കാര്‍ മിനി ഷോപ്പ് കൂടിയാക്കി ടാക്സി ഡ്രൈവർ, ഇവയെല്ലാം സൗജന്യം, അമ്പരന്ന് യാത്രക്കാര്‍

Published : Aug 25, 2026, 12:18 PM IST
viral video

Synopsis

വീഡിയോയില്‍ ടാക്സിയില്‍ കയറുന്ന യാത്രക്കാര്‍ ഇതെല്ലാം കണ്ട് അത്ഭുതപ്പെടുന്നത് കാണാം. ടൂത്ത് ബ്രഷ്, സോക്സ്, മിറര്‍, ബേബി പൗഡര്‍, പൂച്ചയ്ക്കുള്ള ഭക്ഷണം എന്നിവയൊക്കെ കാബിനുള്ളിലുണ്ട്. കൂടാതെ യാത്രക്കാര്‍ക്ക് കുടിവെള്ളവും കാപ്പിയും ഡ്രൈവര്‍ സൗജന്യമായി നല്‍കുന്നുണ്ട്.

ടാക്സി ഡ്രൈവർമാർ വളരെ ക്രിയേറ്റീവാണ്. എന്നാൽ, ബാങ്കോക്കില്‍ നിന്നുള്ള ഈ ടാക്സി ഡ്രൈവർ ക്രിയേറ്റീവാണ് എന്ന് മാത്രമല്ല, യാത്രക്കാരോട് നല്ല കരുതലുമാണ് അദ്ദേഹത്തിന്. യാത്രക്കാര്‍ക്ക് വേണ്ടുന്ന അത്യാവശ്യം ചില സാധനങ്ങളെല്ലാം സൗജന്യമായി നല്‍കാന്‍ വേണ്ടി തന്റെ ടാക്സി കാബ് ഒരു മിനി ഷോപ്പാക്കി മാറ്റിയിരിക്കയാണ് വ്യത്യസ്തനായ ഒരു ടാക്സി ഡ്രൈവര്‍. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

@floraandnote എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഈ ഡ്രൈവര്‍ ഈ മാതൃകാപരമായ പ്രവര്‍ത്തനം തുടരുന്നുണ്ടെന്ന് ക്യാപ്ഷനിൽ കാണാം. ടാക്സിയില്‍ കയറുന്ന യാത്രക്കാര്‍ സൗജന്യമായി സാധനങ്ങള്‍ ലഭിക്കുന്നത് കണ്ട് സന്തോഷിക്കുകയും, ഡ്രൈവര്‍ക്ക് വലിയ തുക ടിപ്പായി നല്‍കാറുമാണ് പതിവ്. ഈ തുക ഉപയോഗിച്ചാണ് അദ്ദേഹം സാധനങ്ങള്‍ വീണ്ടും വാങ്ങി നിറയ്ക്കുന്നത്.

വീഡിയോയില്‍ ടാക്സിയില്‍ കയറുന്ന യാത്രക്കാര്‍ ഇതെല്ലാം കണ്ട് അത്ഭുതപ്പെടുന്നത് കാണാം. ടൂത്ത് ബ്രഷ്, സോക്സ്, മിറര്‍, ബേബി പൗഡര്‍, പൂച്ചയ്ക്കുള്ള ഭക്ഷണം എന്നിവയൊക്കെ കാബിനുള്ളിലുണ്ട്. കൂടാതെ യാത്രക്കാര്‍ക്ക് കുടിവെള്ളവും കാപ്പിയും ഡ്രൈവര്‍ സൗജന്യമായി നല്‍കുന്നുണ്ട്.

യാത്രക്കാര്‍ ഈ ടാക്സിയെ ഒരു 'മിനി മാര്‍ട്ട്' എന്നാണ് വിശേഷിപ്പിക്കുന്നത്. യാത്രക്കാര്‍ നല്‍കുന്ന ടിപ്പ് തുക ഉപയോഗിച്ച് പുതിയ സാധനങ്ങള്‍ വാങ്ങി ഈ പദ്ധതി തുടരുന്നതിലൂടെ മനോഹരമായ ഒരു 'പേ-ഇറ്റ്-ഫോര്‍വേഡ്' മാതൃകയാണ് അദ്ദേഹം തീര്‍ക്കുന്നത്.

എന്തായാലും ഈ വ്യത്യസ്തനായ ഡ്രൈവറുടെയും അദ്ദേഹത്തിന്റെ മിനി ഷോപ്പ് അടങ്ങിയ ടാക്സിയുടെയും ദൃശ്യങ്ങൾ ഇതിനോടകം തന്നെ ആളുകളുടെ ഹൃദയം കവർന്നു കഴിഞ്ഞു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. 'തായ് ജനങ്ങള്‍ വളരെ ക്രിയാത്മകമായ രീതിയില്‍ സ്നേഹം പ്രകടിപ്പിക്കുന്നവരാണ്' ഒരാള്‍ കുറിച്ചു. 'എനിക്കിത് ഏറെ ഇഷ്ടപ്പെട്ടു' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

PREV
Read more Articles on
click me!

Recommended Stories

മകൻ ആശുപത്രിയിൽ ചികിത്സയിൽ, വാർഡിലിരുന്ന് മദ്യപിച്ച് അമ്മ; വീഡിയോ വൈറൽ, പിന്നാലെ വിമർശനം
'പാലത്തിൽ കാർ നിർത്തി, നദിയിലേക്ക് മാലിന്യം വലിച്ചെറിയുന്നവർ'; വീഡിയോയ്ക്ക് താഴെ രൂക്ഷവിമ‍ർശനം