പതിറ്റാണ്ടുകൾക്ക് ശേഷം, അരങ്ങേറ്റം നടന്ന അതേ വിദ്യാലയത്തിൽ നൃത്തച്ചുവടുകളുമായി അളകനന്ദ

Published : Feb 04, 2025, 08:30 PM ISTUpdated : Feb 04, 2025, 09:09 PM IST
പതിറ്റാണ്ടുകൾക്ക് ശേഷം, അരങ്ങേറ്റം നടന്ന അതേ വിദ്യാലയത്തിൽ നൃത്തച്ചുവടുകളുമായി അളകനന്ദ

Synopsis

സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിനായിരുന്നു തന്റെ അരങ്ങേറ്റം. അരങ്ങേറ്റം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം അതേ സ്റ്റേജിൽ ഒരു സോളോ ചെയ്തപ്പോഴുണ്ടായ ഫീൽ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

വാർത്താ മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരകയായ ഏഷ്യാനെറ്റ് ന്യൂസിലെ അളകനന്ദ വീണ്ടും ചിലങ്കയണിഞ്ഞു. മാതൃവിദ്യാലയമായ കൊല്ലം സെന്റ് ജോസഫ്സ് ജിഎച്ച്എ‍സ്എ‍സിന്റെ നൂറ്റിയമ്പതാം വാർഷിക ചടങ്ങിലാണ് അളകനന്ദ വീണ്ടും നൃത്തം അവതരിപ്പിച്ചത്. 

താനും അമ്മയും പഠിച്ച ഇതേ സെന്റ്. ജോസഫ്‍സ് സ്കൂളിൽ തന്നെ ആയിരുന്നു താൻ പതിറ്റാണ്ടുകൾക്ക് മുമ്പ് ആദ്യമായി ചിലങ്കയണിഞ്ഞത് എന്നും അളകനന്ദ പറയുന്നു. ഇത്രയും വർഷങ്ങൾക്ക് ശേഷം ആദ്യത്തെ സ്റ്റേജിൽ തന്നെ പിന്നെയും നൃത്തം ചെയ്തു എന്നതാണ് അതിലെ ഏറ്റവും വലിയ പ്രത്യേകതയെന്നും അളകനന്ദ. 

സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിനായിരുന്നു തന്റെ അരങ്ങേറ്റം. അരങ്ങേറ്റം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം അതേ സ്റ്റേജിൽ ഒരു സോളോ ചെയ്തപ്പോഴുണ്ടായ ഫീൽ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അന്നത്തെ അധ്യാപകരുടേയും സഹപാഠികളുടെയും സാന്നിധ്യത്തിലാണ് വീണ്ടും ഒരിക്കൽ കൂടി അതേ സ്റ്റേജിൽ ചിലങ്കയണിഞ്ഞത് എന്നും അളകനന്ദ പറയുന്നു. 

വി. മൈഥിലിയാണ് ​ഗുരു. അവിടെ പഠിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇടയ്ക്ക് വലിയ വലിയ ബ്രേക്കുകൾ വന്നു. അതിനൊക്കെ ശേഷം ഡാൻസിന്റെ ലോകത്ത് വീണ്ടും ഇപ്പോൾ ലൈവായി തുടങ്ങിയതേ ഉള്ളൂ എന്നും അളകനന്ദ പറഞ്ഞു. 

വീഡിയോ കാണാം: 

PREV
click me!

Recommended Stories

ഭർത്താവിനെയും വീട്ടുകാരെയും തല്ലാൻ 25 ബന്ധുക്കളെ വിളിച്ച് വരുത്തി ഭാര്യ, തല്ല് കഴിഞ്ഞ് സ്വർണവുമായി കടന്നു, പോലീസ് നോക്കി നിന്നു; വീഡിയോ
യുവതി, യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ചത് 2 കിലോമീറ്റർ, 60 കിമി വേഗതയിൽ; വീഡിയോ വൈറൽ