ഒരുമിച്ച് വളരാം: കുഞ്ഞിനൊപ്പം കളിക്കുന്ന പട്ടിക്കുഞ്ഞ്, വൈറലായി വീഡിയോ

Published : Sep 16, 2021, 12:25 PM IST
ഒരുമിച്ച് വളരാം: കുഞ്ഞിനൊപ്പം കളിക്കുന്ന പട്ടിക്കുഞ്ഞ്, വൈറലായി വീഡിയോ

Synopsis

പട്ടിക്കുഞ്ഞ് കുഞ്ഞിന്‍റെ മടിയില്‍ കയറുന്നതും ചേര്‍ന്നിരിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

കുഞ്ഞുങ്ങളുടെ വീഡിയോ എളുപ്പത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അതുപോലെ തന്നെയാണ് ഓമനകളായ വളര്‍ത്തു മൃഗങ്ങളുടേയും. ഇപ്പോള്‍ വൈറലാവുന്നത് ഒരു കുഞ്ഞ് ഒരു പട്ടിക്കുഞ്ഞിനൊപ്പം കളിക്കുന്ന വീ‍ഡിയോ ആണ്. @hopkinsBRFC21 എന്ന അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

28 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു കുഞ്ഞ് ഒരു പട്ടിക്കുഞ്ഞിനൊപ്പം കളിക്കുന്നത് കാണാം. കുഞ്ഞ് നിലത്തിരിക്കുകയാണ്. പട്ടിക്കുഞ്ഞ് കുഞ്ഞിന്‍റെ മടിയില്‍ കയറുന്നതും ചേര്‍ന്നിരിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. 

വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അഡോറബിള്‍ എന്നും ക്യൂട്ട് ആണ് എന്നുമൊക്കെ ആളുകള്‍ കമന്‍റ് ചെയ്യുന്നുണ്ട്. 

വീഡിയോ കാണാം: 

PREV
click me!

Recommended Stories

ഒരുമാസം തനിച്ച് ബെം​ഗളൂരുവിൽ കഴിയാൻ 1 ലക്ഷം രൂപ വേണം, വീഡിയോ ഷെയർ ചെയ്ത് യുവതി
പെട്ടെന്ന് അതിവേ​ഗത്തിൽ താഴേക്ക് കുതിച്ച് എസ്‍കലേറ്റർ, പരിഭ്രാന്തരായി നിലവിളിച്ച് വിദ്യാർത്ഥികൾ, വീഡിയോ