രാത്രിയിൽ വിശന്നുവലഞ്ഞ യാത്രക്കാരിയോട് ടാക്സി ഡ്രൈവർ കാണിച്ച കരുതൽ, എന്‍റെ പെങ്ങളാണെങ്കിലും ഇതേ പ്രയാസം തോന്നുമെന്ന് ഡ്രൈവര്‍

Published : Nov 22, 2025, 01:45 PM IST
 viral video

Synopsis

'നിങ്ങൾ വിശക്കുന്നു എന്ന് പറഞ്ഞത് കേട്ടപ്പോൾ തനിക്ക് ബുദ്ധിമുട്ട് തോന്നി. എന്റെ സഹോദരിക്ക് വിശന്നാലും എനിക്ക് ഇതേ പ്രയാസം തോന്നും. നിങ്ങൾ വെജിറ്റേറിയൻ വേണം എന്ന് പറഞ്ഞതുകൊണ്ട് അത് അന്വേഷിക്കുകയായിരുന്നു' എന്നാണ് ഡ്രൈവർ അവളോട് പറഞ്ഞത്.

ചില ചെറിയ പ്രവൃത്തികൾ മതി നമുക്ക് ഈ ലോകത്തോടുള്ള വിശ്വാസവും സ്നേഹവും എല്ലാം വർധിക്കാൻ. അതുപോലെ ഒരു അനുഭവമാണ് ഇപ്പോൾ ഒരു യുവതി ഷെയർ ചെയ്തിരിക്കുന്നത്. മുംബൈയിൽ നിന്നുള്ള ബെം​ഗളൂരുവിൽ താമസിക്കുന്ന യുവതി പറയുന്നത്, തനിക്ക് വിശന്നപ്പോൾ യാത്രാമധ്യേ തന്റെ കാബ് ഡ്രൈവർ സാൻഡ്‍വിച്ച് വാങ്ങിത്തന്നു എന്നാണ്. മുംബൈ സ്വദേശിയായ യോഗിത റാത്തോഡ് എന്ന സ്ത്രീയാണ് സംഭവം വിവരിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ബാംഗ്ലൂരിൽ എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വളരെ മനോഹരമായ ഒരു കാര്യമുണ്ടായി' എന്ന് പറഞ്ഞുകൊണ്ടാണ് യുവതി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

ഒരു ഷൂട്ട് കഴിഞ്ഞ ശേഷം തനിക്ക് ക്ഷീണം അനുഭവപ്പെട്ടുവെന്നും, പുലർച്ചെ 2 മണിക്കായിരുന്നു തന്റെ വിമാനം എന്നും യോ​ഗിത വീഡിയോയിൽ പറയുന്നു. വണ്ടിയിലിരുന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ തന്റെ സുഹൃത്തിനോട് അവൾ തനിക്ക് വിശക്കുന്ന കാര്യം പറഞ്ഞിരുന്നു. 'എനിക്ക് നല്ല വിശപ്പുണ്ട്, എന്റെ വിമാനം പുലർച്ചെ 2 മണിക്കാണ്. ബാംഗ്ലൂർ വിമാനത്താവളം എത്ര ദൂരെയാണെന്ന് നിനക്കറിയാല്ലോ. ഇനി എപ്പോ ഞാൻ ഭക്ഷണം കഴിക്കാനാണ്' എന്നും അവൾ സുഹൃത്തിനോട് പറഞ്ഞിരുന്നു.

അങ്ങനെ, കാറിൽ പോയിക്കൊണ്ടിരിക്കെ പെട്ടെന്ന് ഡ്രൈവർ വണ്ടി നിർത്തി യോ​ഗിതയ്ക്കുള്ള സാൻഡ്‍വിച്ച് വാങ്ങി വരികയായിരുന്നു. സുഹൃത്തിനോട് സംസാരിക്കുന്നതിനിടയിൽ പറയുന്നത് കേട്ടാണ് ഡ്രൈവർ അത് ചെയ്തത്. 'നിങ്ങൾ വിശക്കുന്നു എന്ന് പറഞ്ഞത് കേട്ടപ്പോൾ തനിക്ക് ബുദ്ധിമുട്ട് തോന്നി. എന്റെ സഹോദരിക്ക് വിശന്നാലും എനിക്ക് ഇതേ പ്രയാസം തോന്നും. നിങ്ങൾ വെജിറ്റേറിയൻ വേണം എന്ന് പറഞ്ഞതുകൊണ്ട് അത് അന്വേഷിക്കുകയായിരുന്നു' എന്നാണ് ഡ്രൈവർ അവളോട് പറഞ്ഞത്.

 

 

അതുകേട്ടതോടെ യോ​ഗിതയ്ക്ക് വളരെ അധികം സന്തോഷവും നന്ദിയും അനുഭവപ്പെടുകയായിരുന്നു. 'നിങ്ങളെ ഞാൻ ഒരിക്കലും മറക്കില്ല' എന്നാണ് അവൾ ഡ്രൈവറോട് പറഞ്ഞത്. പോസ്റ്റിന് നിരവധിപ്പേർ കമന്റ് നൽകി. ഡ്രൈവറുടെ നല്ല മനസിനെ അവരെല്ലാം അഭിനന്ദിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു