നൂറുകണക്കിന് ഡോൾഫിനുകൾ പങ്കെടുക്കുന്ന മത്സരമോ? കൗതുകമായി വീഡിയോ

By Web TeamFirst Published Jun 26, 2021, 1:12 PM IST
Highlights

31 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരുകൂട്ടം ആളുകളെ തിമിംഗലത്തെ നിരീക്ഷിക്കുന്ന കപ്പലിൽ കാണാം. 

ഡോള്‍ഫിനുകള്‍ എപ്പോഴും കൗതുകം നിറഞ്ഞ കാഴ്ചയാണ്. നൂറുകണക്കിന് ഡോള്‍ഫിനുകളാണെങ്കിലോ? ഇത് അത്തരമൊരു കാഴ്ചയാണ്. നൂറുകണക്കിന് ഡോള്‍ഫിനുകള്‍ ഒരു തിമിം​ഗല നിരീക്ഷണ കപ്പലിന് സമീപത്ത് കൂടി കുതിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്. വ്യവസായിയായ ഹര്‍ഷ് ഗോയങ്കയാണ് രസകരമായ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ നിന്നുമാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 

ദക്ഷിണ കാലിഫോർണിയയിലെ തിമിംഗല നിരീക്ഷണം വാഗ്ദാനം ചെയ്യുന്ന ന്യൂപോർട്ട് വെയിലിന്‍റെ ട്വിറ്റർ ഹാൻഡിൽ ഹർഷ് ഗോയങ്ക പങ്കിട്ട വീഡിയോ ആദ്യം പോസ്റ്റ് ചെയ്തിരുന്നു. ഇത് 60,000 -ത്തിലധികം ആളുകൾ കാണുകയും വൈറലാവുകയും ചെയ്തു.

31 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരുകൂട്ടം ആളുകളെ തിമിംഗലത്തെ നിരീക്ഷിക്കുന്ന കപ്പലിൽ കാണാം. 'ഇത് ഞാൻ പങ്കെടുക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഓട്ടമത്സരമാണ്' എന്ന കാപ്ഷനോടെയാണ് വീഡിയോ ഹര്‍ഷ് ഗോയങ്ക പങ്കുവച്ചിരിക്കുന്നത്. 

വീഡിയോ കാണാം: 

  
 

This is a race I would have loved to participate in…pic.twitter.com/5aPtTj4Bsp

— Harsh Goenka (@hvgoenka)
click me!