ഇറാനിൽ നിന്നും ഫൈസ പറന്നെത്തി, യുപിയിലെ ദിവാകറിനെ വിവാഹം ചെയ്യാൻ

Published : Mar 18, 2024, 11:40 AM IST
ഇറാനിൽ നിന്നും ഫൈസ പറന്നെത്തി, യുപിയിലെ ദിവാകറിനെ വിവാഹം ചെയ്യാൻ

Synopsis

കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഓൺലൈനിലൂടെ തങ്ങളുടെ പ്രണയം തുടരുന്നുണ്ട്. എന്നാൽ, ഇതിനിടെ ദിവാകർ ഇറാനിലേക്ക് പറക്കുകയും ഫൈസയെ നേരിൽ കാണുകയും ചെയ്തിരുന്നു.

പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്ന് പറയാറുണ്ട്. അത് മാത്രമല്ല, പ്രണയത്തിന് യാതൊരു അതിരുകളും ഇല്ല എന്നും പറയേണ്ടി വരും. അല്ലെങ്കിൽ ഇറാനിൽ നിന്നുള്ളൊരു യുവതി ഒരു ഇന്ത്യൻ യൂട്യൂബറെ വിവാഹം കഴിക്കുന്നതിന് വേണ്ടി ഉത്തർ പ്രദേശിൽ എത്തുമോ? അതേ, പ്രണയം എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും ആർക്കിടയിൽ വേണമെങ്കിലും സംഭവിക്കാം. 

ഇറാനിൽ നിന്നുള്ള ഫൈസ എന്ന യുവതിയാണ് മൊറാദാബാദിൽ നിന്നുള്ള യൂട്യൂബർ ദിവാകർ കുമാറിനെ വിവാഹം കഴിക്കുന്നതിന് വേണ്ടി ഉത്തർപ്രദേശിൽ എത്തിയത് എന്നാണ് പോസ്റ്റുകൾ സൂചിപ്പിക്കുന്നത്. ഇരുവരുടേയും എൻ​ഗേജ്മെന്റ് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് ഫൈസയും ദിവാകർ കുമാറും കണ്ടുമുട്ടുന്നത്. അത് പിന്നീട് പ്രണയമായി മാറുകയായിരുന്നുവത്രെ. 

കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഓൺലൈനിലൂടെ തങ്ങളുടെ പ്രണയം തുടരുന്നുണ്ട്. എന്നാൽ, ഇതിനിടെ ദിവാകർ ഇറാനിലേക്ക് പറക്കുകയും ഫൈസയെ നേരിൽ കാണുകയും ചെയ്തിരുന്നു എന്ന് പറയുന്നു. പിന്നീടാണ് അവൾ ഇങ്ങോട്ട് വരുന്നത്. ഇരുവരുടേയും എൻ​ഗേജ്മെന്റ് കഴിഞ്ഞു എന്നും വിവാഹം ഉടനെ തന്നെയുണ്ടാകുമെന്നുമാണ് പറയുന്നത്. പിതാവ് മസൂദിനൊപ്പം 20 ദിവസത്തെ വിസിറ്റിം​ഗ് വിസയിലാണ് ഫൈസ എത്തിയിരിക്കുന്നത്. 

എക്സിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ഫൈസയേയും ദിവാകർ കുമാറിനെയും കാണാം. ബന്ധുക്കൾ ഇരുവരെയും പൂവെറിഞ്ഞ് അനു​ഗ്രഹിക്കുന്നുമുണ്ട്. അതേസമയം ഇരുവീട്ടുകാരുടേയും സമ്മതപ്രകാരം തന്നെയാണ് ഇരുവരും വിവാഹിതരാവുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

നേരത്തെയും മറ്റ് പല രാജ്യങ്ങളിൽ നിന്നും യുവതികൾ തങ്ങളുടെ കാമുകന്മാരെ കാണാനും ഒരുമിച്ച് ജീവിക്കാനും വേണ്ടി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. പലരും പിന്നീട് വിവാഹിതരാവുകയും ചെയ്തിട്ടുണ്ട്. അതേസമയം തന്നെ വലിയ ചർച്ചയായ സീമ ഹൈദറിനെപ്പോലുള്ള ആളുകളും കാമുകനെ കാണാനും ഒരുമിച്ച് ജീവിക്കാനും ഇന്ത്യയിൽ എത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ആളുയരത്തിലല്ല, അതുക്കും മേലെ, മ‌ഞ്ഞിൽ പുതഞ്ഞ് റഷ്യ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
വീട്ടിലേക്ക് എടുത്തപ്പോൾ ഇത്തിരി കുഞ്ഞൻ പൂച്ച, പിന്നീട് അവന്‍റെ വളർച്ച കണ്ട് നെറ്റിസെന്‍സും ഞെട്ടി, വീഡിയോ .