ഏഴ് മണിക്കൂർ നീണ്ട ആശങ്ക; വേർപിരിയലിനൊടുവിൽ കുട്ടിയാനയെ അമ്മയാനയ്‍ക്കൊപ്പമാക്കി വനംവകുപ്പ്‌

Published : Oct 26, 2026, 11:28 AM IST
elephant calf reunited with mother

Synopsis

വാട്ടർ ടാങ്കിൽ അകപ്പെട്ട അമ്മയാനയെയും കുട്ടിയാനയെയും വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തിയെങ്കിലും, രക്ഷാപ്രവർത്തനത്തിനിടയിൽ കുട്ടിയാന അമ്മയിൽ നിന്ന് ഒറ്റപ്പെട്ടുപോവുകയായിരുന്നു.

പശ്ചിമ ബംഗാളിലെ കുർസിയോങ് വനമേഖലയിൽ വാട്ടർ ടാങ്കിൽ വീണ കുട്ടിയാനയെ ഏഴ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അമ്മയാനയോടും കാട്ടാനക്കൂട്ടത്തോടും വിജയകരമായി ഒന്നിപ്പിച്ച മനോഹരമായൊരു വാർത്തയും വീഡിയോയുമാണ് ഇപ്പോൾ മനം കവരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയാനയെ വീണ്ടും ആനക്കൂട്ടത്തിലേക്ക് എത്തിക്കാൻ സഹായിച്ചത്.

വാട്ടർ ടാങ്കിൽ അകപ്പെട്ട അമ്മയാനയെയും കുട്ടിയാനയെയും വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തിയെങ്കിലും, രക്ഷാപ്രവർത്തനത്തിനിടയിൽ കുട്ടിയാന അമ്മയിൽ നിന്ന് ഒറ്റപ്പെട്ടുപോവുകയായിരുന്നു. തുടർന്ന്, കുർസിയോങ് ഫോറസ്റ്റ് ഡിവിഷൻ സംഘം അമ്മയാനയെ തിരഞ്ഞുപിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഏഴ് മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിൽ അമ്മയാനയെയും കൂട്ടത്തെയും വനപാലകർ കണ്ടെത്തി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

വനംവകുപ്പ് ജീവനക്കാർ കുട്ടിയാനയെ കാട്ടിലേക്ക് ശ്രദ്ധയോടെ തുറന്നുവിടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. കുട്ടിയാന കാട്ടിലേക്ക് നടക്കുമ്പോൾ കാട്ടിൽ നിന്ന് ഒരു ആന പുറത്തുവരുന്നതും, പിന്നീട് കൂട്ടത്തോടെ തിരിച്ചെത്തി കുട്ടിയാനയെ കൂടെ കൂട്ടിക്കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ആണ് ഈ മനോഹര നിമിഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'എത്ര മനോഹരമായ ദൃശ്യം! വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം കൊണ്ട് മാത്രമാണ് ഏഴ് മണിക്കൂറിന് ശേഷം ഇവരെ ഒന്നിപ്പിക്കാൻ സാധിച്ചത്' എന്ന് അദ്ദേഹം കുറിച്ചു.

വീഡിയോ കണ്ട നൂറുകണക്കിന് ആളുകളാണ് വനംവകുപ്പ് ജീവനക്കാരുടെ ആത്മാർത്ഥമായ സേവനത്തെയും കാട്ടാനക്കൂട്ടത്തിന്റെ സ്നേഹത്തെയും പ്രശംസിച്ച് രംഗത്തെത്തിയത്. വന്യജീവികളെ സംരക്ഷിക്കാൻ വനപാലകർ നേരിടുന്ന വെല്ലുവിളികളും അപകടങ്ങളും വീഡിയോയ്ക്കൊപ്പം ചർച്ചയായി മാറിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഡെലിവറി ബോയ്ക്ക് സർപ്രൈസായി പുത്തൻ സ്കൂട്ടർ; അനന്ത് അംബാനിയുടെ സമ്മാനം; വീഡിയോ
വെറും രണ്ടര വയസ് പ്രായം, തബലയിൽ 12 താളങ്ങൾ വായിച്ച് റെക്കോർഡ് നേടി സ്വരശ്രീ