ആ 'ഒന്നൊന്നര വരവ്' കണ്ടത് 22 ലക്ഷം പേര്‍; കതിര്‍ മണ്ഡപത്തിലേക്കുള്ള വധുവിന്‍റെ വരവ് വൈറല്‍ !

Published : Sep 11, 2023, 03:25 PM IST
ആ 'ഒന്നൊന്നര വരവ്' കണ്ടത് 22 ലക്ഷം പേര്‍; കതിര്‍ മണ്ഡപത്തിലേക്കുള്ള വധുവിന്‍റെ വരവ് വൈറല്‍ !

Synopsis

കതിര്‍മണ്ഡപത്തിലേക്കുള്ള വധുവിന്‍റെ വരവിന്‍റെ വീഡിയോ ഇതിനകം കണ്ടത് 22 ലക്ഷം പേരാണ്. അതിന് ശേഷം പങ്കുവച്ച വീഡിയോ ആകട്ടെ ഇതിനകം 19 ലക്ഷത്തോളം പേര്‍ കണ്ടു.  


തിര്‍മണ്ഡപത്തിലേക്കുള്ള വധുവിന്‍റെ വരവ് ജീവിതത്തിലും സിനിമയിലും നമ്മള്‍ പല തവണ കണ്ടിട്ടുണ്ട്. എന്നാല്‍, ഇത് പോലൊരു വരവ് ആദ്യമായി കാണുകയാണെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ വന്ന കമന്‍റ്. പരസ്യം പോലൊരു കല്യാണം എന്ന് പറഞ്ഞാലും അതിശയോക്തിയില്ല. അത്രയും പ്ലാന്‍ഡ് ആയിരുന്നു ആ വരവും മറ്റ് ചടങ്ങുകളും. സംഭവം ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. കതിര്‍മണ്ഡപത്തിലേക്കുള്ള വധുവിന്‍റെ വരവിന്‍റെ വീഡിയോ ഇതിനകം കണ്ടത് 22 ലക്ഷം പേരാണ്. അതിന് ശേഷം പങ്കുവച്ച വീഡിയോ ആകട്ടെ ഇതിനകം 19 ലക്ഷത്തോളം പേര്‍ കണ്ടു.  

ഇന്‍സ്റ്റാഗ്രാമില്‍ എണ്‍പത്തിയാറായിരം ആരാധകരുള്ള സുചീത എ മുഖർജി എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് തന്‍റെ വിവാഹത്തിന്‍റെ റീലുകള്‍ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചത്. ഐവറി നിറത്തിലുള്ള ലഹങ്ക അണിഞ്ഞാണ് വധു കതിര്‍മണ്ഡലപത്തിലേക്ക് എത്തിയത്. വധുവിന് മാത്രമല്ല, വരുനും വിവാഹത്തിനെത്തിയ അതിഥികള്‍ക്കുള്ള വസ്ത്രങ്ങളും കതിര്‍മണ്ഡപവും അങ്ങനെ സര്‍വ്വതും ഐവറി നിറത്തില്‍ തിളങ്ങി. വാതിര്‍ തുറന്ന് വധു കതിര്‍മണ്ഡപത്തിലേക്ക് വരുന്നത് കണ്ടപ്പോള്‍ വരന്‍ തന്നെ അതിശയപ്പെടുന്നതും വീഡിയോയില്‍ കാണാം. 'നീ സുന്ദരിയാണ്. നിനക്ക് അത്യുജ്ജല ഭംഗിയാണ്'. വരന്‍ തന്‍റെ വധുവിനെ നോക്കി ആവര്‍ത്തിച്ച് കൊണ്ടിരുന്നു. ഒടുവില്‍ തന്‍റെ അഭ്യര്‍ത്ഥന അവന്‍ മുന്നോട്ട് വച്ചു. 'എനിക്ക് നിന്നെ ചുംബിക്കാൻ കഴിയുമോ?' പിന്നാലെ അവരിരുവരും ചുംബിക്കുമ്പോള്‍ വിവാഹത്തിനെത്തിയവര്‍ ആഹ്ളാദാരവങ്ങള്‍ ഉണ്ടാക്കുന്നതും വീഡിയോയില്‍ കാണാം. 

'വിമാനത്തിലും രക്ഷയില്ല'; മുംബൈ - ഗുവാഹത്തി റൂട്ടില്‍ സ്ത്രീയെ കയറിപ്പിടിച്ച് സഹയാത്രികന്‍, പിന്നാലെ അറസ്റ്റ്!

വിമാനയാത്രയില്‍ ഒപ്പം ഇരുന്ന നായയുടെ കൂർക്കംവലി അസ്വസ്ഥതയുണ്ടാക്കി; ടിക്കറ്റ് കാശ് തിരികെ വേണമെന്ന് ദമ്പതികള്‍

റീല്‍സ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുമായി എത്തിയത്. ഒരു കാഴ്ചക്കാരന്‍ തമാശയായി എഴുതിയത് 'കോള്‍ഗേറ്റിന്‍റെ പരസ്യ ചിത്രം' എന്നായിരുന്നു. "ഞാൻ വിവാഹം കഴിക്കുമ്പോള്‍ ഈ പാട്ട് ഉപയോഗിക്കണമെന്ന് ഞാൻ കരുതിയിരുന്നു. അവർ അത് ഇതിനകം ഉപയോഗിച്ചു.' മറ്റൊരാള്‍ എഴുതി. ' ഞാൻ ഈ വീഡിയോ എത്ര തവണ കണ്ടുവെന്ന് എനിക്കറിയില്ല. മനുഷ്യന്‍ ഭ്രാന്തനാണ്. ഒരു യക്ഷിക്കഥയിൽ നിന്ന് തികച്ചും നേരായതാണ്. ' എന്നായിരുന്നു മൂന്നാമതൊരാള്‍ എഴുതിയത്. 'ആമസോൺ, ദയവായി ഇതുപോലുള്ള വരന് വേണ്ടിയുള്ള എന്‍റെ ഓർഡർ സ്വീകരിക്കുക.' എന്നായിരുന്നു വേരൊരാള്‍ എഴുതിയത്. 'എല്ലാവരും ചുംബനത്തെ കുറിച്ച് സംസാരിക്കുന്നു. ഓ സുനിയോ രേ എന്ന് അവർ വീണ്ടും വീണ്ടും പറഞ്ഞ ഭാഗമാണ് ഞാൻ കാണുന്നത്.' മറ്റൊരു കമന്‍റ് ഇങ്ങനെയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

PREV
Read more Articles on
click me!

Recommended Stories

തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി
ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്