മദ്യമോ മയക്കുമരുന്നോ? അർധന​ഗ്നനായി ആളുകളെ കടിക്കുന്ന വിദേശി, ചെന്നൈയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ

Published : Apr 03, 2024, 09:58 AM IST
മദ്യമോ മയക്കുമരുന്നോ? അർധന​ഗ്നനായി ആളുകളെ കടിക്കുന്ന വിദേശി, ചെന്നൈയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ

Synopsis

അർധന​ഗ്നനായ യുവാവ് റോഡിലേക്ക് ഓടിയിറങ്ങുന്നത് കാണാം. പിന്നാലെ ഇയാൾ അതുവഴി ബൈക്കിൽ പോവുകയായിരുന്ന ഒരാളെ പിടിച്ച് കടിക്കുകയാണ്.

വിചിത്രമെന്ന് തോന്നുന്ന അനേകം അനേകം കാഴ്ചകളാണ് ഓരോ ദിവസവും നാം സോഷ്യൽ മീഡിയിൽ കാണുന്നത്. അതുപോലെ, ചെന്നൈയിൽ നിന്നുള്ള ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മദ്യപിച്ച് ഒരാൾ വഴിയേ പോകുന്നവരെയെല്ലാം കടിക്കാൻ‌ ശ്രമിക്കുന്ന വീഡിയോയാണ് ഇത്. 

വിദേശിയായ ഒരു യുവാവാണ് ചെന്നൈ ന​ഗരത്തിൽ അർധന​ഗ്നനായി ഓടിപ്പോയി ആളുകളെ കടിച്ചുകൊണ്ട് പരിഭ്രാന്തി സൃഷ്ടിച്ചത്. ഇയാൾ ഷർട്ട് പോലും ധരിക്കാതെ റോഡിലൂടെ ഓടുകയും അതുവഴി പോകുന്നവരെയെല്ലാം കടിക്കാൻ ശ്രമിക്കുകയും ആയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. 

വീഡിയോയിൽ അർധന​ഗ്നനായ യുവാവ് റോഡിലേക്ക് ഓടിയിറങ്ങുന്നത് കാണാം. പിന്നാലെ ഇയാൾ അതുവഴി ബൈക്കിൽ പോവുകയായിരുന്ന ഒരാളെ പിടിച്ച് കടിക്കുകയാണ്. ആളുകൾ ആകെ പരിഭ്രമിച്ചു പോയി. ഇയാൾക്ക് പിന്നാലെ പൊലീസ് പോകുന്നതും ഇയാളെ പിടികൂടി വരുന്നതും കാണാം. ചില നാട്ടുകാരും പൊലീസിനൊപ്പം കൂടുന്നുണ്ട്.

എന്നാൽ, ഇയാളും തിരികെ ബലം പ്രയോ​ഗിക്കുകയും കുതറി മാറാൻ ശ്രമിക്കുകയും ചെയ്യുന്നു. പൊലീസുകാർക്കൊപ്പം തന്നെ ഇയാളുടെ സുഹൃത്ത് എന്ന് തോന്നിപ്പിക്കുന്ന ആളും ഇയാളെ ശാന്തനാക്കാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ, യുവാവ് ഇവരെയെല്ലാം പ്രതിരോധിക്കാനും കുതറിമാറാനും ശ്രമിക്കുന്നുണ്ട്. 

സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധിപ്പേർ വീഡിയോയിലെ സംഭവത്തോട് പ്രതികരിച്ചു. ഇയാൾ മയക്കുമരുന്ന് ഉപയോ​ഗിച്ചോ എന്നാണ് ചിലർ ചോദിച്ചത്. കൊവിഡ് 19 -ന് ശേഷം നമ്മൾ ഇങ്ങനെയൊരു സോംബി 2024 ന് വേണ്ടി കാത്തിരിക്കണം എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. 

എന്തായാലും, മദ്യപിച്ച് ബോധം നശിച്ചതിനാലാണ് യുവാവ് ഈ പ്രകടനങ്ങളെല്ലാം നടത്തിയത് എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ
'ദോശ ചുടാൻ' ജർമ്മനിയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, ഇന്ന് പാരീസ്, ലണ്ടൻ, പൂനെ എന്നിവിടങ്ങളിൽ റെസ്റ്റോറന്‍റുകൾ