Latest Videos

ഡിജെ എൻട്രി സോംഗ് പ്ലേ ചെയ്തില്ല; വിവാഹ മണ്ഡപത്തിൽ കയറാൻ തയ്യാറാകാതെ വധു; വൈറല്‍ വീഡിയോ

By Web TeamFirst Published May 23, 2023, 4:05 PM IST
Highlights

ചുമപ്പ് ലഹങ്കയിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങിയെത്തിയ വധു സ്റ്റേജിലേക്ക് കയറുന്നതിന് തൊട്ടുമുൻപായാണ് തന്‍റെ എൻട്രി സോംഗ് കൃത്യമായി പ്ലേ ചെയ്യാത്തതിനെ തുടർന്ന് സ്റ്റേജിൽ കയറാൻ വിസമ്മതിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും വധുവിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർ അതിന് വഴങ്ങിയില്ല. 


പാട്ടും നൃത്തവും ആഘോഷങ്ങളും ഒക്കെയായി വിവാഹ ചടങ്ങുകൾ ഗംഭീരമാക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. സ്വന്തം വിവാഹ ചടങ്ങുകൾ എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ തക്കവിധത്തിൽ ആഘോഷകരമാക്കാനാണ് വധൂവരന്മാരും ആഗ്രഹിക്കാറ്. എന്നാൽ, കഴിഞ്ഞ ദിവസം ഒരു വിവാഹാഘോഷ ചടങ്ങിൽ ഇതിൽ നിന്നെല്ലാം വിപരീതമായ ഒരു സംഭവം അരങ്ങേറി.  തന്‍റെ എൻട്രി സോംഗായി തീരുമാനിച്ചിരുന്ന ഗാനം പ്ലേ ചെയ്യുന്നതിൽ ഡിജെ പരാജയപ്പെട്ടതോടെ വധു  സ്റ്റേജിൽ കയറാൻ മടിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് .

വധു സ്റ്റേജിലേക്ക് വരുമ്പോൾ പ്ലേ ചെയ്യുന്നതിനായി മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഗാനത്തിന്‍റെ മുഴുവൻ ഭാഗവും ഡിജെ പ്ലേ ചെയ്യാതിരുന്നതാണ് വധുവിനെ ചൊടിപ്പിച്ചത്. ചുമപ്പ് ലഹങ്കയിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങിയെത്തിയ വധു സ്റ്റേജിലേക്ക് കയറുന്നതിന് തൊട്ടുമുൻപായാണ് തന്‍റെ എൻട്രി സോംഗ് കൃത്യമായി പ്ലേ ചെയ്യാത്തതിനെ തുടർന്ന് സ്റ്റേജിൽ കയറാൻ വിസമ്മതിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും വധുവിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർ അതിന് വഴങ്ങിയില്ല. മാത്രമല്ല കൃത്യമായി പാട്ട് പ്ലേ ചെയ്യാൻ ആവശ്യപ്പെട്ട് ഡിജെയെ ശകാരിക്കുന്നത് തുടരുകയായിരുന്നു. കൃത്യമായി പാട്ട് പ്ലേ ചെയ്യാതെ താൻ സ്റ്റേജിൽ കയറില്ലെന്ന് വധു തന്‍റെ ഒപ്പമുള്ളവരോട് തീർത്തു പറയുന്നതും വീഡിയോയിൽ കാണാം.

 

ബ്രിട്ടീഷ് കാലത്തെ 'മാപ്പപേക്ഷ' ഇനിയും തുടരണ്ട; വേണ്ടെന്ന് വെച്ച് കേരള സർക്കാർ!

ഏതായാലും വീഡിയോ വൈറൽ ആയതോടെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കാണുകയും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തത്. വീഡിയോ കണ്ട ഏതാനും ആളുകൾ വധുവിന്‍റെ പിടിവാശിയെ കുറ്റപ്പെടുത്തിയെങ്കിലും വലിയൊരു വിഭാഗം ആളുകൾ വധു ചെയ്തത് ശരിയാണെന്ന അഭിപ്രായക്കാരായിരുന്നു. സ്വന്തം വിവാഹം എത്രമാത്രം ആഘോഷകരമായും സന്തോഷകരമായും നടത്താമെന്ന് തീരുമാനിക്കാനുള്ള അവകാശം വധൂവരൻമാർക്ക് ഉണ്ടെന്നും  ഈ യുവതിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസത്തെ ഇത്രമാത്രം മോശമാക്കി തീർത്തത് ഡിജെ ആണെന്നുമായിരുന്നു അവരുടെ അഭിപ്രായം.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സമാനമായ രീതിയിൽ, മറ്റൊരു വധുവും വിവാഹ മണ്ഡപത്തിൽ പ്രവേശിക്കാൻ വിസമ്മതിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, വേദിയിലേക്ക് പ്രവേശിക്കുന്നതിനായി തെരഞ്ഞെടുത്ത ഗാനം ഡിജെ പ്ലേ ചെയ്യാത്തതിനെ തുടർന്നായിരുന്നു ഈ സംഭവവും നടന്നത്.  "ദി വെഡിംഗ് ബ്രിഗേഡ്" എന്ന ഇൻസ്റ്റാഗ്രാമിലെ വെഡ്ഡിംഗ് ഫോട്ടോഗ്രാഫി പേജിലാണ് ഈ വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. 

എസ്‍യുവിയുടെ ബോണറ്റില്‍ കയറി ഇരുന്ന് വിവാഹ റീല്‍ ഷൂട്ട്; വീഡിയോ വൈറല്‍, പിന്നാലെ പിഴയിട്ട് പോലീസും
 

click me!