ഉറങ്ങിക്കിടന്ന സ്ത്രീയുടെ ശരീരത്തിൽ പത്തിവിടർത്തി കൊത്താനൊരുങ്ങി പാമ്പ്, പിന്നീട് സംഭവിച്ചത്...

By Web TeamFirst Published Aug 29, 2022, 10:46 AM IST
Highlights

കട്ടിലിൽ കിടന്നുറങ്ങുന്ന സ്ത്രീയുടെ ശരീരത്തിൽ തല ലക്ഷ്യമാക്കി കൊത്താൻ പത്തിവിടർത്തി നിൽക്കുന്ന പാമ്പാണ് വീഡിയോയുടെ തുടക്കത്തിൽ തന്നെ കാണുന്നത്. പക്ഷെ, ഇതൊന്നും ആ സ്ത്രീ അറിയുന്നില്ല. സ്ത്രീയുടെ ശരീരത്തിലൂടെ ഇഴഞ്ഞു കയറിയാണ് പാമ്പിന്റെ ഈ അഭ്യാസം എന്നോർക്കണം.

പാമ്പ് എല്ലാവർക്കും ഒരു പേടി സ്വപ്നമാണ്. അതുകൊണ്ട് സ്വപ്നത്തിൽ പോലും പാമ്പിനെ കണ്ടാൽ പേടിക്കുന്നവരാണ് നമ്മളിൽ ഏറിയപങ്കും. അപ്പോൾ പിന്നെ ഉറങ്ങിക്കിടക്കുമ്പോൾ‍ നമ്മുടെ ശരീരത്തിൽ ഒരു പാമ്പ് കയറിയാലോ? ചിന്തിക്കാൻ കൂടി പറ്റില്ല അല്ലേ? കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു എന്നാണ് പറയാൻ വന്നതെങ്കിൽ, കഴിഞ്ഞ ദിവസം ട്വിറ്ററിൽ നിരവധി പേരെ അടിമുടി വിറപ്പിച്ച ഈ വീഡിയോ ഒന്നു കണ്ടു നോക്കണം.

പറമ്പിൽ പണികഴിഞ്ഞ് വിശ്രമിക്കാനായി ഇട്ടിരിക്കുന്ന ഒരു കട്ടിലിൽ ഒരു സ്ത്രീ കിടക്കുകയാണ്. ക്ഷീണം കൊണ്ടായിരിക്കണം അവൾ ഉറങ്ങുകയാണെന്ന് വേണം വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ. അതുകൊണ്ട് തന്നെ തനിക്ക് നേരിടേണ്ടി വന്ന ദു‌രനഭവം അവരും ഒരുപക്ഷെ ഈ വീഡിയോയിലൂടെ ആയിരിക്കും കണ്ടിരിക്കുക. ചിലപ്പോൾ അവർ ഇത് ഇതു വരെയും അറിഞ്ഞിട്ടും ഉണ്ടാകില്ല. 

സംഭവം ഇങ്ങനെയാണ്, കട്ടിലിൽ കിടന്നുറങ്ങുന്ന സ്ത്രീയുടെ ശരീരത്തിൽ തല ലക്ഷ്യമാക്കി കൊത്താൻ പത്തിവിടർത്തി നിൽക്കുന്ന പാമ്പാണ് വീഡിയോയുടെ തുടക്കത്തിൽ തന്നെ കാണുന്നത്. പക്ഷെ, ഇതൊന്നും ആ സ്ത്രീ അറിയുന്നില്ല. സ്ത്രീയുടെ ശരീരത്തിലൂടെ ഇഴഞ്ഞു കയറിയാണ് പാമ്പിന്റെ ഈ അഭ്യാസം എന്നോർക്കണം. അൽപ്പസമയം അങ്ങനെ നിന്ന് നീരിക്ഷിച്ചതിന് ശേഷം പാമ്പ് പതിയെ പത്തി താഴ്ത്തുന്നു. ഇതെല്ലാം കണ്ട് അവരുടെ സമീപത്തായി ഒരു പശുക്കുട്ടിയും നിൽപ്പുണ്ട്. പാമ്പ് പത്തി താഴ്ത്തി തുടങ്ങുന്നതോടെ വീ‍ഡിയോ അവസാനിക്കുന്നു.

ഇതു വായിക്കുമ്പോൾ നിങ്ങൾക്ക് തോന്നിയ പോലെ തന്നെ വീഡിയോ കണ്ടവർക്കെല്ലാം അറിയേണ്ടിയിരുന്നത് പിന്നീട് എന്തു സംഭവിച്ചു എന്നായിരുന്നു. ഐഎഫ്എസ് ഓഫീസറായ സുശാന്ത് നന്ദയാണ് തന്റെ ട്വിറ്റർ പേജിൽ ആദ്യമായി ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നീട് സംഭവിച്ചത് എന്താണന്ന് കൃത്യമായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നീട് ആ പാമ്പ് അൽപ്പസമയം കൂടി ആ സ്ത്രീയുടെ ശരീരത്തിലൂടെ ഇഴഞ്ഞതിനുശേഷം സാവധാനത്തിൽ ഇറങ്ങി പോയത്രേ. തന്റെ സഹപ്രവർത്തകർ ഈ സംഭവത്തിന് സാക്ഷികളാണന്നും ആ സ്ത്രീയ്ക്ക് അപകടമൊന്നും സംഭവിച്ചില്ലെന്നുമാണ് അദ്ദേഹത്തിന്റെ പോസ്റ്റിൽ‍ പറയുന്നത്. പാമ്പ് ആളൊരു മാന്യൻ ആയിരുന്നെന്ന് തോന്നുന്നു അല്ലേ?

When this happens, what would be your reaction??

For information, the snake moved away after few minutes without out causing any harm…
(As received from a colleague) pic.twitter.com/N9OHY3AFqA

— Susanta Nanda IFS (@susantananda3)
click me!