13,000 രൂപയ്ക്ക് വീട്; വേറെയും ആനുകൂല്ല്യങ്ങള്‍, നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് യു എസ് സൈനികന്‍റെ ഇന്ത്യക്കാരി ഭാര്യ

Published : Jul 31, 2026, 02:48 PM IST
viral video

Synopsis

'ഒരു മിലിട്ടറി ഫാമിലി എന്ന നിലയിൽ ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ 3 ആനുകൂല്യങ്ങളാണിവ. പലർക്കും അറിയാത്ത നിരവധി അവസരങ്ങളാണ് സൈനിക സേവനത്തിലൂടെ ലഭിക്കുന്നത്' എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു അമേരിക്കൻ സൈനികന്റെ ഭാര്യയായുള്ള തന്റെ ജീവിതാനുഭവങ്ങളും, യു.എസ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിലൂടെ ലഭിക്കുന്ന വൻ ആനുകൂല്യങ്ങളും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഇന്ത്യൻ യുവതി. ഇൻസ്റ്റാഗ്രാമിൽ വൈറലായ വീഡിയോയിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ സൈനിക കുടുംബങ്ങൾക്ക് ലഭിക്കുന്ന സൗജന്യ വിദ്യാഭ്യാസം, മികച്ച ആരോഗ്യപരിപാലനം, വീടിനുള്ള സഹായം എന്നിവയെക്കുറിച്ചാണ് മേഘ എന്ന യുവതിയും ഭർത്താവും സംസാരിക്കുന്നത്.

@meghamitch എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. 'ഞാൻ ഒരു അമേരിക്കൻ സൈനികനെയാണ് വിവാഹം കഴിച്ചത്. ഒരു മിലിട്ടറി ഫാമിലി എന്ന നിലയിൽ ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ 3 ആനുകൂല്യങ്ങളാണിവ. പലർക്കും അറിയാത്ത നിരവധി അവസരങ്ങളാണ് സൈനിക സേവനത്തിലൂടെ ലഭിക്കുന്നത്' എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

യു.എസ് ആർമി നൽകുന്ന 3 പ്രധാന നേട്ടങ്ങൾ:

സൗജന്യ വിദ്യാഭ്യാസം: രാജ്യത്തുടനീളം ഏത് സ്കൂളിലും കോളേജിലും ഉന്നത വിദ്യാഭ്യാസം സൗജന്യമായി നേടാം. ഇതിനുപുറമെ, പഠിക്കാൻ പോകുന്നതിന് സൈന്യത്തിൽ നിന്ന് പ്രതിമാസം 1,000 ഡോളർ (ഏകദേശം 83,000-ത്തിലധികം രൂപ) അലവൻസായും ലഭിക്കുമെന്ന് യുവതിയുടെ ഭർത്താവ് വ്യക്തമാക്കുന്നു.

പൂർണ്ണ സൗജന്യ ചികിത്സ: ജീവിതകാലം മുഴുവൻ രാജ്യത്തെ ഏത് ആശുപത്രിയിലും ഏത് തരത്തിലുള്ള ചികിത്സകളും പൂർണ്ണമായും സൗജന്യമായി ലഭിക്കും.

ലളിതമായ വീട് നിർമ്മാണം/വാങ്ങൽ: വീട് സ്വന്തമാക്കുന്നതിനായി സാങ്കേതിക നടപടിക്രമങ്ങൾക്ക് മാത്രമാണ് തുക ചെലവാകുന്നത്. ഏകദേശം 140 ഡോളർ (ഏകദേശം 13,000 ഇന്ത്യൻ രൂപ) ചെലവഴിച്ചാൽ പ്രോപ്പർട്ടി പേപ്പറുകളും വീടിന്റെ താക്കോലും സ്വന്തമാക്കാൻ സാധിക്കുമെന്ന് ഇരുവരും ചൂണ്ടിക്കാണിക്കുന്നു.

വീഡിയോ പുറത്തുവന്നതോടെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. സൈനിക കുടുംബങ്ങൾക്ക് യു.എസ് സർക്കാർ നൽകുന്ന മികച്ച പരിഗണനയെക്കുറിച്ചുള്ള ആകാംക്ഷയും നെറ്റിസൺസ് കമന്റുകളിൽ പങ്കുവെച്ചു. അമേരിക്കൻ സൈന്യത്തിലെ തൊഴിലവസരങ്ങളെക്കുറിച്ചും അപേക്ഷിക്കേണ്ട വിധത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ചോദിച്ചുകൊണ്ടും നിരവധി രക്ഷിതാക്കളും യുവാക്കളും കമന്റ് ബോക്സിൽ എത്തുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സിനിമയിലും റീലുകളിലും കാണുന്നത് പ്രതീക്ഷിച്ച് പോണ്ട, ചീഞ്ഞ തക്കാളി, ദുർ​ഗന്ധവും വേദനയും, 'ലാ ടൊമാറ്റിന'യെ കുറിച്ച് യുവതി
കണ്ട് പഠിക്കട്ടെ എല്ലാവരും; ഇത്രയും നല്ല ഉച്ചഭക്ഷണത്തിന് വെറും 10 രൂപ മാത്രം, സെക്യൂരിറ്റി ജീവനക്കാരന്റെ വീഡിയോ