പന്തയപ്പണം നൽകാത്തതിനെ തുടർന്ന് ഇന്ത്യൻ വംശജനെ പെട്രോൾ പമ്പിൽ വെച്ച് ഒരാൾ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പണം ആവശ്യപ്പെട്ട് അക്രമി ഇയാളുടെ കഴുത്തിൽ പിടിച്ചമർത്തുന്നതും മറ്റുള്ളവർ ഇടപെടുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ സംഭവം വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. പലരും ഇന്ത്യക്കാരനെ ദുർബലനെന്നും ഭീരുവെന്നും വിശേഷിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ന്ത്യാ - ന്യൂസ്‍ലൻഡ് മത്സരത്തിൽ നമ്മളിൽ പലരും പല തരത്തിൽ പന്തയം വച്ചിട്ടുണ്ടാകാം. ചിലപ്പോൾ സഞ്ചു സ്വെഞ്ചറി അടിക്കുമെന്നായിരിക്കാം പന്തയം. പക്ഷേ പന്തയം തോറ്റാൽ ചിലർ പറഞ്ഞ പന്തയക്കാശ് കൊടുക്കാൻ മടിക്കും. അതും ഇതും ചിലപ്പോൾ വ‍ർഷങ്ങൾക്ക് മുമ്പുള്ള പല കണക്കും നിരത്തി പന്തയക്കാശ് കൊടുക്കാൻ മടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ എല്ലായിടത്തും ആ അടവ് നടക്കില്ല. പന്തയം വച്ച ഒരു ഇന്ത്യൻ വംശജനെ, പന്തയ കാശ് കൊടുക്കാൻ മടിച്ചപ്പോൾ അടിച്ച് വീഴ്ത്തുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

പന്തയപ്പണം

ഒരു പെട്രോൾ പമ്പിലാണ് സംഭവം നടക്കുന്നത്. എന്നാൽ എപ്പോഴാണെന്നോ സ്ഥലം എവിടെയാണെന്നോ വീഡിയോയിൽ സൂചനകളില്ല. ആദ്യത്തെ അടിയിൽ തന്നെ ഇന്ത്യക്കാരനായ യുവാവിന്‍റെ കണ്ണട ദൂരേയ്ക്ക് തെറിച്ച് പോകുന്നത് കാണാം. പിന്നാലെ എന്‍റെ പണം തരാൻ ഹുഡിയുള്ള പച്ച ബനിയൻ ധരിച്ചയാൾ ആവശ്യപ്പെടുന്നു. ചുറ്റും നിരവധി പേർ നിൽക്കുന്നതിനിടെയാണ് സംഭവം. പന്തയം വച്ച കാശ് തരാൻ പച്ച ബനിയൻ ധരിച്ചയാൾ ആവശ്യപ്പെടുന്നു. ഈ സമയം, അത് കഴിഞ്ഞെന്ന തരത്തിൽ ഇന്ത്യക്കാരൻ പറയുകയും പിന്നാലെ മുഖം അടച്ച് ഒരടിയുമായിരുന്നു. പിന്നെ അവിടെ നടന്നത് ഹോളിവുഡ് സിനിമകൾക്ക് സമാനമായ കാര്യങ്ങൾ. പച്ച ബനിയൻ ധരിച്ചയാൾ തന്‍റെ ബനിയനും പാന്‍റും ഊരുകയും ഇന്ത്യക്കാരന്‍റെ കഴുത്തിന് പിടിച്ച് പിന്നിലേക്ക് തള്ളുന്നു. അയാൾ കാറിന്‍റെ ബോണറ്റിലേക്ക് വീണപ്പോൾ അവിടനിന്നും കഴുത്തിന് പിടിച്ച താഴേക്ക് വലിച്ചിടുകയും തന്‍റെ പണം താ എന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇന്ത്യക്കാരൻറെ കഴുത്തിൽ അമ‍ർത്തുകയും ചെയ്യുന്നു. സംഗതി കൈവിട്ടെന്ന് കണ്ട മറ്റുള്ളവർ പിടി വിടാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരിച്ചടിക്കാത്തത് ഭാഗ്യം, ഇല്ലെങ്കിൽ...

ഏതാണ്ട് ഒരു മിനിറ്റോളമുള്ള വീഡിയോ മണിക്കൂറുകൾക്കകം 25 ലക്ഷത്തിലേറെ പേരാണ് കണ്ടത്. നിരവധി പേർ വീഡിയോ റീഷെയർ ചെയ്യുകയും ചെയ്തു. മത്സരത്തിന് മുമ്പ് നിങ്ങൾ പണം ഒരു മൂന്നാം കക്ഷിക്ക് നൽകണം, തുടർന്ന് വിജയിയെ തീരുമാനിച്ചതിന് ശേഷം അത് ശേഖരിക്കണമെന്നതാണ് നിയമമെന്ന് ഒരു കാഴ്ചക്കാരൻ എഴുതി. എന്നാൽ. ഇവർ പന്തയത്തിൽ പുതിയ ആളുകളായിരിക്കുമെന്നായിരുന്നു വീഡിയോ പങ്കുവച്ചയാൾ എഴുതിയത്. പണം നൽകാനുള്ള ഉദ്ദേശ്യമില്ലാതെ അവൻ എന്തിനാണ് പന്തയം വെക്കുന്നതെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. തിരിച്ചടിക്കാത്തതിന് ചിലർ ഇന്ത്യക്കാരനെ അഭിനന്ദിച്ചു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് മരണത്തിൽ കലാശിച്ചേനെയെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. കമന്‍റ് സെഷനിൽ ആളുകൾ അക്രമത്തെ പോത്സാഹിപ്പിക്കുന്നുവെന്നും ഒപ്പം ഇന്ത്യക്കാരൻ ദുർബലനും ഭീരുവുമാണെന്നും മറ്റൊരു കാഴ്ചക്കാരൻ ചൂണ്ടിക്കാണിച്ചു.