ഉപേക്ഷിക്കപ്പെട്ട നായക്കുഞ്ഞുങ്ങൾക്ക് പാലൂട്ടി പശു, വൈറലായി വീഡിയോ

Published : Aug 05, 2022, 12:57 PM IST
ഉപേക്ഷിക്കപ്പെട്ട നായക്കുഞ്ഞുങ്ങൾക്ക് പാലൂട്ടി പശു, വൈറലായി വീഡിയോ

Synopsis

വീഡിയോയിൽ തവിട്ട് നിറത്തിലുള്ള നാല് പട്ടിക്കുഞ്ഞുങ്ങളെ കാണാം. അവയെ അമ്മ ഉപേക്ഷിച്ചതാണ് എന്നാണ് കരുതുന്നത്. അവ ഒരു പശുവിൽ നിന്നും പാൽ കുടിക്കുകയാണ്. 

പശു തന്റെ കിടാങ്ങൾക്ക് പാൽ നൽകാറുണ്ട്. ചിലപ്പോൾ മറ്റ് പൈക്കിടാങ്ങൾക്കും പാൽ‌ നൽകാറുണ്ട്. എന്നാൽ, നായക്കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കുന്നത് കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ഒരു ഫോറസ്റ്റ് ഓഫീസറാണ് ട്വിറ്ററിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. 

'ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന കാര്യമാണ്. പശു ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് അമ്മയാവുന്നു' എന്ന് അതിന്റെ കാപ്ഷനിൽ എഴുതിയിട്ടുണ്ട്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. വളരെ എളുപ്പം തന്നെ വീഡിയോ വൈറലായി. നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റ് ചെയ്തതും ഷെയർ ചെയ്തതും. 

വീഡിയോയിൽ തവിട്ട് നിറത്തിലുള്ള നാല് പട്ടിക്കുഞ്ഞുങ്ങളെ കാണാം. അവയെ അമ്മ ഉപേക്ഷിച്ചതാണ് എന്നാണ് കരുതുന്നത്. അവ ഒരു പശുവിൽ നിന്നും പാൽ കുടിക്കുകയാണ്. പശു നിലത്ത് കിടന്ന് ക്ഷമയോടെ അവയെ പാലൂട്ടുകയാണ്. ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കൂ എന്ന് വേറെയും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. 

ഇതുപോലെ മൃ​ഗങ്ങളുടെയും പക്ഷികളുടെയും പലതരത്തിലുള്ള വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഒരാൾ ഒരു മുതലയ്ക്ക് വെറും കയ്യോടെ ഭക്ഷണം നൽകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അതിൽ അയാൾ മുതലയെ അടുത്തേക്ക് വിളിക്കുമ്പോൾ മുതല വരികയാണ്. ശേഷം അയാൾ തന്റെ രണ്ട് കാലുകൾ‌ കൊണ്ടും അതിനെ ചേർത്ത് പിടിച്ച ശേഷം വെറും കൈകൊണ്ട് അതിന് ഭക്ഷണം നൽകുന്നു. ഭക്ഷണം കഴിച്ച ശേഷം മുതല അവിടെ നിന്നും വന്ന സ്ഥലത്തേക്ക് തന്നെ തിരികെ പോവുകയാണ്. അത് അയാളുടെ പെറ്റ് ആയി വളർത്തുന്ന മുതല ആയിരിക്കാം എന്നാണ് സോഷ്യൽ മീഡിയയുടെ അനുമാനം. 

PREV
Read more Articles on
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ