80 കോടി രൂപയുടെ ഫ്ലാറ്റ്, നേരെ കടലിലേക്കിറങ്ങാം, 3 ജന്മം ഇഎംഐ അടക്കേണ്ടി വരുമോ എന്ന് നെറ്റിസൺസ്

Published : Sep 03, 2026, 03:16 PM IST
viral video

Synopsis

80 കോടിയാണ് ഇതിന്റെ വില. വിസ്തീർണ്ണം 5,600 ചതുരശ്ര അടിയാണ്. 5 ബെഡ്‌റൂമുകൾ, 4 കാർ പാർക്കിംഗ് സ്ലോട്ടുകൾ, ഏകദേശം 400 ചതുരശ്ര അടി വിസ്തൃതിയുള്ള സ്വകാര്യ ബാൽക്കണി എന്നിവയൊക്കെയാണ് ഇതിലുള്ളത്.

മുംബൈയിലെ ഏറ്റവും ആഡംബരം നിറഞ്ഞ ഇടമാണ് ജുഹു. ഇവിടുത്തെ കോടികൾ വിലമതിക്കുന്ന ഫ്ലാറ്റിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫിറോസ് മോമിൻ എന്ന റിയൽ എസ്റ്റേറ്റ് ഉപദേഷ്ടാവാണ് 80 കോടി രൂപ വില വരുന്ന ഈ ബീച്ച് ഫ്രണ്ട് വസതിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ജുഹു താരാ റോഡിൽ അറബിക്കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടിയിൽ നിന്നും നേരിട്ട് കടലിലേക്കിറങ്ങാം.

80 കോടിയാണ് ഇതിന്റെ വില. വിസ്തീർണ്ണം 5,600 ചതുരശ്ര അടിയാണ്. 5 ബെഡ്‌റൂമുകൾ, 4 കാർ പാർക്കിംഗ് സ്ലോട്ടുകൾ, ഏകദേശം 400 ചതുരശ്ര അടി വിസ്തൃതിയുള്ള സ്വകാര്യ ബാൽക്കണി എന്നിവയൊക്കെയാണ് ഇതിലുള്ളത്. കൂടാതെ, സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, ബാങ്ക്വറ്റ് ഹാൾ, ജോഫിംഗ് ട്രാക്ക്, ലാൻഡ്സ്കേപ്പ് ഗാർഡനുകൾ, നേരിട്ടുള്ള ബീച്ച് ആക്സസ് എന്നീ സൗകര്യങ്ങളും ഉണ്ട്.

ഫ്രീഹോൾഡ് പ്ലോട്ടിൽ നിർമ്മിച്ചിരിക്കുന്ന ഈ ബെയർ-ഷെൽ അപ്പാർട്ട്മെന്റ് സ്വന്തം താൽപ്പര്യത്തിനനുസരിച്ച് ഇന്റീരിയർ ഡിസൈൻ ചെയ്യാനും സാധിക്കും. 80 കോടി രൂപ വിലയുള്ള ഈ ഫ്ലാറ്റിന്റെ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വരുന്നത്.

'ഇതിന് മൂന്ന് ജന്മത്തിന്റെ ഇഎംഐ അടക്കേണ്ടി വരുമോ?' എന്നായിരുന്നു ഒരാളുടെ സംശയം. 'തിങ്കളാഴ്ച ശമ്പളം വന്നിട്ടെ ഞാൻ വരുന്നുള്ളൂ' എന്നാണ് മറ്റൊരു കമന്റ്. 'ഡൗൺ പേയ്‌മെന്റ് എത്രയാണ്?' എന്ന് ചോദിച്ചവരുമുണ്ട്. 'എന്റെ പക്കൽ 20 രൂപ കുറവാണ്, അല്ലെങ്കിൽ ഞാൻ ഇത് വാങ്ങിയേനെ' എന്നായിരുന്നു മറ്റൊരു രസകരമായ പ്രതികരണം. എന്തായാലും, ഈ 80 കോടിയുടെ ഫ്ലാറ്റ് ആളുകളുടെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു എന്ന കാര്യത്തിൽ സംശയമില്ല.

PREV
Read more Articles on
click me!

Recommended Stories

'മറ്റൊരാളുടെ സ്വപ്നങ്ങൾക്ക് വേണ്ടിയല്ല, ഇനി സ്വന്തം വഴി'; ബിഗ് ടെക് കമ്പനിയിലെ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യുവാവ്
അമേരിക്കയിൽ ഒരു പല്ല് പറിക്കാൻ 2.37 ലക്ഷം രൂപ! ഇന്ത്യ എത്ര ഭേദം; അനുഭവം പങ്കുവച്ച് യുവാവ്