'കാനഡ കടുത്ത വിഷാദത്തിലേക്ക് തള്ളിവിടുന്നു, പണമുണ്ടായിട്ടെന്ത് കാര്യം, കൂടെ ആളുവേണം', വൈറലായി പോസ്റ്റ്

Published : May 24, 2026, 01:25 PM IST
viral video

Synopsis

കാനഡയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ചെന്നൈ സ്വദേശിയായ യുവാവിൻ്റെ പോസ്റ്റ് വൈറലാകുന്നു. വിദേശത്ത് പണമുണ്ടാക്കാമെങ്കിലും കടുത്ത ഏകാന്തതയും മാനസിക വിഷാദവുമാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് യുവാവ്.

കാനഡയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് താൻ ഇന്ത്യയിലേക്ക് 'സ്വയം നാടുകടത്തൽ' നടത്തി തിരിച്ചെത്തിയെന്ന് അവകാശപ്പെട്ട് ചെന്നൈ സ്വദേശിയായ യുവാവ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ സുദർശൻ എന്ന പേരുള്ള യുവാവാണ് വിദേശജീവിതം തന്നെ മാനസികമായി എത്രത്തോളം തളർത്തിയെന്ന് വ്യക്തമാക്കിക്കൊണ്ട് വികാരഭരിതനായി രംഗത്തെത്തിയത്.

വിദേശത്ത് വലിയ രീതിയിൽ പണമുണ്ടാക്കാൻ സാധിക്കുമെങ്കിലും കടുത്ത ഏകാന്തതയും മാനസിക ബുദ്ധിമുട്ടുകളുമാണ് അവിടെ നേരിടേണ്ടി വരുന്നതെന്ന് സുദർശൻ സാക്ഷ്യപ്പെടുത്തുന്നു. തന്റെ തീരുമാനത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ സുദർശൻ പറയുന്നത് ഇങ്ങനെയാണ്, 'എന്തൊക്കെയുണ്ട് വിശേഷങ്ങൾ കൂട്ടുകാരെ? ഞാൻ എന്നെത്തന്നെ ഇന്ത്യയിലേക്ക് സ്വയം നാടുകടത്തിയിരിക്കുകയാണ്. അതെ, കൂടെ ചെലവഴിക്കാൻ പ്രിയപ്പെട്ടവരായി ആരുമില്ലെങ്കിൽ പിന്നെ എത്ര പണം ഉണ്ടായിട്ട് എന്താണ് കാര്യം? വളരെ നാളുകൾക്ക് ശേഷമാണ് ഞാൻ ഇപ്പോൾ മനസ്സറിഞ്ഞ് ഒന്ന് ചിരിക്കുന്നത്. കാരണം കാനഡ ആളുകളെ കടുത്ത മാനസിക വിഷാദത്തിലേക്ക് തള്ളിവിടുന്ന ഒരു രാജ്യമാണ്. നിങ്ങളിൽ ആർക്കൊക്കെയാണ് എൻറെ അഭിപ്രായത്തോട് യോജിപ്പുള്ളത്?'

'അടുത്തത് ആരാണ്' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ ക്ലിപ്പ് പെട്ടെന്ന് തന്നെ വൈറലായി. കാനഡ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരും പ്രവാസികളും സുദർശന്റെ വീഡിയോയോട് പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. യുവാവിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞുള്ള വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഡോളർ സമ്പാദിക്കുന്നതിനേക്കാൾ പ്രധാനം സ്വന്തം സമാധാനവും സന്തോഷവുമാണെന്ന് ഒരു വിഭാഗം ആളുകൾ പറയുമ്പോൾ, കാനഡയിലെ ശുദ്ധമായ വായുവും മികച്ച ജീവിതസാഹചര്യങ്ങളും ആസ്വദിക്കണമെങ്കിൽ ചില ത്യാഗങ്ങൾ ചെയ്യേണ്ടി വരുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.

 

 

വിദേശരാജ്യങ്ങളിൽ പ്രവാസികൾ അനുഭവിക്കുന്ന കടുത്ത ഒറ്റപ്പെടലും വലിയ ജീവിതച്ചെലവുകളും വീണ്ടും സജീവ ചർച്ചയാക്കാൻ ഈ ഒരു വീഡിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യക്കാരിൽ നിന്ന് യൂറോപ്യന്മാർ ഈ 5 കാര്യങ്ങൾ കണ്ടുപഠിക്കണം'; ലിത്വാനിയൻ യുവതിയുടെ കുറിപ്പ്
‘ഇന്ത്യയിൽ ഇത് സാധാരണക്കാര്യം, യുകെയിൽ ആഡംബരം’; പ്രവാസി യുവതിയുടെ പോസ്റ്റ് വൈറൽ