ദേഹത്ത് കയറി ഭീമൻ മുതല, പിടിച്ചുമാറ്റാൻ കഷ്ടപ്പാട്, വൈറലായി വീഡിയോ

Published : Mar 21, 2022, 02:55 PM IST
ദേഹത്ത് കയറി ഭീമൻ മുതല, പിടിച്ചുമാറ്റാൻ കഷ്ടപ്പാട്, വൈറലായി വീഡിയോ

Synopsis

പലരും ഇത്തരം സാഹചര്യത്തിൽ ഭയന്നുപോകും. എങ്കിലും, ബ്രൂവർ സന്തോഷവാനായിരുന്നു. കാരണം, ബ്രൂവർ മുതലകളുമായും അവിടെയുള്ള അതുപോലുള്ള ജീവികളുമായും സൗഹൃദത്തിലും സ്നേഹത്തിലും ആണെന്നത് തന്നെ. 

മുതലകൾക്ക് 454 കിലോഗ്രാം വരെ ഭാരവും 11.2 അടി (3.4 മീറ്റർ) വരെ നീളവും ഉണ്ടായേക്കാം. അങ്ങനെയുള്ളൊരു മുതല(Alligator) ഒരാളുടെ ദേഹത്ത് കയറിയാലെങ്ങനെയിരിക്കും? ഭാരം താങ്ങാനാവില്ല, പരിക്കും പറ്റും അല്ലേ? എന്നാൽ, അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിൽ, മൃ​ഗസ്നേഹിയും റെപ്‌റ്റൈൽ സൂ പ്രിഹിസ്റ്റോറിക് ഇൻ‌കോർപ്പറേറ്റിന്റെ സ്ഥാപകനും പ്രസിഡന്റുമായ ജെയ് ബ്രൂവറി(Jay Brewer)നൊപ്പം ഒരു ഭീമൻ മുതലയെ കാണാം.

ഈ മുതല ബ്രൂവറിനോട് സ്നേഹം പ്രകടിപ്പിക്കുകയാണ്. ബ്രൂവറിന്റെ ദേഹത്തേക്ക് ചെല്ലുകയാണ് മുതല. പലരും ഇത്തരം സാഹചര്യത്തിൽ ഭയന്നുപോകും. എങ്കിലും, ബ്രൂവർ സന്തോഷവാനായിരുന്നു. കാരണം, ബ്രൂവർ മുതലകളുമായും അവിടെയുള്ള അതുപോലുള്ള ജീവികളുമായും സൗഹൃദത്തിലും സ്നേഹത്തിലും ആണെന്നത് തന്നെ. 

ഏതായാലും സോഷ്യൽ മീഡിയയിൽ ആളുകൾ രസകരമായ ഒരുപാട് കമന്റുകളിട്ടു. ഇപ്പോൾ അത് നിങ്ങളെ കടിച്ചില്ലെങ്കിലും വെള്ളത്തിനകത്ത് അത് നിങ്ങളെ തിന്നും എന്നാണ് ഒരാൾ കമന്റിട്ടത്. അത് നിങ്ങളോടെന്തോ പറയാൻ ശ്രമിക്കയാണ് എന്നാണ് മറ്റൊരാൾ കമന്റിട്ടത്. ഏതായാലും വളരെ വേ​ഗം തന്നെ വീഡിയോ വൈറലായി. 

നേരത്തെയും സാമൂഹികമാധ്യമങ്ങളിൽ ബ്രൂവറിന്റെ വീഡിയോ വൈറലായിട്ടുണ്ട്. 

PREV
click me!

Recommended Stories

അർദ്ധരാത്രിയിൽ റെയിൽവേ ട്രാക്കിൽ നിന്നും അസാധാരണ ശബ്ദം, ചെന്ന് നോക്കിയപ്പോൾ ട്രാക്കിൽ ഥാർ; വണ്ടിയും ഡ്രൈവറും അറസ്റ്റിൽ
ഫാദ‍ർ ഓഫ് ദി ഇയർ; മകളുടെ ജനനം ആഘോഷിച്ച് ആശുപത്രി വരാന്തയിൽ നൃത്തം ചെയ്ത് അച്ഛൻ, വീഡിയോ