ആരടാ നീ; ഞണ്ടിനെ അത്ഭുതത്തോടെ വീക്ഷിക്കുന്ന സിംഹക്കൂട്ടം, കൗതുകമായി വീഡിയോ

By Web TeamFirst Published Jul 1, 2021, 11:21 AM IST
Highlights

കുറച്ച് സമയത്തിനുശേഷം, കൂടുതൽ സിംഹങ്ങൾ ആ കാഴ്ച കാണാനായി എത്തുന്നു. അവയെല്ലാം ആ ഞണ്ടിന് പിന്നാലെ കൂടുകയാണ്. 

അഞ്ച് സിംഹങ്ങള്‍ക്ക് മുന്നില്‍ ഒരു ഞണ്ട് പെട്ടുപോയാൽ എന്ത് സംഭവിക്കും? എന്താണ് നമ്മള്‍ പ്രതീക്ഷിക്കുക? സിംഹങ്ങളുടെ ആക്രമണം, ഞണ്ടിന്‍റെ ജീവന് വേണ്ടിയുള്ള പരക്കം പാച്ചില്‍ ഇതൊക്കെയാവും അല്ലേ. എന്നാല്‍, ഇവിടെ സംഭവിച്ചിരിക്കുന്നത് ഇതൊന്നുമല്ല. ഒരു നാലിഞ്ച് വലിപ്പം വരുന്ന ഞണ്ടിന്‍റെ ചലനങ്ങളും മറ്റും ഈ സിംഹക്കൂട്ടത്തെ ആകര്‍ഷിക്കുകയും അവ സാകൂതം ഞണ്ടിനെ വീക്ഷിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണാനാവുന്നത്. 

മലമാല പ്രൈവറ്റ് ഗെയിം റിസർവിലെ റേഞ്ചർമാരായ റഗ്ഗിറോ ബാരെറ്റോയും റോബിൻ സെവലും ചേർന്നാണ് വീഡിയോ പകർത്തിയത്. രണ്ട് മിനിറ്റ് 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു സിംഹം പെട്ടെന്ന് ഒരു ഞണ്ട് നടക്കുന്നത് ശ്രദ്ധിക്കുകയും ശരിക്കും ജിജ്ഞാസുവാകുകയും ചെയ്യുന്നു. കുറച്ച് സമയത്തിനുശേഷം, കൂടുതൽ സിംഹങ്ങൾ ആ കാഴ്ച കാണാനായി എത്തുന്നു. അവയെല്ലാം ആ ഞണ്ടിന് പിന്നാലെ കൂടുകയാണ്. അവസാനം സമീപത്തായി സിംഹങ്ങളിരിക്കുന്നതും വീഡിയോയില്‍ കാണാം. ലേറ്റസ്റ്റ് സൈറ്റിംഗ്സ് യൂട്യൂബില്‍ പങ്കിട്ട വീഡിയോ ഒരുലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.

വീഡിയോ കാണാം:

ചിത്രങ്ങള്‍ കാണാം: ഞണ്ടോ സിംഹമോ പോരാളി ? കാണാം ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ചിത്രങ്ങള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!