സ്റ്റാർബക്സിൽ നിന്നും 500 രൂപ മുടക്കി വാങ്ങിയ ഡ്രിങ്ക്സിൽ ചത്ത ഈച്ച; വീഡിയോയുമായി യുവതി

Published : Sep 25, 2026, 01:15 PM IST
viral video

Synopsis

സംഭവം ചര്‍ച്ചയായതോടെ സ്റ്റാർബക്സ് ഇന്ത്യ കമന്റ് ബോക്സിൽ മറുപടി നൽകി. 'Hi thatsheengirl, ഈ കാര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ദയവായി നിങ്ങളുടെ കോൺടാക്റ്റ് നമ്പർ ഇൻബോക്സ് ചെയ്യുക. ഞങ്ങളുടെ കസ്റ്റമർ കെയർ ടീം നിങ്ങളെ ബന്ധപ്പെടുന്നതാണ്' എന്നായിരുന്നു കമന്റ്.

ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ലുള്ള സ്റ്റാർബക്സിൽ നിന്ന് ഏകദേശം 500 രൂപ മുടക്കി വാങ്ങിയ ഡ്രിങ്ക്സിൽ ചത്ത ഈച്ച. ശിഖ എന്ന യുവതിയാണ് തനിക്ക് കിട്ടിയ ഡ്രിങ്ക്സിൽ ചത്ത ഈച്ചയുണ്ടായിരുന്നതായി ആരോപിച്ച് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പാനീയത്തിൽ ഈച്ച കിടക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് ശിഖ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചത്.

സ്റ്റാർബക്സിനെയും സ്റ്റാർബക്സ് ഇന്ത്യയെയും ടാഗ് ചെയ്തുകൊണ്ട്, 'ഞങ്ങൾക്ക് ഉത്തരം വേണം, നിങ്ങൾ 500 രൂപ കൊടുക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത് ഇതാണ്! എവിടെയാണ് ശുചിത്വം?' എന്ന് അവർ കുറിച്ചിരിക്കുന്നതും കാണാം. കൂടാതെ, വീഡിയോയിൽ അവർ തുക്കാറാം മുണ്ടെ സർ എവിടെയാണെന്ന് ചോദിക്കുകയും, ഡ്രിങ്ക്സിൽ ചത്ത ഈച്ച കിടക്കുന്നത് കാണിച്ചുകൊണ്ട് സ്റ്റാർബക്സിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ഇത്രയും വലിയൊരു ബ്രാൻഡിൽ നിന്ന് ഇത്തരത്തിലുള്ള അനുഭവം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

സംഭവം ചര്‍ച്ചയായതോടെ സ്റ്റാർബക്സ് ഇന്ത്യ കമന്റ് ബോക്സിൽ മറുപടി നൽകി. 'Hi thatsheengirl, ഈ കാര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ദയവായി നിങ്ങളുടെ കോൺടാക്റ്റ് നമ്പർ ഇൻബോക്സ് ചെയ്യുക. ഞങ്ങളുടെ കസ്റ്റമർ കെയർ ടീം നിങ്ങളെ ബന്ധപ്പെടുന്നതാണ്' എന്നായിരുന്നു കമന്റ്.

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ട്രോളുകളും രസകരമായ കമന്റുകളുമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. 'എക്സോട്ടിക് ചേരുവകൾ അടങ്ങിയ പുതിയ ഫ്ലേവർ ആണിത്' എന്നാണ് ചിലർ കമന്റ് നൽകിയത്. മറ്റൊരാൾ പറഞ്ഞത്, 'ചോദിക്കാതെ തന്നെ കുറച്ച് പ്രോട്ടീൻ കൂടി ചേർത്ത് നിങ്ങളുടെ ആരോഗ്യകാര്യത്തിൽ അവർ ശ്രദ്ധിക്കുന്നു' എന്നാണ്.

PREV
Read more Articles on
click me!

Recommended Stories

കുട്ടികളുടെ കൂടെ നിൽക്കണം, മാതാപിതാക്കളെ നോക്കണം, എയർഫോഴ്സിലെ ജോലിയുപേക്ഷിച്ച് ക്ലോത്തിം​ഗ് ബ്രാൻഡ്
ഒരു നല്ല വീടില്ലാതെ വളർന്നവന് മാത്രം മനസിലാകുന്ന സന്തോഷം; അമ്മയ്ക്കും അച്ഛനും സ്വപ്നവീട് സമ്മാനിച്ച് യുവാവ്