
ആരോഗ്യപ്രവര്‍ത്തകര്‍ നൃത്തം ചെയ്യുന്ന വീഡിയോ നേരത്തെയും സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ ടെവ മാര്‍ട്ടിന്‍സണ്‍ എന്ന് പേരായ ഒരു ആരോഗ്യപ്രവര്‍ത്തകന്‍റെ ചുവടുകളാണ് വൈറലാവുന്നത്. ടെവയുടെ ബാലെ പ്രകടനം നമ്മുടെ മനസ് നിറക്കുമെന്ന് ഉറപ്പാണ്.
യൂട്ടാ ആരോഗ്യ സർവകലാശാലയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. "യൂട്ടാ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സന്തോഷം നിറഞ്ഞ ഒരു നിമിഷം" എന്ന് വീഡിയോയ്ക്ക് വിവരണം നല്‍കിയിട്ടുണ്ട്.
ടെവ ഷൂസ് ഊരിവയ്ക്കുന്നതും ബാലെ പ്രകടനം നടത്തുന്നതും പ്രായമായ ഒരു സ്ത്രീ പിയാനോ വായിക്കുന്നതും വീഡിയോയില്‍ കാണാം. ഒരുലക്ഷത്തോളം വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നതും കമന്‍റ് ചെയ്യുന്നതും.
വീഡിയോ കാണാം: