കണ്ണിന്റെ കെട്ടഴിച്ചു, വികാരാധീനരായി അമ്മയുമച്ഛനും, 'മക്കളെ എത്ര നന്നായി വളർത്തി എന്നതിന്റെ തെളിവെ'ന്ന് നെറ്റിസൺസ്

Published : Mar 15, 2026, 09:27 AM IST
 viral video

Synopsis

തങ്ങളെ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് പെൺമക്കളുടെ സര്‍പ്രൈസ് സമ്മാനം- പുത്തൻ കാർ. കണ്‍മുന്നില്‍ കാര്‍ കണ്ടപ്പോള്‍ വികാരാധീനരായി മാതാപിതാക്കള്‍. വൈറല്‍ വീഡിയോ കാണാം. 

തങ്ങളെ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് സമ്മാനങ്ങൾ നൽകുക മക്കൾക്ക് ഏറെയിഷ്ടപ്പെട്ട കാര്യമാണ്. അതിലൂടെ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷവും അഭിമാനവും കാണുന്നത് അത്രയേറെ ഹൃദ്യവുമാണ്. അതുപോലെ അച്ഛനമ്മമാർക്ക് പെൺമക്കൾ നൽകിയ സർപ്രൈസ് സമ്മാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിൽ വർഷ എന്ന യുവതിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

കണ്ണുകൾ മൂടിക്കെട്ടിയ നിലയിൽ മാതാപിതാക്കളെ പെൺമക്കൾ വീടിന് മുന്നിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ തന്നെ കാണുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും അവർക്കു ചുറ്റുമായി നിൽക്കുന്നതും കാണാം. മാതാപിതാക്കളുടെ കണ്ണിന് കെട്ടിയിരുന്ന കെട്ടഴിച്ചപ്പോൾ മുന്നിൽ തിളങ്ങിനിൽക്കുന്ന പുത്തൻ കാറാണ് കാണുന്നത്. അതോടെ അവർ ആകെ അത്ഭുതപ്പെട്ടു നിൽക്കുന്നതും കാണാം. സന്തോഷം സഹിക്കാനാവാതെ വികാരാധീനരായ മാതാപിതാക്കൾ മക്കളെ ചേർത്തുപിടിക്കുന്ന ദൃശ്യങ്ങൾ ആണ് പിന്നീട് കാണുന്നത്. തുടർന്ന് എല്ലാവരും ചേർന്ന് കാറിന് മുകളിലെ തുണി മാറ്റുന്നതും കാണാം.

'നിങ്ങൾക്ക് ഇതിന് കഴിയില്ല എന്ന് അവർ ഒരിക്കലും ഞങ്ങളോട് പറഞ്ഞിട്ടില്ല. പകരം 'പറന്നുയരൂ' എന്നാണ് അവർ ഞങ്ങളെ പഠിപ്പിച്ചത്. ജീവിതകാലം മുഴുവൻ ഞങ്ങൾക്ക് നൽകിയ സുരക്ഷയ്ക്കും പിന്തുണയ്ക്കും വിശ്വാസത്തിനും പകരമായി നൽകുന്ന ഒരു ചെറിയ നന്ദി മാത്രമാണിത്. ഓരോ ദിവസവും തീരുമ്പോൾ ഞങ്ങൾ നാലുപേർ മാത്രമാണ് ഞങ്ങളുടെ ലോകം' എന്നാണ് വർഷ വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്.

 

 

വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. അനേകംപേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. 'ഇത് കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി, മാതാപിതാക്കൾക്ക് നൽകാവുന്ന ഏറ്റവും മനോഹരമായ സമ്മാനം' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. 'മക്കളെ അവർ എത്ര നന്നായി വളർത്തി എന്നതിന്റെ തെളിവാണിത്' എന്ന് മറ്റൊരാൾ കുറിച്ചു. 'ഇതൊരു സ്വപ്ന നിമിഷമാണ്, മാതാപിതാക്കൾക്ക് ഇതുപോലൊരു സന്തോഷം നൽകാൻ കഴിയുന്നതാണ് ഏതൊരു മക്കളുടെയും ഭാഗ്യം' എന്നും കമന്റുകളുണ്ട്.

PREV
Read more Articles on
click me!

Recommended Stories

6.5 കിലോമീറ്റർ യാത്രയ്ക്കെടുത്തത് ഒരു മണിക്കൂർ! എന്തൊരു ട്രാഫിക്; പോസ്റ്റുമായി യുവാവ്
സൊമാറ്റോയിൽ ഓർ‍ഡർ ചെയ്ത ബിരിയാണിയിൽ നായയുടെ കാൽ എന്ന് ആരോപണം; വിഡീയോ