റോഡ് മൊത്തം തിരക്ക്, ഫൂട്ട് ഓവർ ബ്രിഡ്‍ജിലൂടെ സിനിമാ സ്റ്റൈലിൽ ഓട്ടോയോടിച്ച് ഡ്രൈവർ, അറസ്റ്റ് ചെയ്ത് പൊലീസ്

Published : Sep 04, 2023, 10:01 AM IST
റോഡ് മൊത്തം തിരക്ക്, ഫൂട്ട് ഓവർ ബ്രിഡ്‍ജിലൂടെ സിനിമാ സ്റ്റൈലിൽ ഓട്ടോയോടിച്ച് ഡ്രൈവർ, അറസ്റ്റ് ചെയ്ത് പൊലീസ്

Synopsis

അതുവഴി പോയ ഒരാളാണ് സംഭവം ക്യാമറയിൽ പകർത്തിയത്. പിന്നാലെ അത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

ഓട്ടോ റിക്ഷാ ഡ്രൈവർമാരെ കുറിച്ച് സ്വതവേ പറയാറുണ്ട്, ഏത് വഴിയിൽ കൂടി വേണമെങ്കിലും എങ്ങനെ വേണമെങ്കിലും പോകും എന്നത്. അത് തെളിയിക്കുന്ന അനേകം സംഭവങ്ങൾ നാം തന്നെ ഓരോ ദിവസവും കാണുന്നുമുണ്ടാകും. പ്രത്യേകിച്ച് ന​ഗരത്തിലെ ട്രാഫിക്കിൽ ഒക്കെയാണെങ്കിൽ ഓരോ ദിവസവും ഓരോ തരത്തിലാവും കാര്യങ്ങൾ. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കാര്യം മറ്റൊന്നുമല്ല, തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി ഒരു ഓട്ടോ ഡ്രൈവർ ഒരു ഫൂട്ട് ഓവർ ബ്രിഡ്ജിലൂടെ ഓട്ടോയുമായി പോകുന്നതാണ് വീഡിയോയിൽ. 

സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോൾ വീഡിയോ. പ്രചരിക്കുന്ന വീഡിയോയിൽ ഒരു ഓട്ടോ ഫൂട്ട് ഓവർ ബ്രി‍ഡ്‍ജിലേക്ക് കയറുന്നത് കാണാം. ഒരാൾ അതിനെ പിന്നിൽ നിന്നും തള്ളി ബ്രിഡ്‍ജിലേക്ക് കയറ്റുന്നുമുണ്ട്. പിന്നാലെ അയാൾ ഓടി വണ്ടിയിൽ കയറുന്നു. ബ്രിഡ്‍ജിൽ ഉള്ള ആളുകൾ ഓട്ടോ അതുവഴി പോകുന്നത് ആശ്ചര്യത്തോടെ നോക്കുന്നതും കാണാം. മുന്ന എന്ന 25 വയസുള്ള യുവാവാണ് ഓട്ടോയുടെ ഡ്രൈവർ എന്നാണ് പറയുന്നത്. 

അതുവഴി പോയ ഒരാളാണ് സംഭവം ക്യാമറയിൽ പകർത്തിയത്. പിന്നാലെ അത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഏതായാലും, അധികം വൈകാതെ തന്നെ പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആ സമയത്ത് ഓട്ടോയിലേക്ക് ചാടിക്കയറിയ അമിത് എന്ന യാത്രക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ സംഗം വിഹാർ സ്വദേശികളാണ് അറസ്റ്റ് ചെയ്യപ്പെട്ട ഡ്രൈവറും അതുപോലെ ഓട്ടോയിലേക്ക് ചാടിക്കയറിയ ആളും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

യുപിയിൽ ട്രെയിന് മുകളിൽ കയറിയ യുവാവിൻറെ അഭ്യാസം, വലിച്ച് താഴെ ഇറക്കി ആര്‍പിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും, വീഡിയോ
ആഡംബര കാറുകൾ കൗതുകത്തോടെ നോക്കുന്ന രണ്ട് കുട്ടികൾ, കണ്ടുനിന്ന ലംബോർ​ഗിനിയുടെ ഉടമ ചെയ്തത്, വീഡിയോ കാണാം