
ഇന്ത്യൻ വിവാഹങ്ങൾ ആഘോഷങ്ങളുടേതാണ്. നിറങ്ങളും പാട്ടും ഡാൻസും ഒക്കെ അതിന്റെ ഭാഗമാവാറുണ്ട്. അത്തരം വിവാഹങ്ങളുടെയും വിവാഹാഘോഷങ്ങളുടെയും അനേകം വീഡിയോകളാണ് ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്നത്.
വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് വിപിൻ കുമാർ എന്ന യൂസറാണ്. വിവാഹ ചടങ്ങുകൾക്കിടയിൽ എടുത്തിരിക്കുന്നതാണ് വീഡിയോ. ഒരു വധുവിനെ വീഡിയോയിൽ കാണാം. നന്നായി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് അവൾ. അവൾക്ക് ചുറ്റുമായി ആരൊക്കെയോ നിൽക്കുന്നുണ്ട്.
ആ സമയത്താണ് വരൻ അങ്ങോട്ട് വരുന്നത്. വരൻ ഡാൻസ് ചെയ്യുന്നതാണ് പിന്നെ കാണുന്നത്. ആ സമയത്ത് വധു പക്ഷെ ആകെ അമ്പരപ്പോടെ നിൽക്കുകയാണ്. വരൻ ഡാൻസ് ചെയ്തുകൊണ്ടാണ് വധുവിന്റെ അടുത്തേക്ക് പോകുന്നത് തന്നെ. അവളോടും തന്റെ കൂടെ ഡാൻസ് ചെയ്യാൻ വരൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
എന്നാൽ, വധു അതിന് തയ്യാറാകാതെ മടിച്ച് നിൽക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മാത്രമല്ല, അവളാകെ ചമ്മിയത് പോലെ നോക്കുന്നതും കാണാം. എന്തായാലും, വരൻ ഇതിലൊന്നും തളരുന്നില്ല. അവൻ പിന്നെയും തന്റെ ഡാൻസ് തുടരുന്നതാണ് കാണുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് പെട്ടെന്നാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. എങ്ങനെയാണ് ഇങ്ങനെ നൃത്തം ചെയ്യുക എന്ന് തനിക്ക് അറിയില്ല, അതുകൊണ്ടാവണം ഞാൻ ഇപ്പോഴും സിംഗിളായി ഇരിക്കുന്നത് എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. നൃത്തം ചെയ്യുന്നത് ആ യുവാവാണ് എങ്കിലും കാണുന്ന തനിക്ക് ചമ്മൽ അനുഭവപ്പെടുന്നു എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്. സമാനമായ കമന്റുകളുമായി അനേകങ്ങളാണ് എത്തിയിരിക്കുന്നത്.