ബ്ലിങ്കിറ്റ്, ഇൻസ്റ്റാമാർട്ട്, റോഡരികിലെ കച്ചവടക്കാർ, എവിടെയാണ് ലാഭം കൂടുതൽ? വീഡിയോയുമായി യുവതി

Published : Apr 20, 2026, 01:33 PM IST
Mahek Akhtar

Synopsis

ബ്ലിങ്കിറ്റ്, ഇൻസ്റ്റാമാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളാണോ ലാഭം അതോ റോഡരികിലെ കച്ചവടക്കാരില്‍ നിന്നും പച്ചക്കറികളും പഴങ്ങളും വാങ്ങുന്നതാണോ? വീഡിയോയുമായി യുവതി. 

ഓൺലൈനിലാണ് ഇന്ന് മിക്കവരും പച്ചക്കറിയും ​പഴവും ഒക്കെ വാങ്ങുന്നത്. എന്നാൽ, റോഡരികിൽ പച്ചക്കറികൾ വിൽക്കുന്ന ഒരുപാടുപേരെ നാം കാണുന്നുണ്ടാവും. ഇവരിൽ നിന്നും പച്ചക്കറി വാങ്ങുന്നതാണോ നല്ലത്, അതോ ബ്ലിങ്കിറ്റ്, ഇൻസ്റ്റാമാർട്ട് തുടങ്ങിയ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി വാങ്ങുന്നതാണോ നല്ലത്? ഒരു യുവതി ഇവയെ താരതമ്യപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മഹെക് അക്തർ എന്ന യുവതിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

'റോഡരികിലെ കച്ചവടക്കാരോ, ബ്ലിങ്കിറ്റോ, ഇൻസ്റ്റാമാർട്ടോ? ഗുഡ്ഗാവിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ​ഗ്രോസറി സാധനങ്ങൾ എവിടെ കിട്ടും? ഞാൻ വഴിയോരക്കച്ചവടക്കാരന്റെ അടുത്ത് നിന്നും ബീറ്റ്‌റൂട്ട്, മല്ലിയില, പഴങ്ങൾ, പിന്നെ കുറച്ചധികം പച്ചക്കറികളും വാങ്ങി. ഇതിനൊപ്പം മല്ലിയിലയും പച്ചമുളകും എനിക്ക് ഫ്രീയായും കിട്ടി. ഇതിനെല്ലാം കൂടി ഞാൻ 280 രൂപയാണ് നൽകിയത്.'

തുടർന്ന് ഇതേ സാധനങ്ങൾ തന്നെ ഞാൻ ബ്ലിങ്കിറ്റിൽ ഓർഡർ ചെയ്യാൻ നോക്കി. സാധനങ്ങളെല്ലാം കാർട്ടിൽ ചേർത്തപ്പോൾ എനിക്ക് മനസ്സിലായത് ഇതേ അളവ് സാധനങ്ങൾക്ക് ഏകദേശം 365 രൂപയാകുമെന്നാണ്. അതിനുശേഷം ഇൻസ്റ്റാമാർട്ടിലും ഇതേ സാധനങ്ങൾ നോക്കി, അവിടെ തുക 333 രൂപയായിരുന്നു. എന്റെ റോഡരികിലെ കച്ചവടക്കാരൻ തന്നെയാണ് ഏറ്റവും ലാഭകരമായ ഓപ്ഷൻ' എന്നാണ് മഹെക് പറയുന്നത്.

 

 

'ഗുഡ്ഗാവിലെ പുതിയ ജീവിതത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുമ്പോൾ, ഏതൊക്കെ ശീലങ്ങൾ ചിലവ് കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാൻ. ഇപ്പോഴും സാധാരണ പച്ചക്കറി കച്ചവടക്കാരാണ് ബ്ലിങ്കിറ്റിനേക്കാളും ഇൻസ്റ്റാമാർട്ടിനേക്കാളും ലാഭം! ഡെലിവറി വീട്ടിലെത്തും എന്നതൊക്കെ ശരി തന്നെ! പക്ഷേ എല്ലാ മുക്കിലും മൂലയിലും ഇപ്പോൾ പച്ചക്കറി കച്ചവടക്കാരുണ്ടല്ലോ' എന്നും മഹെക് പറയുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഇത് സത്യമാണ് റോഡരികിലെ കച്ചവടക്കാരിൽ നിന്നും വാങ്ങുന്നതാണ് ലാഭകരം എന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു. അതേസമയം, ഓൺലൈനിൽ വാങ്ങുന്നത് എളുപ്പമാണ് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.

PREV
Read more Articles on
click me!

Recommended Stories

ചൂലിന്റെ ഒരു പവർ; നാട്ടിൽ നിന്നുള്ളൊരു ചൂല് വീട്ടുടമയ്ക്ക് സമ്മാനിച്ചു, പിന്നെ നടന്നത്, വീഡിയോയുമായി യുവതി
'ഇന്ത്യക്കാർ പണം നൽകാതെ ഒഴിഞ്ഞുമാറുന്നവർ'; തായ്‍ലാൻഡിൽ യുവാവിന് നേരെ സ്ത്രീയുടെ വംശീയാധിക്ഷേപം