എന്തു ഭാവിച്ചാണിത്; കടുവയ്‍ക്കൊപ്പം നടക്കുന്ന കുട്ടി, വിമർശനങ്ങളുമായി സോഷ്യൽ മീഡിയ

Published : Nov 03, 2023, 09:48 PM IST
എന്തു ഭാവിച്ചാണിത്; കടുവയ്‍ക്കൊപ്പം നടക്കുന്ന കുട്ടി, വിമർശനങ്ങളുമായി സോഷ്യൽ മീഡിയ

Synopsis

വീഡിയോ തുടങ്ങുമ്പോൾ തന്നെ ഒരു കുട്ടി കടുവയെ ബന്ധിച്ച ഒരു ചങ്ങലയും പിടിച്ച് നീങ്ങുന്നത് കാണാം. കടുവയും കുട്ടിക്കൊപ്പം നീങ്ങുന്നുണ്ട്. വലിയ ആത്മവിശ്വാസത്തിലും ധൈര്യത്തിലും തന്നെയാണ് കുട്ടി കടുവയുമായി മുറിക്ക് പുറത്തുകൂടെ നടക്കുന്നത്.

ലൈക്കിനും ഷെയറിനും പേജ് വ്യൂവിനും ഒക്കെ വേണ്ടി ആളുകൾ എന്തും കാണിക്കും എന്ന അവസ്ഥയായിട്ടുണ്ട്. അതുകൊണ്ട് തന്നെ ചില വീഡിയോകൾക്ക് വലിയ വിമർശനമാണ് സാമൂഹിക മാധ്യങ്ങളിൽ നിന്നും ലഭിക്കാറ്. പാകിസ്ഥാനിൽ നിന്നുമുള്ള നൂമാൻ ഹസ്സൻ എന്നയാൾ തന്റെ പെറ്റ് ആയിട്ടുള്ള കടുവയുടെ വീഡിയോകൾ‌ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കാറുണ്ട്. അതിലൊരു വീഡിയോയ്ക്കും ഇപ്പോൾ വലിയ വിമർശനമാണ് നേരിടേണ്ടി വരുന്നത്.

നമുക്കറിയാം, കടുവ ഒരു വന്യജീവിയാണ്. അത് എല്ലായ്‍പ്പോഴും നമ്മുടെ ഇഷ്ടത്തിനൊത്ത് പ്രവർത്തിച്ചു എന്ന് വരില്ല. അതുകൊണ്ട് തന്നെ അതിനോട് ഇടപഴകുന്നത് വളരെ അധികം സൂക്ഷിച്ചും ശ്രദ്ധിച്ചും വേണം. അടുത്തിടെ നൂമാൻ ഹസ്സൻ പങ്കുവച്ച ഒരു വീഡിയോ വലിയ തരത്തിലുള്ള വിമർശനങ്ങൾക്ക് കാരണമായി തീർന്നു. വീഡിയോയിൽ കടുവയ്ക്കൊപ്പം ഉള്ളത് ഒരു കുട്ടിയാണ്. അതാണ് വിമർശനങ്ങൾക്ക് കാരണമായിത്തീർന്നത്. 

വീഡിയോ തുടങ്ങുമ്പോൾ തന്നെ ഒരു കുട്ടി കടുവയെ ബന്ധിച്ച ഒരു ചങ്ങലയും പിടിച്ച് നീങ്ങുന്നത് കാണാം. കടുവയും കുട്ടിക്കൊപ്പം നീങ്ങുന്നുണ്ട്. വലിയ ആത്മവിശ്വാസത്തിലും ധൈര്യത്തിലും തന്നെയാണ് കുട്ടി കടുവയുമായി മുറിക്ക് പുറത്തുകൂടെ നടക്കുന്നത്. കുട്ടി യാതൊരു പേടിയും കൂടാതെ ക്യാമറയെ നോക്കി പുഞ്ചിരിക്കുന്നതും പോസ് ചെയ്യുന്നതും എല്ലാം വീഡിയോയിൽ വ്യക്തമായി കാണാം. വീഡിയോയിൽ കാണുന്ന കുട്ടിക്ക് ഭയമില്ലെങ്കിലും വീഡിയോ കാണുന്ന നമുക്ക് കുറച്ച് പേടി തോന്നും എന്നത് സത്യമാണ്. 

ഇതുപോലെയുള്ള നിരവധി വീഡിയോകൾ നൂമാൻ ഹസ്സൻ പങ്ക് വയ്ക്കാറുണ്ട്. ഏതായാലും ഈ വീഡിയോ വലിയ തരത്തിലാണ് വിമർശിക്കപ്പെട്ടത്. കടുവ എന്തൊക്കെ പറഞ്ഞാലും ഒരു വന്യജീവി ആണെന്നും അതിനെ സൂക്ഷിക്കണമെന്നും നിരവധിപ്പേർ പറഞ്ഞു. 

വായിക്കാം: മൂർഖനെയും പേടിയില്ല, പാമ്പിന്റെ വാലെടുത്ത് വായിൽ വച്ച് കുരങ്ങൻ, സംഭവിച്ചത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

PREV
Read more Articles on
click me!

Recommended Stories

ദയവായി ഇത് ചെയ്യരുത്, അഭ്യര്‍ത്ഥനയാണ്; ഹിമാലയൻ ട്രെക്കിങ്ങിനിടെ നിരാശയായി റഷ്യൻ യുവതി, വീഡിയോ
80,000 കിമി, 26 രാജ്യങ്ങൾ, ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം വരെ കണ്ടു; മടക്കയാത്രയിൽ കേരളത്തിന്‍റെ 'സോളോ മോം'