ഓടടാ ഓട്ടം, വേ​ഗത്തിൽ വട്ടത്തിലോടുന്ന ആമകൾ, വീഡിയോ കണ്ട് കൺഫ്യൂഷനിലായി ആളുകൾ

Published : Sep 06, 2021, 10:14 AM IST
ഓടടാ ഓട്ടം, വേ​ഗത്തിൽ വട്ടത്തിലോടുന്ന ആമകൾ, വീഡിയോ കണ്ട് കൺഫ്യൂഷനിലായി ആളുകൾ

Synopsis

ട്വിറ്ററില്‍ ബുധനാഴ്ചയാണ് ഈ വീഡിയോ പങ്കുവച്ചത്.  @LovePower_page എന്ന അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഓ... അവരത് ആസ്വദിക്കുന്നു' എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. 

ആമകൾ വേ​ഗത്തിൽ ഓടുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലായിരിക്കും. എന്നിരുന്നാലും, ഒരു വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്, അതില്‍ ആമകള്‍ വേഗത്തിൽ വൃത്താകൃതിയിൽ ഓടുന്നതായി കാണാം. 

ആർട്ടിസ്റ്റായ വെർനോൺ ജെയിംസ് മൺലപാസ് എന്നയാൾ കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജറി (സിജിഐ) ഉപയോഗിച്ചാണ് ഈ ആനിമേഷൻ വീഡിയോ സൃഷ്‌ടിച്ചത്. ആദ്യം അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. 17 മില്ല്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്. 

ട്വിറ്ററില്‍ ബുധനാഴ്ചയാണ് ഈ വീഡിയോ പങ്കുവച്ചത്.  @LovePower_page എന്ന അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഓ... അവരത് ആസ്വദിക്കുന്നു' എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. കമന്‍റില്‍ നിരവധിപ്പേര്‍ ഇത് ആനിമേറ്റഡാണ് എന്ന് ചൂണ്ടിക്കാട്ടി. ഇത്രവേഗത്തില്‍ ആമകള്‍ക്ക് ഓടാനാവില്ല എന്നും പലരും പറഞ്ഞു. എന്നിരുന്നാലും ഇങ്ങനെ ആമയെ ഓടിച്ചതില്‍ പലരും ആര്‍ട്ടിസ്റ്റിനെ അഭിനന്ദിക്കാനും മറന്നില്ല. 

വീഡിയോ യാഥാര്‍ത്ഥ്യമല്ലെങ്കില്‍ കൂടിയും നിരവധി പേരാണ് ഇത് രസകരം തന്നെ എന്ന് പറഞ്ഞ് പങ്കുവയ്ക്കുന്നത്. 
വീഡിയോ കാണാം: 

PREV
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും