പുതുതായി പരിചയപ്പെട്ടവർക്കൊപ്പം മരുഭൂമിയിൽ ക്യാമ്പ് ചെയ്ത അനുഭവവും അരിയാന പങ്കുവെച്ചു. അപ്രതീക്ഷിതമായ ഒരു സാഹസിക യാത്രയായിരുന്നു അത്, മുൻകൂട്ടി പ്ലാൻ ചെയ്യാത്ത യാത്രകളാണ് ചിലപ്പോൾ ഏറ്റവും മികച്ച ഓർമ്മകളായി മാറുന്നതെന്നും അവർ പറഞ്ഞു.

‘അവരുടെ കണ്ണുകൾ അവിശ്വസനീയമാണ്’

യാത്രയ്ക്കിടെ കണ്ടുമുട്ടിയ കൽബേലിയ വിഭാഗത്തിലെ സ്ത്രീകളാണ് അരിയാനയെ ഏറെ ആകർഷിച്ചത്. അവരുടെ കണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണീയതയുണ്ടെന്നും, അവരുടെ ആത്മാവിലേക്ക് നോക്കുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്നും അരിയാന പറഞ്ഞു. ആ സ്ത്രീകളുമായി വാക്കുകൾക്കതീതമായ ഒരു ആത്മബന്ധം തോന്നിയതായും അവർ കുറിച്ചു. പരമ്പരാഗത രാജസ്ഥാനി വസ്ത്രങ്ങൾ ധരിച്ച് പ്രദേശവാസികൾക്കൊപ്പം നൃത്തം ചെയ്യുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമായ അരിയാനയെ വീഡിയോകളിൽ കാണാം.

View post on Instagram
 

അരിയാനയുടെ യാത്രാ വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അരിയാനയുടെ യാത്ര കാണുമ്പോൾ അസൂയ തോന്നുന്നുവെന്നും ഇതുപോലെ സാഹസികത നിറഞ്ഞ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുവെന്നും പലരും കമന്റ് ചെയ്തു. പുഷ്കർ മേളയിൽ വെച്ച് അരിയാനയെ കണ്ടുമുട്ടിയ ഒരാൾ, അവർക്കൊപ്പം ചെലവഴിച്ച സമയം അതിമനോഹരമായിരുന്നുവെന്നും വീണ്ടും കാണാൻ ആഗ്രഹിക്കുന്നുവെന്നും കുറിച്ചു. പുഷ്കർ മേളയ്ക്ക് സമീപം താമസിക്കുന്ന ഒരാൾ തന്റെ കുടുംബത്തോടൊപ്പം താമസിക്കാൻ അരിയാനയെ ക്ഷണിക്കുകയും ചെയ്തു.

YouTube video player