എത്ര മനോഹരമായ കാഴ്ച, വിനായക ചതുർഥി ആഘോഷങ്ങളിൽ സജീവമായി നായ

Published : Sep 08, 2024, 10:14 AM IST
എത്ര മനോഹരമായ കാഴ്ച, വിനായക ചതുർഥി ആഘോഷങ്ങളിൽ സജീവമായി നായ

Synopsis

അവനും എല്ലാവരും ധരിച്ചിരിക്കുന്ന യൂണിഫോമായിട്ടുള്ള വസ്ത്രം തന്നെയാണ് ധരിച്ചിരിക്കുന്നത്. വളരെ ആഹ്ലാദത്തോടെയാണ് അവൻ അവർക്കൊപ്പം സജീവമായി ഈ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. 

ഹിന്ദുമതവിശ്വാസികൾ ഏറെ ഭക്തിപൂർവ്വം കൊണ്ടാടുന്ന ഉത്സവമാണ് വിനായക ചതുർത്ഥി. ​ഗണപതിയുടെ ജന്മദിനമാണ് ഇതെന്നാണ് വിശ്വാസം. മിക്കവാറും ഉത്തരേന്ത്യക്കാരാണ് വിനായക ചതുർത്ഥി കൂടുതലായും ആഘോഷിക്കുന്നത്. എന്തായാലും, വിനായക ചതുർത്ഥിയുമായി ബന്ധപ്പെട്ട ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡ‍ിയോയാണ് ഇതും. 

എന്നാൽ, വിനായക ചതുർത്ഥിയുമായി ബന്ധപ്പെട്ട വീഡിയോകളിൽ ഏറ്റവും ക്യൂട്ട് എന്ന് പറയാൻ തോന്നിക്കുന്ന ഒരു വീഡിയോയാണ് ഇത് എന്ന കാര്യത്തിൽ സംശയമില്ല. ഈ വീഡിയോയിലെ താരം ഒരു നായയാണ്. അവന്റെ പേര് ഷേരു എന്നും. അവൻ എങ്ങനെയാണ് വിനായക ചതുർത്ഥി ആഘോഷങ്ങളിൽ പങ്കുചേരുന്നത് എന്ന് കാണിക്കുന്നതാണ് ഈ വീഡിയോ. 

ബാന്ദ്ര ഈസ്റ്റിൽ ശ്രീ സായി സേവാ മിത്ര മണ്ഡലിനോടൊപ്പമാണ് ഷേരു താമസിക്കുന്നത്. 2024 ലെ ഗണപതി ആഗമൻ ആഘോഷങ്ങളിൽ അവൻ പങ്കെടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ ആകർഷിച്ചിരിക്കുന്നത്. 

വീഡിയോയിൽ കാണുന്നത് ഷേരു ശ്രീ സായി സേവാ മിത്ര മണ്ഡലിലുള്ളവർ ​ഗണപതിയെ ആനയിക്കുമ്പോൾ അതിനൊപ്പം ആഹ്ലാദത്തോടെ ചേരുന്ന ഷേരുവിനെയാണ്. അവനും എല്ലാവരും ധരിച്ചിരിക്കുന്ന യൂണിഫോമായിട്ടുള്ള വസ്ത്രം തന്നെയാണ് ധരിച്ചിരിക്കുന്നത്. വളരെ ആഹ്ലാദത്തോടെയാണ് അവൻ അവർക്കൊപ്പം സജീവമായി ഈ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇതാണ് ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ച എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. ഇതുപോലെ അനേകം പേരാണ് വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

എന്താണിത്? സംശയത്തോടെ മകളെ നോക്കി, പിന്നെ കെട്ടിപ്പിടിച്ച് ആഹ്ലാദ നിമിഷം, അമ്മയ്ക്കുള്ള സമ്മാനം, അഭിമാനത്തോടെ യുവതി
തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച