'566 ദിവസങ്ങൾക്ക് ശേഷം അവരെ അത്ഭുതപ്പെടുത്താം' എന്നും വീഡിയോയിൽ കുറിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി വീട്ടിൽ മകനെ കണ്ടതും കുടുംബാംഗങ്ങൾ വിങ്ങിപ്പൊട്ടുകയായിരുന്നു.

വിദേശത്തുള്ള പ്രിയപ്പെട്ടവരെ പലപ്പോഴും ആളുകൾ മിസ് ചെയ്യാറുണ്ട്. വീട്ടിലെ ആഘോഷങ്ങളിൽ എന്ന് മാത്രമല്ല, ഓരോ ദിവസവുമെന്നോണം അവരെ ഓർക്കുകയും മിസ് ചെയ്യുകയും ചെയ്യുന്ന മാതാപിതാക്കളുണ്ട്. പക്ഷേ, പലരും ഇന്ന് ജീവിതം കരുപ്പിടിപ്പിക്കാനായി വിദേശത്ത് ജോലി ചെയ്യുന്നവരാണ്. ഇനി ഓർത്തുനോക്കൂ, തീരെ പ്രതീക്ഷിക്കാത്ത നേരം, ഓർക്കാപ്പുറത്ത് അവർ മുന്നിലെത്തിയാലുണ്ടാകുന്ന ആഹ്ലാദം! അതിന് കയ്യും കണക്കുമുണ്ടാകില്ല അല്ലേ? അതുപോലെ, നീണ്ട 566 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ അപ്രതീക്ഷിതമായി വീട്ടിലേക്ക് മടങ്ങിയെത്തി കുടുംബത്തിന് സർപ്രൈസ് നൽകിയിരിക്കയാണ് ഒരു യുവാവ്. ഈ കൂടിക്കാഴ്ചയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്. 'yxshh_view' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യുവാവിന്റെ അമ്മയുടെ പ്രതികരണമാണ് ഈ വീഡിയോയിൽ ഏറ്റവും വൈകാരികം.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

'566 ദിവസങ്ങൾക്ക് ശേഷം അവരെ അത്ഭുതപ്പെടുത്താം' എന്നും വീഡിയോയിൽ കുറിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി വീട്ടിൽ മകനെ കണ്ടതും കുടുംബാംഗങ്ങൾ വിങ്ങിപ്പൊട്ടുകയായിരുന്നു. ഓടിയെത്തി മകനെ കെട്ടിപ്പിടിക്കുന്ന അമ്മയേയും വീഡിയോയിൽ കാണാം. നമ്മുടെ കണ്ണ് നനയിക്കുന്നതാണ് ഈ രം​ഗം. '566 ദിവസങ്ങൾ, ഒടുവിൽ ആ നിമിഷമെത്തി' എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ.

View post on Instagram
 

സോഷ്യൽ മീഡിയ പ്രതികരണങ്ങൾ

വൈറലായ ഈ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി എത്തിയത്. അച്ഛന്റെ ഭാവങ്ങളെക്കുറിച്ചാണ് പലരും എടുത്തുപറഞ്ഞത്. 'എപ്പോഴും ശക്തനായിരിക്കാൻ ശ്രമിക്കുന്ന അച്ഛൻ' എന്നും, 'അച്ഛൻ തന്റെ വികാരങ്ങളെ അടക്കിവെക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്' എന്നും ആളുകൾ കുറിച്ചു.

'ഒരു അപരിചിതന്റെ പ്രിയപ്പെട്ട നിമിഷം കണ്ട് ഒരിക്കൽ കൂടി കണ്ണുനിറഞ്ഞു' എന്നാണ് മറ്റൊരാൾ വീഡിയോയ്ക്ക് കമന്റായി കുറിച്ചത്. 'വളരെ മനോഹരം', എന്നും 'കണ്ണ് നിറഞ്ഞു' എന്നും ആളുകൾ വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്.