ഇതൊക്കെയല്ലേ മനുഷ്യത്വം? അമ്മത്താറാവിനേയും കുഞ്ഞുങ്ങളെയും റോഡ് മുറിച്ച് കടത്തിയൊരാൾ, വീഡിയോ വൈറൽ

Published : Aug 28, 2021, 01:23 PM IST
ഇതൊക്കെയല്ലേ മനുഷ്യത്വം? അമ്മത്താറാവിനേയും കുഞ്ഞുങ്ങളെയും റോഡ് മുറിച്ച് കടത്തിയൊരാൾ, വീഡിയോ വൈറൽ

Synopsis

ഏതായാലും ഇദ്ദേഹത്തിന്‍റെ സഹായം കൊണ്ട് അപകടമൊന്നും പറ്റാതെ അമ്മത്താറാവും കുഞ്ഞുങ്ങളും റോഡ് മുറിച്ച് കടക്കുന്നത് കാണാം. 

'ഇതൊക്കെയല്ലേ മനുഷ്യത്വം' എന്ന് ചോദിച്ചു കൊണ്ട് ഒരു വീഡിയോയെ വാനോളം പുകഴ്ത്തുകയാണ് ഇപ്പോള്‍ സാമൂഹികമാധ്യമം. കുട്ടിത്താറാവുകളെയും അമ്മത്താറാവിനെയും റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കുന്ന ഒരാളുടേതാണ് വീഡിയോ. @hopkinsBRFC21 എന്ന അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വീഡിയോയില്‍ ഒരാള്‍ ഒരു റോഡിലൂടെ അമ്മത്താറാവിനേയും അതിന്‍റെ കുഞ്ഞുങ്ങളേയും റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുന്നത് കാണാം. അപകടം ഒഴിവാക്കുന്നതിനായി അതുവഴി വരുന്ന കാറുകള്‍ക്ക് ഇയാള്‍ അടയാളം കാണിച്ചു കൊടുക്കുന്നതും ഇതില്‍ കാണാം. 

ഏതായാലും ഇദ്ദേഹത്തിന്‍റെ സഹായം കൊണ്ട് അപകടമൊന്നും പറ്റാതെ അമ്മത്താറാവും കുഞ്ഞുങ്ങളും റോഡ് മുറിച്ച് കടക്കുന്നത് കാണാം. വീഡിയോ വൈറലായി. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നതും ഷെയര്‍ ചെയ്തിരിക്കുന്നതും. ഈ മനുഷ്യനെ നിരവധി പേര്‍ അഭിനന്ദിക്കുകയും ചെയ്തു. 

വീഡിയോ കാണാം: 

PREV
click me!

Recommended Stories

ഇങ്ങനെയും കഴിക്കാമോ പാനിപൂരി? പെൺകുട്ടിയുടെ വീഡിയോ കണ്ട് ചിരിയടക്കാനാവാതെ നെറ്റിസൺസ്
ക്ലാസ്‍മുറിയിൽ ചോക്ലേറ്റ് വിതരണം ചെയ്ത് പ്രൊഫസർ, ഇങ്ങനെയൊരു അധ്യാപകനെ കിട്ടാൻ ഭാ​ഗ്യം വേണമെന്ന് നെറ്റിസൺസ്