സ്വന്തം വീട്ടിൽ നിന്നും യുവാവിനെ പുറത്തുപോകാൻ അനുവദിക്കാതെ പക്ഷി, ആകെ കുടുങ്ങി യുവാവ്

Published : Nov 28, 2021, 02:59 PM IST
സ്വന്തം വീട്ടിൽ നിന്നും യുവാവിനെ പുറത്തുപോകാൻ അനുവദിക്കാതെ പക്ഷി, ആകെ കുടുങ്ങി യുവാവ്

Synopsis

2017 -ല്‍ തന്‍റെ തന്നെ പ്രതിബിംബത്തോട് സ്നേഹത്തിലായ ഇതേയിനം പക്ഷിയുടെ വീഡിയോയും വൈറലായിരുന്നു. 

ഓസ്‌ട്രേലിയയിലെ ഒരു മനുഷ്യൻ(Australian Man) തന്റെ വീടിന് പുറത്തിറങ്ങാനോ വാതിൽ തുറക്കാനോ പോലും ഭയപ്പെട്ടു ജീവിക്കുകയാണ്. കാരണം വേറൊന്നുമല്ല, ദേഷ്യപ്പെട്ട ഒരു പക്ഷി(Bird) ഗ്ലാസ് വാതിലിലൂടെ എപ്പോഴും അവനെ നോക്കി മുരളുന്നു. സ്വന്തം വീട്ടിൽ ബന്ദിയാക്കപ്പെട്ട ഇയാൾ ചിത്രീകരിച്ച വീഡിയോയിൽ, ആ മനുഷ്യൻ പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോൾ പക്ഷി ശബ്ദമുണ്ടാക്കുന്നത് കാണാം.

പക്ഷി ചിറകുകൾ വിടർത്തി, അസ്വാസ്ഥ്യകരമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഡെയ്‌ലി മെയിൽ പറയുന്നതനുസരിച്ച്, ഓസ്‌ട്രേലിയയ്‌ക്ക് ചുറ്റുമായി കാണപ്പെടുന്ന ഈ പക്ഷി അടുത്തുള്ള കൂടുകളിൽ നിന്ന് വേട്ടക്കാരെ അകറ്റാൻ വേണ്ടിയാണ് സാധാരണ ഇങ്ങനെ ചിറകുകൾ വിടർത്തി ശബ്ദമുണ്ടാക്കുന്നത്. 

ബുഷ് സ്റ്റോണ്‍ കര്‍ല്യൂ ഇനത്തിലുള്ളതാണ് പക്ഷി. 2017 -ല്‍ തന്‍റെ തന്നെ പ്രതിബിംബത്തോട് സ്നേഹത്തിലായ ഇതേയിനം പക്ഷിയുടെ വീഡിയോയും വൈറലായിരുന്നു. പക്ഷി സ്വന്തം പ്രതിബിംബത്തിൽ കുടുങ്ങിയതായി കാണിക്കുന്ന ഫോട്ടോകളും വീഡിയോകളുമാണ് വൈറലായത്. അതില്‍ ജാലകത്തിലെ തന്‍റെ പ്രതിബിംബത്തെ ഇടയ്ക്കിടയ്ക്ക് വന്നുനോക്കുന്ന പക്ഷിയെ കാണാമായിരുന്നു. പിന്നീട്, അതേ പക്ഷിയുടെ പേജില്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ക്രിയേറ്റ് ചെയ്യപ്പെടുകയുമുണ്ടായി. 

അവിടം മുതലിങ്ങോട്ട് ഈയിനം പക്ഷികള്‍ നിരവധി തമാശകള്‍ക്കും മറ്റും കാരണമായി തീര്‍ന്നിട്ടുണ്ട്. ഏതായാലും നിലവില്‍ വീട്ടുടമയെത്തന്നെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ വിടാതെ പേടിപ്പിക്കുന്ന പക്ഷിയുടെ വീഡിയോയും ആളുകളെ രസിപ്പിച്ചു. വീഡിയോ വളരെ വേഗം തന്നെ വൈറലായി. 
 

PREV
Read more Articles on
click me!

Recommended Stories

'വെറും 50 മീറ്റർ അകലെയാണ് വീട്. എന്നാലും മുത്തച്ഛൻ, കൂട്ടിക്കൊണ്ട് പോകാൻ എപ്പോഴുമെത്തും'; വൈറലായി യുവതിയുടെ കുറിപ്പ്
'ഇതുകൊണ്ടാണ് ദുബായ് ദുബായിയാകുന്നത്'; ശ്രദ്ധനേടി ഇന്ത്യക്കാരിയുടെ വീഡിയോ