മൂർഖനെയും പേടിയില്ല, പാമ്പിന്റെ വാലെടുത്ത് വായിൽ വച്ച് കുരങ്ങൻ, സംഭവിച്ചത്

Published : Nov 03, 2023, 08:01 PM IST
മൂർഖനെയും പേടിയില്ല, പാമ്പിന്റെ വാലെടുത്ത് വായിൽ വച്ച് കുരങ്ങൻ, സംഭവിച്ചത്

Synopsis

കുരങ്ങന് യാതൊരു പേടിയും ഇല്ല. അത് ഒരു കൂസലും ഇല്ലാതെ പാമ്പിന്റെ വാലെടുത്ത് തിരിച്ചും മറിച്ചും നോക്കുകയാണ്. പിന്നാലെ അത് തന്റെ വായിലും വയ്ക്കുന്നു.

മൃ​ഗങ്ങളുടെയും മറ്റ് ജീവജാലങ്ങളുടെയും ലോകം നമുക്ക് ഏറെ പരിചിതമായത് ഒരുപക്ഷേ സാമൂഹിക മാധ്യമങ്ങൾ ഇത്രയേറെ സജീവമായതിന് ശേഷമായിരിക്കും. അതുവരെ നമുക്ക് ഇത്രമാത്രം പരിചയം മൃ​ഗങ്ങളോടോ പക്ഷികളോടോ മറ്റ് ജീവികളോടോ ഉണ്ടായിരുന്നില്ല. ഓരോ ദിവസവും നൂറുകണക്കിന് വീഡിയോകളാണ് മൃ​ഗങ്ങളുടേതായി സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നത്. അതിൽ നമ്മെ ഏറ്റവുമധികം പേടിപ്പെടുത്തുന്നത് ഒരുപക്ഷേ പാമ്പിന്റെ വീഡിയോ ആയിരിക്കും. അതുപോലെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

ഒരു കുരങ്ങും ഒരു മൂർഖനുമാണ് വീഡിയോയിൽ ഉള്ളത്. കുരങ്ങൻ ഒരു മരത്തിൽ ഇരിക്കുകയാണ്. പാമ്പും അതേ. ഒരു പേടിയും കൂടാതെ കുരങ്ങൻ പാമ്പിന്റെ വാലിൽ പിടിച്ച് വലിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. കുറച്ച് നേരം കുരങ്ങൻ ഇത് തന്നെ ആവർത്തിച്ചു. പാമ്പ് ഒരു ഭാ​ഗത്ത് നിന്നും മറുഭാ​ഗത്തേക്ക് തന്റെ തല ചലിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇത്രയും കാണുമ്പോൾ തന്നെ നമ്മിൽ പലർക്കും ഭയം തോന്നും എന്ന കാര്യത്തിൽ സംശയം വേണ്ട. 

എന്നാൽ, കുരങ്ങന് യാതൊരു പേടിയും ഇല്ല. അത് ഒരു കൂസലും ഇല്ലാതെ പാമ്പിന്റെ വാലെടുത്ത് തിരിച്ചും മറിച്ചും നോക്കുകയാണ്. പിന്നാലെ അത് തന്റെ വായിലും വയ്ക്കുന്നു. എന്നാൽ, പിന്നീട് എന്താണ് സംഭവിച്ചത്, പാമ്പ് പ്രതികരിച്ചോ എന്നൊന്നും വ്യക്തമാകും മുമ്പേ തന്നെ വീഡിയോ അവിടെ വച്ച് അവസാനിച്ചു.

d_shrestha10 -യാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ അനേകം പേരുടെ ശ്രദ്ധയും അത് പിടിച്ചുപറ്റി. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. എന്നാലും അതിന് ശേഷം എന്ത് സംഭവിച്ചു എന്നതാണ് പലരുടേയും ആശങ്ക. 

വായിക്കാം: നീണ്ട വർഷങ്ങളുടെ കഷ്ടപ്പാടും വേദനകളും, രാമ എന്ന ആനയ്‍ക്ക് ഇനി പുതുജീവിതം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

PREV
Read more Articles on
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ