
സാമൂഹികമാധ്യമ(social media)ങ്ങളിൽ പക്ഷികളുടെയും മൃഗങ്ങളുടെയും മറ്റ് ജീവികളുടെയും വീഡിയോ എളുപ്പത്തിൽ വൈറലാവാറുണ്ട്. ആളുകൾക്ക് അതിനോട് വളരെയധികം കൗതുകവുമുണ്ട്. റോഡ് മുറിച്ച് കടക്കുന്ന ഒരു മുതലയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. യുഎസിലെ ഫ്ലോറിഡ(Florida)യിലെ വെനീസിലാണ് സംഭവം നടന്നത്. ഡാനിയൽ കോഫ്മാൻ എന്നയാളാണ് വീഡിയോ റെക്കോർഡ് ചെയ്തത്. കാൽ നഷ്ടപ്പെട്ട മുതല റോഡ് മുറിച്ച് കടക്കുന്നതാണ് വീഡിയോയിൽ.
റെക്കോര്‍ഡ് ചെയ്യുന്ന നേരത്ത് 'അതിന് പത്തടിയെങ്കിലും നീളമുണ്ട് എന്ന് തോന്നുന്നു' എന്ന് കോഫ്‍മാന്‍ പറയുന്നുണ്ട്. മുതല കടന്നുപോകുന്നത് വരെ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനവും വീഡിയോയില്‍ കാണാം. പിന്നീട് മുതല ഇയാളുടെ വാഹനത്തിനടുത്തേക്ക് വരുന്നു. വാഹനത്തിനടിയിലേക്ക് നീങ്ങിയ അത് വാഹനം അനക്കുന്നുണ്ട് എന്നും കോഫ്‍മാന്‍ വീഡിയോയില്‍ പറയുന്നുണ്ട്. ശേഷം, അത് തന്‍റെ യാത്ര തുടരുകയാണ്.
നിരവധിപ്പേരാണ് ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ കണ്ടത്. ഒരുപാടുപേര്‍ വളരെ രസകരമായ കമന്‍റുകളും വീഡിയോയ്ക്ക് നല്‍കി. 'കാപ്ഷന്‍ കാണുന്നത് വരെ ഇത് ഫ്ലോറിഡയിലാണ് എന്ന് അറിയില്ലായിരുന്നു' എന്നാണ് ഒരാള്‍ എഴുതിയത്. 'മറ്റൊരാള്‍ അതിന്‍റെ ഇടതുകൈപ്പത്തി നഷ്ടപ്പെട്ടു' എന്ന് പറഞ്ഞു. മറ്റൊരാള്‍ കമന്‍റ് ചെയ്‍തത് മനുഷ്യര്‍ കാരണം വന്യജീവികള്‍ക്ക് അവയുടെ വാസസ്ഥലങ്ങള്‍ നഷ്ടപ്പെടുന്നു എന്നാണ്.
ഏതായാലും വളരെ വേഗം തന്നെ വീഡിയോ വൈറലായി. വീഡിയോ കാണാം: