മകൾ വിവാഹമോചിതയായാൽ എന്താണ് കുഴപ്പം? ബാൻഡ് മേളത്തോടെ വീട്ടിലേക്ക് ആനയിച്ച് അച്ഛൻ, വീഡിയോ വൈറൽ

By Web TeamFirst Published May 2, 2024, 12:24 PM IST
Highlights

ധൈര്യശാലിയായ അച്ഛൻ. മകളെ അവളുടെ ഭർത്താവിന്റെ വീട്ടുകാർ പീഡിപ്പിക്കുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും പീഡനം അവസാനിച്ചതേയില്ല. അങ്ങനെ, മകളെ പറഞ്ഞയച്ച അതേ ആർഭാടത്തോടെ പിതാവ് അവളെ തിരികെ കൊണ്ടുവരികയായിരുന്നു.

വിവാഹമോചനം നേടി പെൺമക്കൾ വീട്ടിലേക്ക് മടങ്ങി വരുന്നത് മിക്കവാറും മാതാപിതാക്കൾക്കും സഹിക്കാറില്ല. നാട്ടുകാരും ബന്ധുക്കളും എന്തു പറയും എന്ന് കരുതി വിവാഹമോചനം തന്നെ ഇവർ പ്രോത്സാഹിപ്പിക്കാതിരിക്കാറാണ് പതിവ്. എങ്ങനെയെങ്കിലും ഭർത്താവിന്റെ വീട്ടിൽ പിടിച്ചുനിൽക്കണമെന്നും അഡ്ജസ്റ്റ് ചെയ്യണമെന്നും ഒക്കെയുള്ള ഉപദേശങ്ങളായിരിക്കും മാതാപിതാക്കൾ തങ്ങളുടെ പെൺമക്കൾക്ക് നൽകുന്നത്. 

എന്നാൽ, ഇവിടെ ഒരച്ഛൻ വിവാഹമോചനം നേടിയ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന വ്യത്യസ്തമായ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. 

ഉത്തർപ്രദേശിലെ കാൺപൂരിൽ ബിഎസ്എൻഎൽ ജീവനക്കാരനായ അനിൽ കുമാർ എന്നയാളാണ് വിവാഹമോചിതയായ തൻ്റെ മകളെ ആഘോഷപൂർവം വീട്ടിലേക്ക് സ്വീകരിച്ചത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് കുടുംബം യുവതിയെ വീട്ടിലേക്ക് ആനയിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അനിൽ കുമാറിന്റെ മകൾ ഉർവി 2016 -ലാണ് ഒരു കമ്പ്യൂട്ടർ എഞ്ചിനീയറെ വിവാഹം കഴിച്ച് ഡൽഹിയിലേക്ക് മാറുന്നത്. 

എന്നാൽ, സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവും വീട്ടുകാരും എട്ട് വർഷത്തോളം അവളെ പീഡിപ്പിച്ചു എന്നാണ് പറയുന്നത്. പിന്നാലെ അവൾ ഭർത്താവിനും വീട്ടുകാർക്കും എതിരെ കേസ് കൊടുത്തു. ഇത് പിന്നീട് വിവാഹമോചനത്തിൽ എത്തിച്ചേരുകയായിരുന്നു. 

വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ കുമാറും ഭാര്യയും വിവാഹമോചിതയായ മകളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത് കാണാം. “ധൈര്യശാലിയായ അച്ഛൻ. മകളെ അവളുടെ ഭർത്താവിന്റെ വീട്ടുകാർ പീഡിപ്പിക്കുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും പീഡനം അവസാനിച്ചതേയില്ല. അങ്ങനെ, മകളെ പറഞ്ഞയച്ച അതേ ആർഭാടത്തോടെ പിതാവ് അവളെ തിരികെ കൊണ്ടുവരികയായിരുന്നു. വിവാഹസമയത്ത് മകൾ ധരിച്ചിരുന്ന ദുപ്പട്ട അയാൾ വാതിലിൽ തൂക്കിവച്ചു“ എന്നും വീഡിയോയ്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്. 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഭൂരിഭാ​ഗം പേരും ആ അച്ഛനെയും കുടുംബത്തെയും അഭിനന്ദിച്ചു. ഇതുപോലെയുള്ള അച്ഛന്മാരാണ് പെൺകുട്ടികൾക്ക് വേണ്ടത് എന്നായിരുന്നു അവരുടെ അഭിപ്രായം. എന്നാൽ, അച്ഛനെ വിമർശിച്ചവരും ഉണ്ട്. 

വീഡിയോ കാണാം: 

एक साहसी पिता ऐसे भी...।

बेटी को ससुराल वालों ने प्रताड़ित किया। लाख कोशिश के बाद भी प्रताड़ना कम नहीं हुई। इसके बाद पिता ने जैसे गाजे बाजे के साथ बेटी को विदा किया था, वैसे ही धूमधाम से वापस ले आए। बेटी ने शादी के दौरान जो चुनरी पहनी थी उसे दरवाजे पर टांग दिया...। 1/2 pic.twitter.com/xqvzZV4270

— Dilip Singh (@dileepsinghlive)
click me!