കാമുകിക്കായി പണംകൊണ്ട് പരവതാനി വിരിച്ച് ബിസിനസുകാരൻ, 'പണത്തേക്കാൾ സ്നേഹം നിന്നോടെ'ന്ന് കുറിപ്പും 

Published : Jun 26, 2024, 03:03 PM IST
കാമുകിക്കായി പണംകൊണ്ട് പരവതാനി വിരിച്ച് ബിസിനസുകാരൻ, 'പണത്തേക്കാൾ സ്നേഹം നിന്നോടെ'ന്ന് കുറിപ്പും 

Synopsis

'രസകരമായ കാര്യം ഞാൻ പറയട്ടെ, പണത്തേക്കാൾ കൂടുതലായി ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്ന കുറിപ്പോടെയാണ് ഇദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മനുഷ്യൻറെ സാമൂഹികജീവിതം സുഗമമാക്കുന്നതിൽ പണത്തിന് വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ 'പണം ചെലവഴിക്കുന്നത് സൂക്ഷിച്ചു വേണം' എന്ന് നിരവധി ആളുകൾ അഭിപ്രായപ്പെടാറുള്ള കാര്യമാണ്. എന്നാൽ, പണം നാം ചിന്തിക്കുക പോലും ചെയ്യാത്ത രീതിയിൽ ഉപയോഗിക്കുന്നവരും കുറവല്ല. അത്തരത്തിലുള്ള ഒരു വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായി. 

അതിൽ ഒരു മനുഷ്യൻ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന തന്റെ കാമുകിയെ സ്വീകരിക്കുന്നത് നോട്ടുകെട്ടുകൾ കൊണ്ട് പരവതാനി വിരിച്ചാണ്. 'മിസ്റ്റർ താങ്ക്യൂ' എന്ന പേരിൽ  ഇൻസ്റ്റാഗ്രാമിൽ അറിയപ്പെടുന്ന സെർജി കൊസെങ്കോയാണ് ഇത്തരമൊരു വിചിത്രമായ പ്രവൃത്തിയിലൂടെ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. തന്റെ കാമുകിയെ ഹെലികോപ്റ്ററിൽ നിന്നും കൈപിടിച്ച് ഇറക്കി നോട്ടുകെട്ടുകൾക്ക് മുകളിലൂടെ സാവധാനം കൈപിടിച്ചു കൂട്ടിക്കൊണ്ട് വരുന്ന സെർജിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

'രസകരമായ കാര്യം ഞാൻ പറയട്ടെ, പണത്തേക്കാൾ കൂടുതലായി ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്ന കുറിപ്പോടെയാണ് ഇദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ഇതുവരെ 49 ലക്ഷത്തിലധികം കാഴ്ചക്കാർ കണ്ടു കഴിഞ്ഞു, രണ്ടു ലക്ഷത്തോളം ആളുകൾ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഷെയർ ചെയ്യുകയും വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളത്.

പ്രോപ്പർട്ടി ബിസിനസുകാരനാണ് കോടീശ്വരനായ സെർജി. ഇത് കൂടാതെ നിരവധി ബിസിനസുകൾ വേറെയുമുണ്ട് ഇദ്ദേഹത്തിന്. റിപ്പോർട്ടുകൾ പ്രകാരം 500 ദശലക്ഷം ഡോളറിൻ്റെ ആസ്തിയുണ്ട് സെർജിയ്ക്ക്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ഇദ്ദേഹം സോഷ്യൽ മീഡിയയിലൂടെയും ധാരാളം പണം സമ്പാദിക്കുന്നുണ്ട്. ഇദ്ദേഹത്തിന് ഒരു മകനുണ്ട്. മകനോടൊപ്പം ഉള്ള നിരവധി വീഡിയോകളും ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും