'വിൽ യൂ ബീ മൈ ​ഗേൾഫ്രണ്ട്?' പൂക്കളുമായി പെണ്ണാനയെ പ്രൊപ്പോസ് ചെയ്‍ത് ആണാന, വൈറലായി വീഡിയോ

Published : Nov 24, 2021, 12:49 PM IST
'വിൽ യൂ ബീ മൈ ​ഗേൾഫ്രണ്ട്?' പൂക്കളുമായി പെണ്ണാനയെ പ്രൊപ്പോസ് ചെയ്‍ത് ആണാന, വൈറലായി വീഡിയോ

Synopsis

'എലിഫൻസ് ഓഫ് വേൾഡ്' എന്ന പേജാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും ഈ ക്ലിപ്പിന് ലഭിച്ചിട്ടുണ്ട്. 

കാമുകീകാമുകന്മാരുടെ പ്രൊപ്പോസല്‍(proposal) സീനുകള്‍ പലതും നാം സാമൂഹികമാധ്യമങ്ങളിൽ(social media) കാണാറുണ്ട്. അതില്‍ പലതും നമ്മില്‍ കൗതുകമുണര്‍ത്തുകയും രസിപ്പിക്കുകയും ഒക്കെ ചെയ്യാറുണ്ട്. ഇത് പക്ഷേ അതില്‍ നിന്നുമെല്ലാം വ്യത്യസ്‍തമായ ഒരു പ്രൊപ്പോസല്‍ സീനാണ്. ഇതില്‍ ഒരു ആണാന പെണ്ണാനയെയാണ് പ്രൊപ്പോസ് ചെയ്യുന്നത്. വളരെ വേഗം തന്നെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാ(viral)യിക്കഴിഞ്ഞു. മനുഷ്യരേക്കാള്‍ നന്നായി പ്രൊപ്പോസ് ചെയ്‍തിട്ടുണ്ട് ആനയെന്നാണ് മിക്കവരുടെയും അഭിപ്രായം. 

ആനയുടെ തുമ്പിക്കൈയിൽ പിങ്ക് പൂക്കളുടെ ഒരു കെട്ട് പിടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ആന, തന്‍റെ കാമുകിയുടെ അടുത്തെത്തി അവളോട് വിവാഹാഭ്യർത്ഥന നടത്തുന്നതുപോലെ തന്നെയാണ് വീഡിയോ കാഴ്ചയ്ക്ക്. ആരുടെയെങ്കിലും നിര്‍ദ്ദേശപ്രകാരമായിരിക്കാം ആന ഇങ്ങനെ ചെയ്‍തത് എന്നാണ് കരുതുന്നത്. കൗതുകകരമെന്നു പറയട്ടെ, പെൺ ആന വളരെ സ്നേഹത്തോടെ ഈ പൂക്കള്‍ സ്വീകരിക്കുന്നു. 'എലിഫൻസ് ഓഫ് വേൾഡ്' എന്ന പേജാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും ഈ ക്ലിപ്പിന് ലഭിച്ചിട്ടുണ്ട്. 

'ആനകൾ വളരെ ബുദ്ധിയുള്ളതും മനോഹരവുമായ മൃഗങ്ങളാണ്' ഒരു ഉപയോക്താവ് പറഞ്ഞു. 'വൗ! ഇത് തികച്ചും റൊമാന്റിക് ആണ്' മറ്റൊരാൾ കൂട്ടിച്ചേർത്തു. 'യഥാര്‍ത്ഥ സ്നേഹം' എന്നും 'ഇതുപോലെ പ്രൊപ്പോസ് ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നു' എന്നും എഴുതിയവരുമുണ്ട്. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

പെട്ടെന്ന് അതിവേ​ഗത്തിൽ താഴേക്ക് കുതിച്ച് എസ്‍കലേറ്റർ, പരിഭ്രാന്തരായി നിലവിളിച്ച് വിദ്യാർത്ഥികൾ, വീഡിയോ
മരണം മുന്നിൽ കണ്ട നിമിഷം; സുന്ദരന്‍ ജീവിക്കുള്ളില്‍ ആളെക്കൊല്ലാന്‍ പാകത്തിന് വിഷം, കയ്യിലെടുത്തത് അപകടകാരിയായ നീരാളിയെ