ഇതും ഇന്ത്യയാണ്, ഇപ്പോൾ തന്നെ ഭാവിയിലേക്ക് കാലെടുത്തുവച്ചിരിക്കുന്ന ഇന്ത്യ, എയർപോർട്ടിൽ നിന്നുള്ള വീഡിയോയുമായി ഡച്ച് യുവതി

Published : Dec 07, 2025, 11:35 AM IST
bengaluru airport

Synopsis

ഇന്ത്യയിൽ താമസിക്കുന്ന ഡച്ച് യുവതിയായ ഇവാന പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. ബെംഗളൂരു വിമാനത്താവളത്തെ പ്രശംസിക്കുന്നതാണ് വീഡിയോ. ഇന്ത്യ ഭാവിയിലേക്ക് കാലെടുത്തുവെച്ചിരിക്കുന്നതിന് ഉദാഹരണമാണ് ഈ എയര്‍പോര്‍ട്ട് എന്നും ഇവാന. 

ഇന്ത്യയിൽ താമസിക്കുന്ന ഡച്ച് യുവതിയാണ് ഇവാന. ഇപ്പോഴിതാ ബെം​ഗളൂരു എയർപോർട്ട് സന്ദർശിച്ചതിന്റെ അനുഭവം ഇവാന സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതാണ് വൈറലാവുന്നത്. വിമാനത്താവളത്തെ പുകഴ്ത്തി കൊണ്ടുള്ളതാണ് വീഡിയോ. ഇന്ത്യയെ കുറിച്ച് വിദേശികളായ പലരും വച്ചുപുലർത്തുന്ന ധാരണകളെ ചോദ്യം ചെയ്യുന്നതായിരുന്നു ഇവാനയുടെ പോസ്റ്റ്. ഈ എയർപോർട്ട് അത്തരം ധാരണകളിൽ നിന്നും വളരെ അകലെ നിൽക്കുന്ന ഒന്നാണ് എന്നും ഇവാന പറയുന്നു. 'ഇന്ത്യയെ പിന്നോക്കം നിൽക്കുന്ന ഇടമാണെന്ന് പറഞ്ഞോളൂ, പക്ഷേ ഇത് ബെം​ഗളൂരു എയർപോർ‌ട്ടാണ്' എന്ന് ഇവാന പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കുറിച്ചിരിക്കുന്നതും കാണാം.

വിശാലമായ ബെം​ഗളൂരു എയർപോർട്ടിലെ പച്ചപ്പ്, മനോഹരമായ ഇന്റീരിയറുകൾ ഇവയെല്ലാം തന്നെ വീഡിയോയിൽ ഇവാന എടുത്ത് കാണിക്കുന്നുണ്ട്. ആദ്യമായി സന്ദർശിക്കുന്ന ആരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ളതാണ് ഈ എയർപോർട്ട് എന്ന് വീഡിയോ കാണുമ്പോൾ തന്നെ മനസിലാവും. 'പരമ്പരാഗതമായ ഒരു ഇന്ത്യയുണ്ട്, പിന്നെ ഇപ്പോൽ തന്നെ ഭാവിയിലേക്ക് കാലെടുത്തുവച്ചതായി തോന്നിക്കുന്ന ഒരു ഇന്ത്യയുമുണ്ട്. ഉദാഹരണത്തിന് ബാംഗ്ലൂർ വിമാനത്താവളം തന്നെ എടുക്കുക. ചില വിനോദസഞ്ചാരികൾ ടിവിയിൽ കണ്ട ഇന്ത്യയുടെ 'സ്ലംഡോഗ് മില്യണയർ' പതിപ്പ് പ്രതീക്ഷിച്ചാണ് ഇങ്ങോട്ട് ഇറങ്ങുന്നത്. എന്നാൽ, ഈ സ്ഥലം ജുറാസിക് പാർക്ക് സെറ്റിലേക്ക് കയറുന്നത് പോലെയാണ് നമുക്ക് തോന്നുക. സൗന്ദര്യാത്മകമായ ഡിസൈനുകൾ, പച്ചപ്പ്, വായുസഞ്ചാരം, എന്തിന് ഒരു വെള്ളച്ചാട്ടം പോലും ഇവിടെ ഉണ്ട്. ഇത് ഒരു ഉദാഹരണം മാത്രമാണ്' എന്നാണ് ഇവാന കുറിച്ചിരിക്കുന്നത്.

 

 

'ഇന്ത്യയിലൂടെ സഞ്ചരിക്കുന്നവർക്ക് ഒന്നുകിൽ പുരാതനമായ സ്ഥലങ്ങൾ മാത്രം സന്ദർശിക്കാം. അല്ലെങ്കിലും പുരാതനമായതും ഒപ്പം തന്നെ ആധുനികവുമായ സ്ഥലങ്ങളും സന്ദർശിക്കാം. അങ്ങനെ ചെയ്യുമ്പോൾ വ്യത്യസ്തമായ അനുഭവമാണ് നിങ്ങൾക്ക് ലഭിക്കുക. ഒരുദിവസം ഓൾഡ് ദില്ലിയിൽ ചായ കുടിക്കുന്നു, മറ്റൊരു ദിവസം എയർപോർട്ട് സന്ദർശിക്കുന്നു...' എന്നും ഇവാന കുറിച്ചിരിക്കുന്നു. അനേകങ്ങളാണ് ഇവാനയുടെ പോസ്റ്റിന് കമന്റുകൾ‌ നൽകിയത്. ഇന്ത്യയെ കുറിച്ച് ഇങ്ങനെ കുറിക്കാൻ തോന്നിയതിന് പലരും ഇവാനയെ അഭിനന്ദിച്ചു.

PREV
Read more Articles on
click me!

Recommended Stories

എന്താണിത്? സംശയത്തോടെ മകളെ നോക്കി, പിന്നെ കെട്ടിപ്പിടിച്ച് ആഹ്ലാദ നിമിഷം, അമ്മയ്ക്കുള്ള സമ്മാനം, അഭിമാനത്തോടെ യുവതി
തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച