പിന്നാലെ കാണുന്നത് അവളുടെ ​ഗംഭീര പ്രകടനമാണ്. പാട്ട് പാടാനും അവൾ ശ്രമിക്കുന്നുണ്ട്. ഒപ്പമിരുന്ന ആളും പുഞ്ചിരിയോടെ പാട്ടിനൊപ്പം തലയാട്ടുന്നതും അവളുടെ പ്രകടനം ആസ്വദിക്കുന്നതും കാണാം.

സം​ഗീതത്തിന് അതിരുകളില്ല. പല ഭാഷകളിലുള്ള പാട്ടുകൾക്കും ചുവടുകൾ വയ്ക്കുന്നവരെ സോഷ്യൽ മീഡിയയിൽ കാണാം. ഷാരൂഖ് ഖാന്റെ പ്രണയഗാനങ്ങൾ മുതൽ ആവേശമുണർത്തുന്ന നൃത്തഗാനങ്ങൾ വരെ വിദേശരാജ്യങ്ങളിൽ പോലും തരംഗമാകാറുണ്ട്. അതുപോലെ, ഒരു ജോർജ്ജിയൻ പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പ്രശസ്തമായ ഹിന്ദി ഗാനത്തിന് ചുവടുവെച്ച് ഇന്റർനെറ്റ് കീഴടക്കുകയാണ് ഈ കൊച്ചുമിടുക്കി. ഒറ്റദിവസം കൊണ്ട് 4.4 കോടിയിലധികം (44 മില്യൺ) ആളുകളാണ് ഈ വീഡിയോ കണ്ടത്. '@anamaria_eva_' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാട്ടുകൾ പാടിയും നൃത്തം ചെയ്തും മനസ് കവരുന്ന ഈ കൊച്ചുമിടുക്കിയെ കാണാം.

തണുപ്പിൽ നിന്ന് രക്ഷനേടാനായി തീ കാഞ്ഞുകൊണ്ടിരിക്കുന്ന ഒരാൾക്കൊപ്പം ഇരിക്കുന്ന പെൺകുട്ടിയാണ് ഇപ്പോൾ വൈറലാകുന്ന വീഡിയോയിലുള്ളത്. ഷാരൂഖ് ഖാനും കാജോളും ഒന്നിച്ച 1995 -ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ'യിലെ 'മെഹന്ദി ലഗാ കേ രഖ്നാ' എന്ന എക്കാലത്തെയും ഹിറ്റ് ഗാനവും കേൾക്കാം. അത് കേൾക്കുന്നതോടെ പെൺകുട്ടി ആവേശത്തോടെ താളം പിടിക്കാൻ തുടങ്ങുകയാണ്.

View post on Instagram
 

പിന്നാലെ കാണുന്നത് അവളുടെ ​ഗംഭീര പ്രകടനമാണ്. പാട്ട് പാടാനും അവൾ ശ്രമിക്കുന്നുണ്ട്. ഒപ്പമിരുന്ന ആളും പുഞ്ചിരിയോടെ പാട്ടിനൊപ്പം തലയാട്ടുന്നതും അവളുടെ പ്രകടനം ആസ്വദിക്കുന്നതും കാണാം. ഇന്ത്യക്കാർക്കിടയിൽ വലിയ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഹിന്ദി സിനിമയോടുള്ള പെൺകുട്ടിയുടെ സ്നേഹത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തുന്നത്. 'എന്തൊരു ക്യൂട്ടാണ് ഈ കുട്ടി' എന്നാണ് പലരും പ്രതികരിച്ചിരിക്കുന്നത്. 'ഇന്ത്യയിൽ നിന്നും സ്നേഹം' എന്നും പലരും കുറിച്ചിട്ടുണ്ട്. 'ഇതാ മറ്റൊരു ബോളിവുഡ് പ്രേമി കൂടി' എന്നിങ്ങനെയും ആളുകൾ കമന്റ് നൽകിയിട്ടുണ്ട്.

YouTube video player