രഹസ്യമായി കാണാനെത്തി, കാമുകനെ ഇരുമ്പ് പെട്ടിയിലാക്കി ഒളിപ്പിച്ച് യുവതി, വൈറലായി വീഡിയോ

Published : Oct 20, 2024, 02:38 PM ISTUpdated : Oct 20, 2024, 02:43 PM IST
രഹസ്യമായി കാണാനെത്തി, കാമുകനെ ഇരുമ്പ് പെട്ടിയിലാക്കി ഒളിപ്പിച്ച് യുവതി, വൈറലായി വീഡിയോ

Synopsis

മകളുടെ പെരുമാറ്റത്തിൽ അസ്വഭാവികത ശ്രദ്ധിച്ച വീട്ടുകാർ മുറി അരിച്ച് പെറുക്കിയതോടെയാണ് മുറിയുടെ മൂലയിലെ ഇരുമ്പ് പെട്ടിയിൽ അടച്ച നിലയിൽ യുവാവിനെ കണ്ടെത്തുന്നത്

ഭുവനേശ്വർ: വീട്ടുകാരറിയാതെ കാണാനെത്തിയ കാമുകനെ ഇരുമ്പ് പെട്ടിക്കുള്ളിൽ അടച്ച് കാമുകി. ഒഡിഷയിലാണ് സംഭവം. മകളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ വീട്ടുകാർ യുവതിയുടെ മുറി പരിശോധിക്കുമ്പോഴാണ് ഇരുമ്പ് പെട്ടിയേക്കുറിച്ച് സംശയം തോന്നുന്നത്. തുറക്കാൻ ആവശ്യപ്പെട്ട് ആദ്യം വഴങ്ങാതിരുന്ന യുവതി സമ്മർദ്ദം താങ്ങാനാവാതെ ഇരുമ്പ് പെട്ടി തുറന്നപ്പോൾ കണ്ടത് യുവതിയുടെ കാമുകനെ. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. 

പെട്ടി തുറക്കുന്ന വീഡിയോ എടുക്കുന്നതിന് വീട്ടുകാരോട് യുവതി ദേഷ്യപ്പെടുന്നതും വീഡിയോയിൽ ദൃശ്യമാണ്. യുവാവിനെ കൈകാര്യം ചെയ്യാൻ വീട്ടുകാർ മുന്നോട്ട് വരുമ്പോൾ തടയുന്ന യുവതിയുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങളിലുണ്ട്. തങ്ങൾ വിവാഹിതരാണെന്നാണ് യുവതി വീട്ടുകാരോട് പറയുന്നത്. ഒഡിയ ഭാഷയിലാണ് യുവതി സംസാരിക്കുന്നത്. വീഡിയോ ചിത്രീകരിച്ച സ്ഥലത്തേക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും വീഡിയോ എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

കുഞ്ഞ് പെട്ടിക്കുള്ളിൽ ഒളിച്ചിരിക്കേണ്ടി വന്ന യുവാവിന്റെ അവസ്ഥയും ഇന്നത്തെ കാലത്തെ കമിതാക്കളുടെ അവസ്ഥയും എന്നൊക്കെയാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും