നിർത്തിയിട്ട ട്രെയിൻ, എല്ലാം സംഭവിച്ചത് സെക്കന്റുകൾക്കുള്ളിൽ, ജനാലയ്‍ക്കടുത്തിരിക്കുന്നവര്‍ സൂക്ഷിക്കൂ, വീഡിയോ

Published : Jun 01, 2024, 05:50 PM IST
നിർത്തിയിട്ട ട്രെയിൻ, എല്ലാം സംഭവിച്ചത് സെക്കന്റുകൾക്കുള്ളിൽ, ജനാലയ്‍ക്കടുത്തിരിക്കുന്നവര്‍ സൂക്ഷിക്കൂ, വീഡിയോ

Synopsis

വീഡിയോയിൽ ഒരു റെയിൽവേ സ്റ്റഷനിൽ നിന്നും നീങ്ങിത്തുടങ്ങുന്ന ഒരു ട്രെയിൻ കാണാം. ട്രെയിൻ പതിയെയാണ് നീങ്ങുന്നത്. ആ സമയത്ത് ഒരു ആൺകുട്ടി ട്രെയിനിന്റെ ജനാലയ്ക്കരികിലേക്ക് ചെല്ലുന്നു.

ദിവസവും ഒരുപാട് വീഡിയോകൾ നാം കാണുന്നുണ്ടാവും. സോഷ്യൽ മീഡിയ ഉപയോ​ഗിക്കാത്തവർ ഇന്ന് വളരെ ചുരുക്കമാണ്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിലൂടെ അനേകം വീഡിയോകളും നമ്മുടെ മുന്നിലെത്തും. അതിൽ പല വീഡിയോകളും നമ്മെ അമ്പരപ്പിക്കുന്നതാണ്. അതുപോലെ ഒരു വീഡിയോയാണ് ഇതും. 

ട്രെയിനുകളിലും മറ്റും യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണം. എപ്പോൾ, എവിടെ വച്ചാണ് നമ്മുടെ കയ്യിലിരിക്കുന്ന സാധനങ്ങളുമായി കള്ളന്മാർ പോകുന്നത് എന്ന് അറിയാനാവില്ല. അത്തരത്തിലുള്ള അനേകം സംഭവങ്ങൾ ദിവസവും നാം കാണുന്നുണ്ടാവാം. ഈ ഓരോ സംഭവങ്ങൾ കാണുമ്പോഴും അയ്യോ ഇങ്ങനെയൊക്കെ സംഭവിച്ചാൽ എന്ത് ചെയ്യും എന്നൊരു ആധിയും നമ്മളിൽ ഉണ്ടാകാം അല്ലേ? അത്തരത്തിൽ ആധിയുണ്ടാക്കുന്നതാണ് ഈ വീഡിയോയും. 

ഓടുന്ന ട്രെയിനിൽ നിന്നും ഒരാളുടെ മൊബൈൽ ഫോണും തട്ടിപ്പറിച്ചുകൊണ്ട് ഓടിപ്പോകുന്ന ഒരു ആൺകുട്ടിയെയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയിൽ ഒരു റെയിൽവേ സ്റ്റഷനിൽ നിന്നും നീങ്ങിത്തുടങ്ങുന്ന ഒരു ട്രെയിൻ കാണാം. ട്രെയിൻ പതിയെയാണ് നീങ്ങുന്നത്. ആ സമയത്ത് ഒരു ആൺകുട്ടി ട്രെയിനിന്റെ ജനാലയ്ക്കരികിലേക്ക് ചെല്ലുന്നു. നൊടിയിടയിൽ അതിന്റെ അകത്തിരിക്കുന്ന ഒരാളുടെ കയ്യിൽ നിന്നും മൊബൈലും തട്ടിപ്പറിച്ചുകൊണ്ട് ഓടുന്നതാണ് പിന്നെ കാണുന്നത്. ജനലഴികളിൽ കൂടിയാണ് മൊബൈൽ ഫോൺ തട്ടിപ്പറിക്കുന്നത്. അകത്തിരുന്നവർ പരിഭ്രാന്തരാകുന്നതും വീഡിയോയിൽ കാണാം.

_fear_of_life_ എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പലരും ചോദിച്ചത് ഈ സംഭവം വീഡിയോയിൽ പകർത്തുന്നയാൾ എന്തുകൊണ്ട് ആ പയ്യനെ തടഞ്ഞില്ല എന്നാണ്. 'ക്യാമറാമാൻ നാഷണൽ ജ്യോ​ഗ്രഫിക്കിന്റെ ക്യാമറാമാനാണ് ഒരിക്കലും ഇടപെടില്ല' എന്നായിരുന്നു ഒരാളുടെ രസികൻ കമന്റ്. 

അതേസമയം മറ്റൊരാൾ പറഞ്ഞത് 'തനിക്ക് ഇതുപോലെ ഒരു അനുഭവമുണ്ടായി' എന്നാണ്. അത് വളരെ വേദനിപ്പിക്കുന്ന അനുഭവമായിരുന്നു എന്നും പക്ഷേ ട്രെയിനിൽ നിന്നും ചാടിയിറങ്ങിയതുകൊണ്ട് മൊബൈൽ തിരികെ കിട്ടി എന്നും അയാൾ എഴുതി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ ഒരു അവധി കിട്ടണമെങ്കിൽ യാചിക്കേണ്ടി വരും, സിം​ഗപ്പൂരിൽ അത് വേണ്ട; പോസ്റ്റുമായി യുവാവ്
കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി