ഉഫ് തീ തന്നെ; കത്രികയില്ല, ചീപ്പും തീയും മാത്രമുപയോ​ഗിച്ച് മുടിമുറിച്ച് ബാർബർ, സംഭവിച്ചത് കണ്ടോ?

Published : Feb 17, 2024, 04:27 PM IST
ഉഫ് തീ തന്നെ; കത്രികയില്ല, ചീപ്പും തീയും മാത്രമുപയോ​ഗിച്ച് മുടിമുറിച്ച് ബാർബർ, സംഭവിച്ചത് കണ്ടോ?

Synopsis

വളരെ പെട്ടെന്നാണ് ഇയാൾ യുവാവിന്റെ മുടി മുറിക്കുന്നത്. ഇടയ്ക്കിടയ്ക്ക് തീ കൊടുക്കുകയും അത് കെടുത്തുകയും ഒക്കെ ചെയ്യുന്നത് വീഡിയോയിൽ കാണാം.

പലവിധത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഏതായാലും, ഇപ്പോൾ വൈറലാവുന്നത് തീകൊണ്ട് മുടി മുറിക്കുന്ന ഒരു ബാർബറുടെ വീഡിയോ ആണ്. തീകൊണ്ട് മുടി മുറിക്കുകയോ എന്ന് ചോദിക്കാൻ വരട്ടെ, ശരിക്കും ഈ ബാർബർ കത്രികയ്ക്ക് പകരം തീയാണ് മുടി മുറിക്കാൻ ഉപയോ​ഗിക്കുന്നത്. 

വീഡിയോയിൽ ഒരു ബാർബർ തീ ഉപയോ​ഗിച്ച് ഒരു യുവാവിന്റെ മുടി മുറിക്കുന്നതാണ് കാണാനാവുന്നത്. യുവാവ് ഭയമോ സങ്കോചമോ ഒന്നും കൂടാതെ ബാർബറുടെ മുന്നിൽ ഇരിക്കുന്നതും കാണാം. പിന്നാലെ, ബാർബർ യുവാവിന്റെ മുടിയിലേക്ക് തീ കൊണ്ടുപോകുന്നതും മുടി മുറിക്കുന്നതുമാണ് കാണാനാവുക. അയാളുടെ കയ്യിൽ തീയും ചീപ്പും മാത്രമേ കാണാനാവൂ. വളരെ പെട്ടെന്നാണ് ഇയാൾ യുവാവിന്റെ മുടി മുറിക്കുന്നത്. ഇടയ്ക്കിടയ്ക്ക് തീ കൊടുക്കുകയും അത് കെടുത്തുകയും ഒക്കെ ചെയ്യുന്നത് വീഡിയോയിൽ കാണാം. അവസാനം മുറിച്ച് കഴിയുമ്പോൾ യുവാവിന്റെ മുടി നല്ല ഭം​ഗിയിൽ ഇരിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. 

വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരുപാടാളുകളാണ് വീഡിയോയ്ക്ക് വിവിധ തരത്തിലുള്ള കമന്റുകൾ നൽകിയത്. ചിലർ ബാർബറുടെ കഴിവ് കൊള്ളാം എന്ന് അഭിപ്രായപ്പെട്ടപ്പോൾ മറ്റ് ചിലർ എന്തിനാണ് ഇത്തരം അപകടം പിടിച്ച കാര്യങ്ങൾ ചെയ്യുന്നത് കത്രിക ഉപയോ​ഗിച്ചാൽ പോരേ എന്നാണ് ചോദിച്ചത്. അതേസമയം തന്നെ ഇത് ഒരു പുതിയ സം​ഗതി അല്ലെന്ന് പറഞ്ഞവരും ഉണ്ട്. ഒരാൾ പറഞ്ഞത്, ഇതൊരു അസാധാരണ സം​ഗതിയല്ല എന്നാണ്. തന്റെ മുത്തശ്ശൻ ഒരു ബാർബറായിരുന്നു. അദ്ദേഹം ഇതുപോലെ മെഴുകുതിരി ഉപയോ​ഗിച്ച് തീകൊണ്ട് മുടി മുറിക്കാറുണ്ടായിരുന്നു. പക്ഷേ, ആവശ്യമെങ്കിൽ മാത്രമേ അത് ചെയ്തിരുന്നുള്ളൂ എന്നാണ് ഇയാൾ പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ
ഭാര്യ നേരത്തെ എത്തി, കാമുകി പത്താം നിലയിൽ നിന്നും താഴേക്ക് ഊർന്ന് അയൽക്കാരൻറെ മുറിയിലേക്ക്, വീഡിയോ