വീഡിയോയ്ക്ക് താഴെ ആശംസകളുടെ പ്രവാഹമാണ്. 'ഉത്തര കന്നഡയ്ക്ക് തന്നെ അഭിമാന നിമിഷമാണിത്' എന്ന് ഒരാൾ കുറിച്ചപ്പോൾ, 'സരസ്വതീ ദേവിയുടെ അനുഗ്രഹം നേരിട്ട് ലഭിച്ച കുട്ടി' എന്നാണ് മറ്റൊരാൾ വിശേഷിപ്പിച്ചത്.
വെറും രണ്ടര വയസ്സ് മാത്രം പ്രായം. സംഗീത ലോകത്ത് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് കർണാടകയിൽ നിന്നുള്ള സ്വരശ്രീ ഹെഗ്ഡെ എന്ന ഈ കൊച്ചുമിടുക്കി. തബലയിൽ 12 വെവ്വേറെ താളങ്ങൾ കൃത്യമായി വായിച്ചാണ് സ്വരശ്രീ 'ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ' (India Book of Records) ഇടം നേടിയത്. ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവർ സ്വദേശിയായ സ്വരശ്രീയുടെ തബല വാദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്. രണ്ടുവയസ്സും പത്തുമാസവും മാത്രം പ്രായമുള്ള ഈ പെൺകുട്ടിയുടെ അപാരമായ താളബോധത്തെയും ഏകാഗ്രതയെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ അടിസ്ഥാന ഘടകമാണ് 'താളം'. തബലയിൽ താളം പിടിക്കുന്നതിന് മികച്ച ഏകാഗ്രതയും കൈകളുടെ കൃത്യമായ ചലനങ്ങളും ആവശ്യമാണ്. ഇത്ര ചെറിയ പ്രായത്തിൽ തന്നെ 12 താളങ്ങൾ മനഃപാഠമാക്കി തബലയിൽ പകർത്തിയത് അവിശ്വസനീയമായ നേട്ടമായാണ് ആളുകൾ കാണുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് താഴെ ആശംസകളുടെ പ്രവാഹമാണ്. 'ഉത്തര കന്നഡയ്ക്ക് തന്നെ അഭിമാന നിമിഷമാണിത്' എന്ന് ഒരാൾ കുറിച്ചപ്പോൾ, 'സരസ്വതീ ദേവിയുടെ അനുഗ്രഹം നേരിട്ട് ലഭിച്ച കുട്ടി' എന്നാണ് മറ്റൊരാൾ വിശേഷിപ്പിച്ചത്. 'ജനിക്കുന്നതിന് മുൻപേ തന്നെ മാതാപിതാക്കൾ കുട്ടിക്ക് 'സ്വരശ്രീ' എന്ന് പേരിട്ടത് എത്ര അർത്ഥവത്തായി' എന്നും, 'അമ്മയുടെ ഗർഭപാത്രത്തിൽ വച്ച് തന്നെ ഈ മിടുക്കി തബല പഠനം തുടങ്ങി കാണും' എന്നും ആളുകൾ കുറിച്ചു. അതേസമയം, ഇത്ര ചെറിയ കുഞ്ഞുങ്ങളെ ഇങ്ങനെ കഠിനമായ പാഠങ്ങൾ പഠിപ്പിക്കേണ്ടതുണ്ടോ, ചെയ്യിക്കേണ്ടതുണ്ടോ എന്ന കാര്യത്തിലും ചർച്ചകൾ സജീവമാണ്.





