ഉടമയ്‍ക്കൊപ്പം നായയുടെ പാരാ​ഗ്ലൈഡിം​ഗ്, 'ക്യൂട്ട്' എന്ന് ഒരു വിഭാ​ഗം, ക്രൂരതയെന്ന് മറുവിഭാ​ഗം

Published : Sep 10, 2021, 01:02 PM ISTUpdated : Sep 10, 2021, 01:24 PM IST
ഉടമയ്‍ക്കൊപ്പം നായയുടെ പാരാ​ഗ്ലൈഡിം​ഗ്, 'ക്യൂട്ട്' എന്ന് ഒരു വിഭാ​ഗം, ക്രൂരതയെന്ന് മറുവിഭാ​ഗം

Synopsis

വിഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. പലരും വീഡിയോ മനോഹരമെന്നും ക്യൂട്ടെന്നും കമന്‍റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ചിലരാവട്ടെ ഇത് ക്രൂരമാണ് എന്നാണ് പ്രതികരിച്ചത്. 

സാധാരണയായി, സാഹസിക കായിക വിനോദങ്ങൾ മനുഷ്യരുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, പാരാഗ്ലൈഡിംഗ് ആസ്വദിക്കുന്ന ഒരു നായയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. 

വൈറല്‍ വീഡിയോയില്‍ സമോയ്ഡ് ഇനത്തില്‍ പെട്ട ഒരു നായ ഉടമയ്ക്കൊപ്പം പാരാഗ്ലൈഡിംഗ് നടത്തുന്നതാണ് കാണുന്നത്. shamsfilmmaker എന്ന തന്‍റെ അക്കൗണ്ടിലൂടെ അതിന്‍റെ കൂടുതല്‍ ചിത്രങ്ങളും വിവരണങ്ങളും ഉടമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

വിഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. പലരും വീഡിയോ മനോഹരമെന്നും ക്യൂട്ടെന്നും കമന്‍റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ചിലരാവട്ടെ ഇത് ക്രൂരമാണ് എന്നാണ് പ്രതികരിച്ചത്. ഇത്തരം സാഹസികതകള്‍ നായകള്‍ക്കുള്ളതല്ല എന്നും ഈ അനുഭവം നായയെ വേട്ടയാടുമെന്നും ഒരു സ്ത്രീ ഫേസ്ബുക്കില്‍ കുറിച്ചു. നായകള്‍ക്ക് താല്‍പര്യമുള്ള കാര്യങ്ങള്‍ അവയെ കൊണ്ട് ചെയ്യിക്കൂ അവയെ ഭയപ്പെടുത്താതെ എന്നും അവര്‍ കുറിച്ചു. ഏതായാലും വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ രണ്ടുതരത്തിലുള്ള അഭിപ്രായങ്ങൾ രൂപീകരിച്ചിരിക്കുകയാണ്. ചിലർക്ക് അത് ആസ്വദിക്കാനായെങ്കിൽ മറ്റു ചിലർ നായയോട് ഇങ്ങനെ ചെയ്യരുത് എന്ന് ഉറപ്പിച്ച് പറയുന്നു.

വീഡിയോ കാണാം: 

PREV
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും