വിവാഹദിനത്തിൽ വധുവിനോട് മോശമായി പെരുമാറി, വരനെ പൊതിരെത്തല്ലി വധുവിന്റെ സഹോദരന്മാർ 

Published : Jun 27, 2024, 04:52 PM IST
വിവാഹദിനത്തിൽ വധുവിനോട് മോശമായി പെരുമാറി, വരനെ പൊതിരെത്തല്ലി വധുവിന്റെ സഹോദരന്മാർ 

Synopsis

സോഫയിൽ  തലകുനിച്ചിരുന്ന വരൻ്റെ അരികിലേക്ക് അതീവ രോഷാകുലരായി വധുവിന്റെ സഹോദരന്മാർ പാഞ്ഞടുക്കുകയും അയാളെ മർദ്ദിക്കുകയും ചെയ്യുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. 

പലവിധങ്ങളായ കാരണങ്ങളാൽ വിവാഹ ചടങ്ങുകൾ അലങ്കോലമാകാറുണ്ട്. അത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്നതും സാധാരണമാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ മുഴുവൻ കയ്യടി നേടിക്കൊണ്ട് ഒരു വിവാഹവേദിയിൽ നിന്നുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ഈ വീഡിയോ കണ്ട ഭൂരിഭാഗം ആളുകളും വിവാഹ ചടങ്ങുകൾ മുടങ്ങിയതിനെ അഭിനന്ദിച്ചു. കാരണം വരൻ്റെ ഭാഗത്തുനിന്നും ഉണ്ടായ അത്യന്തം നിന്ദ്യമായ ഒരു പ്രവൃത്തിയാണ് പ്രശ്നങ്ങൾക്ക് വഴി തുറന്നത്.

വധൂവരന്മാർ ഒരുമിച്ച് വിവാഹവേദിയിലേക്ക് എത്തുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വേദിയിലേക്ക് അതിവേഗത്തിൽ വരൻ ചാടിക്കയറിയെങ്കിലും വധുവിന് അത് സാധിച്ചില്ല. അവർ ധരിച്ചിരുന്ന ഗൗണിൽ തട്ടി നിലത്ത് വീണു പോകുന്നു. ഈ സമയം വധുവിനെ സഹായിക്കേണ്ടിയിരുന്ന വരൻ ചെയ്ത പ്രവൃത്തിയാണ് ചടങ്ങിൽ ഉണ്ടായിരുന്നവരെയും സോഷ്യൽ മീഡിയ ഉപയോക്താക്കളെയും ഒരുപോലെ രോഷാകുലരാക്കിയത്. വധുവിന്റെ അരികിൽ എത്തിയ വരൻ സഹായത്തിനായി നീട്ടിയ അവളുടെ കയ്യിൽ പിടിച്ച് വലിച്ചിഴച്ച് വേദിയിലേക്ക് ഇടുകയും ദേഷ്യത്തിൽ വേദിയിലുണ്ടായിരുന്ന ഒരു സോഫയിൽ പോയിരിക്കുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. 

വരൻ്റെ പ്രവൃത്തിയിൽ വധുവും ചടങ്ങിൽ ഉണ്ടായിരുന്ന മറ്റുള്ളവരും ഒരുപോലെ അമ്പരക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ, പെട്ടെന്നാണ് അത് സംഭവിച്ചത്, സോഫയിൽ  തലകുനിച്ചിരുന്ന വരൻ്റെ അരികിലേക്ക് അതീവ രോഷാകുലരായി വധുവിന്റെ സഹോദരന്മാർ പാഞ്ഞടുക്കുകയും അയാളെ മർദ്ദിക്കുകയും ചെയ്യുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. 

ഏതായാലും, വിവാഹം മുടങ്ങിയിട്ടുണ്ടാകുമെന്നും അങ്ങനെ സംഭവിച്ചാൽ ഏറ്റവും നല്ല കാര്യം അതാണെന്നുമാണ് വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടത്. കൂടാതെ വധുവിന്റെ സഹോദരന്മാരെ അഭിനന്ദിക്കാനും മറന്നില്ല വീഡിയോ കണ്ടവർ. വധുവിന്റെ സഹോദരന്മാർ നീണാൾ വാഴട്ടെ എന്ന കുറിപ്പോടെ സഫി മുഹമ്മദ് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ആണ് ഈ വീഡിയോ പങ്കുവെച്ചത്.

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും